twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികമാര്‍ക്ക് സൂപ്പര്‍ കാര്‍ വാങ്ങണമെങ്കില്‍ വീട്ടില്‍ കാശ് വേണം; തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസ്

    |

    സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെപോലെ സാധ്യതകള്‍ ലഭിക്കാതെ പോകുന്നത് സ്ത്രീകള്‍ പുരുഷന്മാരെ പോലെ തീവ്രമായ അവസരങ്ങള്‍ തേടാത്തത് കൊണ്ടാകാം എന്നാണ് മമ്ത മോഹന്‍ദാസ് പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്ത മനസ് തുറന്നത്. തന്റെ പുതിയ സിനിമയായ ജന ഗണ മനയുടെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു മമ്ത. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    'പ്രതിഭാശാലികളായ ഒരുപാട് പെണ്‍കുട്ടികള്‍ സിനിമാ രംഗത്തുണ്ട്. അവര്‍ക്കൊന്നും തന്നെ അവര്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുന്നില്ല. വനിതകള്‍ക്കുള്ള അവസരങ്ങള്‍ തന്്‌നെ മൂന്നോ നാലോ നായികമാരിലേക്ക്് ചുരുങ്ങിയിരിക്കുന്ന അവസ്ഥയാണ്. മുന്നോട്ട് പോകാനായി പുരുഷ സഹപ്രവര്‍ത്തകര്‍ നടത്തുന്ന മൂവ്‌മെന്റ്, പത്ത് പേരെ വിളിച്ച് ചേട്ടാ പ്ലീസ് അത് ഇത് ്എന്നൊക്കെ പറയുക, ഇതൊന്നും സ്ത്രീകള്‍ ചെയ്യാറില്ല. പ്രത്യേകിച്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ'' എന്നാണ് മമ്ത പറയുന്നത്.

    Mamta Mohandas

    തുല്യ സീനിയോറിറ്റി ഉള്ള പുരുഷ താരത്തിനുള്ള റിയല്‍ എസ്റ്റേറ്റ് സമ്പാദ്യമോ സൂപ്പര്‍ കാറുകളോ വാങ്ങണമെങ്കില്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ സമ്പാദ്യമോ സമ്പന്നനായ ഭര്‍ത്താവോ വേണ്ടി വരുമെന്നാണ് മമ്ത പറയുന്നത്. ഇതിന് കാരണമായി മമ്ത പറയുന്നത് പുരുഷ താരത്തിന് തുല്യമായ വേതനമല്ല സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നാണ. അതേസമയം ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും മമ്ത പറയുന്നത്. അതേസമയം ഇരവാദം പുരുഷനെ കൂടുതല്‍ കരുത്തനാക്കുകയേ ചെയ്യുള്ളൂവെന്നും മമ്ത പറയുന്നുണ്ട്.

    അതേസമയം പഴയ കാല നടിമാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ശബ്ദമുയര്‍ത്താന്‍ ധൈര്യമുണ്ടായിരുന്നില്ലെന്ന് ശാരി പറയുന്നുണ്ട്. മമ്തയ്‌ക്കൊപ്പം ശാരിയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സത്രീകള്‍ പുരുഷന്മാരോളം തന്നെ സൈക്കോളജിക്കലി വിന്‍ഡിക്ടീവ് ആവുന്ന സാഹചര്യത്തില്‍ മാത്രമാണമ് അവര്‍ക്ക് സജീവമായി മുന്നോട്ട് വരാന്‍ സാധിക്കുന്നത്. എന്നാല്‍ താന്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ അക്കാര്യത്തില്‍ കുറച്ച് പാസീവ് ആണെന്ന് താന്‍ വിശ്വസിക്കുന്നതായും മമ്ത പറയുന്നുണ്ട്.

    കഴിഞ്ഞ മുപ്പത് വര്‍ഷമായി ഉള്ള എന്നെ എനിക്ക് മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് ഒരു മകള്‍ ഉണ്ടാവുകയാണെങ്കില്‍ അവളെ എനിക്ക് ഒരു പോരാട്ടത്തിന് സജ്ജമാക്കി വളര്‍ത്താം. പക്ഷെ എന്നെ മാറ്റാനാകില്ല. എനക്ക് എന്റെ വീട്ടിലേക്കും സാധാരണക്കാരായ അച്ഛനും അമ്മയുടേയും അടുത്തേക്കും പോവേണ്ടതുണ്ട്.് എനിക്കൊരു സപ്പോര്‍ട്ടീംഗ് സിസ്റ്റമില്ലെന്നാണ് മമ്ത പറയുന്നത്. അതോടൊപ്പം തനിക്കൊരു അസുഖത്തേയും ഡീല്‍ ചെയ്യേണ്ടതുണ്ടെന്നും മമ്ത പറയുന്നു. കുറച്ചെങ്കിലും കള്ളത്തരം ഉള്ളില്‍ കൊണ്ട് നടക്കാം എന്നുറപ്പില്ലാതെ ഈ മേഖലയില്‍ നിങ്ങള്‍ ഒരു എഫ്ക്ടീവ് പ്ലെയര്‍ ആവുന്നില്ലെന്നും അവിടെയാണ് സ്ത്രീകള്‍ പിന്നിലായി പോകുന്നതെന്നും മമ്ത പറയുന്നു.

    അതേസമയം ഡബ്ല്യുസിസിയെക്കുറിച്ചും മമ്ത സംസാരിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലെ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കാത്തതിന്റെ കാരണങ്ങളില്‍ ഇതും പെടുമെന്നാണ് മമ്ത പറയുന്നത്. അവര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നത് പലരേയും അലോസരപ്പെടുത്താമെന്നാണ് മമ്ത പറയുന്നത്. അതേസമയം ഡബ്ല്യുസിസി തന്നെയും വിമര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും കോ എക്‌സിസ്റ്റ് ചെയ്യാനാവണം എന്നാണ് താന്‍ കരുതുന്നതെന്നാണ് മമ്ത പറയുന്നത്.

    Read more about: mamta mohandas
    English summary
    Mamta Mohandas Opens Up About Pay Disparity In Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X