പതിനെട്ടാം വയസ്സിൽ ജോലി ചെയ്ത് തുടങ്ങി! വിവാഹശേഷം ബ്രേക്ക്; ഒരുപാട് പാഠങ്ങൾ പഠിച്ചെന്ന് ഷെമി മാർട്ടിൻ!

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷെമി മാര്‍ട്ടിന്‍. നിരവധി ജനപ്രിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ഷെമി വൃന്ദാവനം എന്ന പരമ്പരയിലെ ഓറഞ്ച് എന്ന കഥാപാത്രമായി എത്തിയാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സ്വന്തം സുജാത, നന്ദനം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ വേഷമാണ് ഷെമി മാര്‍ട്ടിന്‍ അവതരിപ്പിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ മാംഗല്യം എന്ന പരമ്പരയിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

എയർഹോസ്റ്റസ് ആയിരുന്ന ഷെമി മാർട്ടിൻ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തുന്നത്. അവതാരക ആയാണ് താരത്തിന്റെ തുടക്കം പിന്നീട് സീരിയലിൽ നിന്നും അവസരം ലഭിക്കുകയായിരുന്നു. ടെലിവിഷൻ ഇൻഡസ്ട്രിയിൽ പത്ത് വർഷത്തോളമായി തുടരുന്ന ഷെമി തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ. ജീവിതമാണ് തന്നെ ക്ഷമയുള്ളവളാക്കിയതെന്ന് ഷെമി മാർട്ടിൻ പറയുന്നു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Shemi Martin

ഒട്ടും ക്ഷമയില്ലാത്ത ഒരാളായിരുന്നു താൻ, ജീവിതമാണ് തന്നെ ക്ഷമയുള്ളവളാക്കി മാറ്റിയത് എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴും ക്ഷമ ആവശ്യത്തിന് ഇല്ലെന്നും കഷ്ടപ്പെട്ട് ക്ഷമിക്കാൻ പഠിച്ചുവെന്നും ഷെമി പറയുന്നു.

'എയർഹോസ്റ്റസായിരുന്നു ഞാൻ. അത് വിട്ടിട്ടാണ് അഭിനയമേഖലയിലേക്ക് കടന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ ജോലി ചെയ്ത് തുടങ്ങിയ ഒരാളാണ് ഞാൻ. പതിനെട്ടാം വയസിൽ ഞാൻ ജോലിക്ക് കയറി. വളരെ കഷ്ടപ്പെട്ടു കിട്ടിയ ജോലിയാണ് എയർഹോസ്റ്റസ് ജോലി. എന്നാൽ ചെറുപ്രായത്തിലെ എന്റെ തിളപ്പ് കാരണമോ മറ്റോ ഞാൻ ആ ജോലി വിട്ടു. അന്ന് ആ ജോലിയുടെ വലിപ്പം എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അത് രാജിവെച്ചു',

'ജോലി രാജിവച്ച് ഇനി മുൻപോട്ട് എന്ത് എന്നു ചിന്തിച്ചിരിക്കുന്നതിന്റെ ഇടയിലാണ് ഒരു കുക്കറി ഷോയുടെ അവതാരകയായി എത്തുന്നത്. ഏകദേശം പത്ത് എപ്പിസോഡുകൾ മറ്റും ചെയ്തു. എന്നാൽ ആ ഷോ വേണ്ടത്ര റീച്ച് ആവാതിരുന്നത് കൊണ്ട് ആ ചാനൽ എന്നെ പുറത്താക്കി. ഭാഗ്യം കൊണ്ട് അധികം വൈകാതെ ഏഷ്യാനെറ്റിലെ പരമ്പരയിലേക്ക് എനിക്ക് ക്ഷണം കിട്ടി. കരിയർ ബ്രേക്ക് എന്നുപറയാവുന്ന ഒരു കഥാപാത്രം, ഓറഞ്ചിനെ അവതരിപ്പിച്ചു കൊണ്ടാണ് പിന്നീട് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്', ഷെമി പറഞ്ഞു.

Shemi Martin

'ആ സീരിയലിന് ശേഷമായിരുന്നു എന്റെ വിവാഹം. അതുകഴിഞ്ഞ് അഞ്ച് വർഷത്തോളം ഞാൻ ബ്രേക്കെടുത്തു. പിന്നാലെ പ്രെഗ്നൻസിയും കുട്ടികൾ അങ്ങനെയൊക്കെ, ജീവിതത്തിലെ ഒരു ഷിഫ്റ്റിന്റെ ടൈം ആയിരുന്നു പിന്നീട് നടന്നത്. ഒരുപാട് പാഠങ്ങൾ പഠിച്ചു. ലൈഫ് എന്നെ കഷ്ടപ്പെടുത്താൻ തുടങ്ങി. അതിനിടെയിലാണ് തിരികെ ഇന്ഡസ്ട്രിയിലേക്ക് വരാനുള്ള ആഗ്രഹവും വന്നു തുടങ്ങിയത്', ഷെമി പറയുന്നു.

ബ്രേക്കെടുത്തത് കരിയറിനെ എഫെക്ട് ചെയ്തിരുന്നു. എന്നാൽ അത് എന്റെ പാഠം ആണ്, അതൊക്കെ എങ്ങനെ ഓവർകം ചെയ്യുന്നു എന്ന് അനുസരിച്ചാകും. നമ്മുടെ മൈൻഡ് സെറ്റിനെ ആശ്രയിച്ചിരിക്കും. ബ്രേക്ക് എടുക്കുന്നത് തെറ്റല്ല. ബ്രേക്ക് വേണമെങ്കിൽ ബ്രേക്ക് എടുക്കണം. തന്റെ ജീവിതത്തിൽ അങ്ങനെയൊരു ബ്രേക്ക് ആവശ്യമായിരുന്നുവെന്നും ഷെമി മാർട്ടിൻ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X