For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോസിറ്റീവ് വൈബുള്ള വ്യക്തി, എന്തിനു ചേട്ടാ ഇങ്ങനൊരു കടുംകൈ? ഞെട്ടലോടെ താരങ്ങള്‍

  |

  തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നു മലയാളികള്‍ക്കും സീരിയില്‍ സിനിമാ ലോകത്തിനും നടന്‍ രമേശ് വലിയശാലയുടെ മരണം. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്ന രമേശ് എന്തിനാണ് മരണത്തെ വരിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. സിനിമ-സീരിയല്‍ മേഖലകളില്‍ നിന്നും നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് രമേശിന്റെ മരണം അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലെത്തുന്നത്. പിന്നാലെ അമ്പരപ്പും ആദരാഞ്ജലികളും അറിയിച്ച് മറ്റുള്ളവരും എത്തുകയായിരുന്നു.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഇപ്പോഴിതാ രമേശിനെക്കുറിച്ചുള്ള നടനും ആത്മയുടെ ജനറല്‍ സെക്രട്ടറിയുമായ ദിനേശ് പണിക്കരുടെ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്. സമയം മലയാളത്തോടായിരുന്നു ദിനേശ് പണിക്കരുടെ പ്രതികരണം. കുറച്ച് ദിവസം മുമ്പ് തങ്ങള്‍ എസ്‌കേപ്പ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്രയധികം ചുറുചുറുക്കുള്ള, പോസിറ്റീവ് വൈബുള്ള രമേശ് എന്തിനാണ് മരണത്തെ ഇത്രവേഗം വരിച്ചതെന്ന് അറിയില്ലെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. ആ വാക്കുകളിലേക്ക്.

  ഒരുപാട് പോസിറ്റീവ് വൈബുള്ള ഒരു വ്യക്തിയായിരുന്നു രമേശ് എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. അവന്‍ പോകും മുന്‍പേ ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ഒരു ഭാഗ്യം കിട്ടിയിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഒരുപാട് സന്തോഷത്തോടെ അടിച്ചു പൊളിച്ചാണ് തങ്ങള്‍ അന്ന് പിരിഞ്ഞത്. ഭാര്യയെയും മകളെയും വിളിച്ചു സംസാരിക്കുന്നു. മകനെ വിളിച്ചു തന്നെ കാണിച്ചുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. അത്രയും പോസിറ്റീവ് വൈബുള്ള വ്യക്തി എന്തിനാണ് മരണം വരിച്ചതെന്നു മനസിലാകുന്നില്ലെന്നാണ് ദിനേശ് പറയുന്നത്.

  അതേസമം, വലിയ ഒരു സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി രമേശ് പറഞ്ഞിട്ടില്ല. ചെറിയ ചില പണമിടപാടുകള്‍ ഉണ്ട്, അത് തീര്‍ക്കാന്‍ കഴിയുന്നത് മാത്രമായിരുന്നുവെന്നും ദിനേശ് പറയുന്നു. അവന്റെ മകന്‍ ക്യാനഡയില്‍ പഠിക്കുകയാണ്. അത്രയും സന്തുഷ്ടകരമായ ഒരു കുടുംബജീവിതത്തില്‍ ആയിരുന്നു അവന്‍. പിന്നെ എന്തിനിത് ചെയ്തു എന്ന ചോദ്യം മാത്രം ഇപ്പോഴും അവശേഷിക്കുന്നുവെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  നാടക രംഗത്ത് നിന്നും സീരിയലിലേക്ക് എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു നാടകത്തില്‍ സജീവമാകുന്നത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവര്‍ക്കൊപ്പം നാടകത്തില്‍ പ്രവര്‍ത്തിച്ചു. 22 വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിക്കുകയായിരുന്നു. സീരിയലുകളില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ഈയ്യടുത്ത് സംപ്രേക്ഷണം അവസാനിച്ച പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലായിരുന്നു അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സിനിമയില്‍ അഭിനയിച്ച് മടങ്ങിയ താരം ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതിന്റെ കാരണം തിരയുകയാണ് പ്രിയപ്പെട്ടവര്‍.

  സീരിയൽ താരം രമേശ്‌ വലിയശാല ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  രമേശിന് ആദരാഞ്ജലികളുമായി നിരവധി സഹപ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് മാത്രമാണ് നടന്‍ ബാലാജിയും രമേശും ഒരുമിച്ച് അഭിനയിച്ചത്. പ്രിയപ്പെട്ടവനെക്കുറിച്ചുള്ള ബാലാജിയുടെ വാക്കുകള്‍ പ്രേക്ഷകരുടെ ഉള്ള് തൊടുന്നതായിരുന്നു. രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍? എന്ത് പറ്റി രമേശേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല. ഞെട്ടല്‍ മാത്രം! കണ്ണീര്‍ പ്രണാമം... നിങ്ങള്‍ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട്.. എന്നായിരുന്നു ബാലാജിയുടെ വാക്കുകള്‍.

  Also Read: നടിമാരായ പത്മിനിയെയും സാവിത്രിയെയും പോലെയാണ്; മഞ്ജു വാര്യരോട് സംസാരിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ശീവിദ്യ

  മൂന്ന് വര്‍ഷം മുമ്പായിരുന്നു രമേശിന്റെ ആദ്യ ഭാര്യ മരിക്കുന്നത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. പിന്നീട് രമേശ് വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. രമേശിന്റെ മകന്‍ കാനഡയിലാണുള്ളത്. മകന്‍ നാട്ടില്‍ എത്തിയ ശേഷമായിരിക്കും അന്ത്യ കര്‍മ്മകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Read more about: serial
  English summary
  Malayalam Serial Stars Are Stunned WIth News Of Ramesh Valiyashala Passing Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X