മനോജിന് കല്യാണത്തില്‍ താല്‍പര്യമില്ലേ? ചോദിക്കുന്നവര്‍ക്ക് കാര്യം അറിയണ്ട; തുറന്ന് പറഞ്ഞ് മനോജ്‌

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണന്‍. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഗൗരി. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി മലയാളികളുടെ വീട്ടിലൊരു അംഗമായി മാറുന്നത്. ഈയ്യടുത്തായിരുന്നു ഗൗരിയുടെ വിവാഹം. സംവിധായകന്‍ മനോജ് ആണ് ഗൗരിയുടെ പങ്കാളി.

വിവാഹ സമയത്ത് ധാരാളം വിവാദങ്ങളും വിമര്‍ശനങ്ങളും ഗൗരിയ്ക്കും മനോജിനും നേരിടേണ്ടി വന്നിരുന്നു. വിവാഹ സമയത്ത് ഗൗരി കാര്യങ്ങള്‍ നിയന്ത്രിച്ചതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലതിന് ഗൗരി തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ വിമര്‍ശകരുടെ വായടയുകായിരുന്നു. വിവാഹത്തിന് മുമ്പും ഇരുവരും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

വിമര്‍ശനം

വിവാഹ നിശ്ചയ സമയത്ത് മനോജിനായിരുന്നു സോഷ്യല്‍ മീഡിയയുടേയും മറ്റും വിമര്‍ശനം നേരിടേണ്ടി വന്നത്. അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ് മനോജ് ഇപ്പോള്‍. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയോടൊപ്പം എത്തിയപ്പോഴായിരുന്നു മനോജ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞങ്ങള്‍ രണ്ടു പേരും പോയിട്ടാണ് ഡ്രസ് എടുക്കുന്നതും സ്റ്റിച്ച് ചെയ്യാന്‍ കൊടുക്കുന്നതും. കോട്ടയത്ത് വച്ചായിരുന്നു നിശ്ചയം. മുഹൂര്‍ത്തം രണ്ട് സമയത്തായിരുന്നു. രാവിലെ വന്ന് കയറാനൊരു മുഹൂര്‍ത്തവും നിശ്ചയത്തിന് പിന്നൊരു മുഹൂര്‍ത്തവുമായിരുന്നു. നേരത്തെ വന്ന് കയറാനൊരു ടീം രാവിലെ തന്നെ വന്നിരുന്നു. അച്ഛനും അമ്മയുമൊക്കെ. അവരിവിടെ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. കുറച്ച് സാധനങ്ങള്‍ വാങ്ങാനുമുണ്ടായിരുന്നു.

കട തുറന്നില്ല


സ്വീകരണം കഴിഞ്ഞതും അതൊക്കെ വാങ്ങാനായി ഞാനും ഞാന്‍ വന്ന ഡ്രൈവറും പോയി. ഒന്ന് രണ്ട് പേരുമുണ്ടായിരുന്നു. പക്ഷെ കൊറോണ സമയം ആതിനാല്‍ കടയൊക്കെ അടവായിരുന്നു. അതിനാല്‍ ഒരു കടയില്‍ നിന്നും അടുത്ത കടയിലേക്ക് നോക്കി പോയി പോയി സമയം കുറേ പോയി. അങ്ങനെ തിരിച്ച് വന്നപ്പോഴേക്കും മുഹൂര്‍ത്തതിന്റെ സമയമായി. വരാനുള്ളവരെല്ലാം എത്തിയിരുന്നു.

മാറി വരാനുള്ള സമയമുണ്ടായിരുന്നില്ല

ഞാന്‍ വന്നിറങ്ങിയും മുഹൂര്‍ത്തതിന് സമയമായി വാ എന്നും പറഞ്ഞ് നേരെ എന്നെ കേറ്റി വിട്ടു. ഞാന്‍ രാവിലെ വന്ന ഡ്രസും മാറി പോയതാണ്. പക്ഷെ മുഹൂര്‍ത്തം തെറ്റണ്ടല്ലോ എന്ന് പറഞ്ഞ് ആ ഡ്രസ് ഇട്ട് തന്നെ കയറി. മുഹൂര്‍ത്തം ആകെ അഞ്ച് മിനുറ്റാണുണ്ടായിരുന്നത്. അതിനാല്‍ ഡ്രസ് മാറാന്‍ സമയമുണ്ടായിരുന്നില്ല. ഡ്രസ് എവിടെ എന്ന് എന്നോട് ചോദിച്ചിരുന്നു. പക്ഷെ അത് റൂമിലായതിനാല്‍ പോയി മാറി വരാനുള്ള സമയമുണ്ടായിരുന്നില്ല.

വിളിച്ച് കേറ്റിയിരുത്തി

നിര്‍ബന്ധിച്ച് കയറ്റുന്ന ബന്ധുക്കള്‍ക്ക് ഡ്രസ് ഏതാണെന്നൊന്നും അറിയില്ലല്ലോ. അവര്‍ ആളു വന്നു, സമയം തെറ്റണ്ടാ എന്നാണല്ലോ നോക്കുക. അങ്ങനെ വിളിച്ച് കേറ്റിയിരുത്തിയതാണെന്ന് മനോജ് പറയുന്നു. ഈ സമയത്ത് താന്‍ നല്ല ഡ്രസൊക്കെയിട്ട് സെറ്റപ്പിലിരിക്കുകയായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. ഡ്രസ് മുഷിയണ്ടാ എന്ന് കരുതി മാറ്റിയിട്ടിട്ട് പോയതായെന്നാണ് മനോജ് പറയുന്നത്.

ഈ സംഭവം വിവാദമായെന്ന് മനോജ് പറയുന്നു. കല്യാണത്തിന് താല്‍പര്യമില്ലാത്തതിനാലാണ് നന്നായി ഡ്രസ് ചെയ്യാതെ വന്നതെന്നും കടയില്‍ പോകാന്‍ വേറെ ആള്‍ക്കാരില്ലേ എന്നൊക്കെയാണ് ചോദിച്ചത്. പക്ഷെ തിരുവനന്തപുരത്തു നിന്നും രണ്ട് സംഘമായിട്ടാണ് വരുന്നതെന്നൊന്നും അവര്‍ക്ക് അറിയേണ്ടതില്ല. മനോജിന് സിമ്പിളായിപ്പോയി എന്ന് പറഞ്ഞാണ് തെറി കേട്ടതെങ്കില്‍ തനിക്ക് കേട്ടത് ആഡംബരം കൂടിപ്പോയെന്ന് പറഞ്ഞാണ് തെറി കേട്ടതെന്നും ഗൗരി പറയുന്നു.

വിവാഹ ശേഷം

വിവാഹ സമയത്ത് വിമര്‍ശനങ്ങള്‍ ആയിരുന്നുവെങ്കിലും വിവാഹ ശേഷം അഭിമുഖങ്ങളൊക്കെ വരുന്നതോടെ ഒരുപാട് പേര്‍ സ്‌നേഹം നല്‍കുന്നുണ്ടെന്നും ഗൗരിയും മനോജ് പറയുന്നുണ്ട്. അതേസമയം അഭിനയത്തില്‍ നിന്നും വിട്ട നില്‍ക്കുകയാണ് നടി ഇപ്പോള്‍. പഠനത്തിന് വേണ്ടിയാണ് പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. എങ്കിലും ആരാധകരുടെ സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X