അവന്റെ ചെപ്പയ്ക്ക് അടിക്കാമായിരുന്നില്ലേ എന്ന് പലരും ചോദിച്ചു; ആ ചോദ്യം പ്രാങ്ക് ആയിരുന്നില്ല: മനീഷ

നടിയും ഗായികയുമൊക്കെയാണ് മനീഷ. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയുമായിരുന്നു മനീഷ. ഈയ്യടുത്ത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനീഷയോടുള്ള മോശം ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവെയായിരുന്നു താരത്തോട് അവതാരകന്‍ ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്നത്.

പിന്നാലെ അവതരാകനോട് മനീഷ പൊട്ടിത്തെറിക്കുകയുണ്ടായി. ഈ വീഡിയോ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയും അവതാരകനെതിരെ രംഗത്തെത്തി. വലിയ വിമര്‍ശനമാണ് അവതാരകന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ടത്. മനീഷയ്ക്ക് പിന്തുണയായി നിരവധി പേരാണ് മുന്നോട്ട് വന്നത്. എന്നാല്‍ ചിലര്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ പ്രകാരമുള്ള ചോദ്യവും ഉത്തരവുമാണെന്ന് വിമര്‍ശിക്കുകയുണ്ടായി.

Maneesha

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കുകയാണ് മനീഷ. ഇന്ത്യന്‍ സിനിമാ ഗ്യാലറിയോടായിരുന്നു മനീഷയുടെ പ്രതികരണം. തനിക്ക ്‌വളരെ അടുപ്പമുള്ള അവതാരകനില്‍ നിന്നും ഇത്തരത്തിലൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതാണ് തന്നെ വിഷമിപ്പിച്ചതെന്നുമാണ് മനീഷ പറയുന്നത്.

പ്രാങ്ക് ആണ്, അഭിനയം ആണെന്നൊക്കെ ഒരുപാട് പേര്‍ പറയുന്നുണ്ട്. ഞാന്‍ അതിനോടൊന്നും പ്രതികരിക്കാതിരിക്കുകയാണ്. കാരണം വെറുതെ പറഞ്ഞു മെഴുകേണ്ടതില്ലല്ലോ. അങ്ങനെ വിശ്വസിക്കാന്‍ താല്‍പര്യമുള്ളവര്‍ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ. എനിക്ക് ഒരാളേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നാണ് മനീഷ പറയുന്നത്. ഏതൊരു അഭിമുഖത്തിന് പോകുമ്പോഴും പറയും, ചേച്ചി വൈറാലാകനുള്ള ചില ചോദ്യങ്ങള്‍ ചെയ്യുമെന്ന്. പക്ഷെ ഇങ്ങനെ വല്ലാതെ ഇന്റന്‍സീവ് ആയൊരു ചോദ്യം ചോദിക്കുമെന്ന് കരുതിയില്ലെന്നാണ് മനീഷ പറയുന്നത്.

സ്വകാര്യതയ്ക്കും അപ്പുറത്തെ സ്വകാര്യതയിലേക്ക് കടന്ന്, ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമായിരുന്നുവെന്നും മനീഷ പറയുന്നു. ഒരുപക്ഷെ, ചേച്ചിയുടെ വാതില്‍ ഇങ്ങനെ മുട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നുവെങ്കില്‍ തനിക്ക് ഇത്ര വിഷമം തോന്നില്ലായിരുന്നു. ചിലപ്പോള്‍ അവന്റെ കയ്യില്‍ നിന്നും പോയതുമാകാം. പക്ഷെ ആ നിമിഷം തനിക്കുണ്ടായ വിഷമത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്നും മനീഷ പറയുന്നു.

Maneesha

കേരളത്തിലെ 98 ശതമാനം ആളുകളും തന്റെ കൂടെ നിന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. അതൊരു അഭിനയമായിരുന്നില്ലെന്നും അങ്ങനെ തന്നെയാണ് സംഭവിച്ചതെന്നും താരം ആവര്‍ത്തിക്കുന്നുണ്ട്. ചെപ്പയ്ക്ക് അടിക്കാമായിരുന്നില്ലേ എന്ന് പലരും ചോദിച്ചു. പക്ഷെ ക്യാമറയ്ക്ക് മുന്നില്‍ വച്ച് താന്‍ അങ്ങനെ ചെയ്താല്‍ ഈ പറഞ്ഞ ആളുകള്‍ തന്നെ തനിക്ക് നേരെ തിരിഞ്ഞേനെ എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

ചിലര്‍ കേസ് കൊടുക്കാനും പറയുന്നുണ്ട്. വയനാട്ടില്‍ ഇത്ര വലിയ ദുരന്തമുണ്ടായി. അതിന് ശേഷമുള്ള ചര്‍ച്ച ഇതാണ്. വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കും. ആളുകള്‍ക്ക് മറക്കാന്‍ എളുപ്പമാണ്. ഇതിന്റെ പുറകെ നടക്കുകയും കോടതി കയറിയിറങ്ങുകയും ചെയ്യേണ്ടത് താനാണെന്നും മനീഷ പറയുന്നു. തനിക്ക് പറയാനുള്ളത് താന്‍ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അവതാരകനോട് പറഞ്ഞിട്ടുണ്ട്. അവന്‍ തന്നോട് ഒരുപാട് ക്ഷമാപണം നടത്തിയെന്നും താരം പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X