പേളിയ്ക്ക് ബിഗ്ബോസ് അത്ഭുതങ്ങള്‍ സമ്മാനിക്കും!! പ്രിയ സുഹൃത്തിന് ആശംസയുമായി മംമ്ത
പേളിയ്ക്കും സാബുവിനുമാണ് ഏറ്റവും കൂടുതൽ ഫാൻസ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജജീവമായിട്ടുള്ളത്.
പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്നത് ബിഗ്ബോസ് സീസൺ 1 ന്റെ വിജയ് ആരാകും എന്ന് അറിയാനാണ്. കഴിഞ്ഞ നൂറ് ദിവസത്തെ കാത്തിരുപ്പാണ് ഇന്ന് ഒരു ദിവസം കൊണ്ട് ( സെപ്റ്റംബർ 30) അവസാനിക്കുന്നത്. 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 5 പേരായി കുറഞ്ഞിരിക്കുകയാണ്. പേളി, ശ്രീനീഷ്, സാബു, ഷിയാസ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഷോ ഫൈനലില്‍ മാറ്റുരയ്ക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരിൽ ആരാകും ബിഗ്ബോസിന്റെ ടൈറ്റിൽ സ്വന്തമാക്കുക എന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഗ്രാൻഡ് ഫിനാലെയിൽ ഒരുപിടി സർപ്രൈസുമായി ബിഗ്ബോസ്!! ഫിനാലെ ഗ്രാൻഡ് ആക്കുവാൻ മത്സരാർഥികളും..
പ്രിയപ്പെട്ട മത്സരാർഥികൾക്ക് വോട്ട് അഭ്യർഥിച്ചും ആശംസകൾ അറിയിച്ചും സെലിബ്രിറ്റികൾ ഉൾപ്പെടെയുളളവർ രംഗത്തെത്തിയിട്ടുണ്ട്. പേളിയ്ക്കും സാബുവിനുമാണ് ഏറ്റവും കൂടുതൽ ഫാൻസ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജജീവമായിട്ടുള്ളത്. കൂടാതെ സുഹൃത്തുക്കളും ഇവർക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് രംഗത്തെത്തുന്നുണ്ട്.
ഇപ്പേഴിത പേളിയ്ക്ക് ആശംസകൾ നേർന്നും വോട്ട് അഭ്യർഥിച്ച് നടി മംമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പേളിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം പ്രിയ സുഹൃത്തിന് ആശംസ അറിയിച്ചിരിക്കുന്നത്.'എന്റെ പ്രിയപ്പെട്ട പേളിക്ക് ബിഗ് ബോസ് ഫൈനലിനായി ആശംസകള്‍. ഇത് അവള്‍ക്കും അവളുടെ ഭാവിക്കും അത്ഭുതങ്ങള്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു പേളിക്കായി വോട്ട് ചെയ്യു എന്ന് മംമ്ത ഇൻസ്റ്റയിൽ കുറിച്ചു. ബിഗ്ബോസിലെ ശക്തയായ ഒരു മത്സരാർഥിയാണ് പേളി. ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ ഫാൻസും ഫോളോവേഴ്സും പേളിയ്ക്കുണ്ടായിരുന്നു. ബിഗ്ബോസ് ഹൗസിൽ സാബുവാണ് പേളിമാണിയുടെ ശക്തനായ എതിരാളി


Click it and Unblock the Notifications