സുമിയുമായി ലെസ്ബിയന്‍ ബന്ധമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവരോട്; മറുപടിയുമായി മഞ്ജു പത്രോസ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധ നേടുന്നത്. വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിനേയും ഭര്‍ത്താവ് സുനിച്ചനേയും മകന്‍ ബെര്‍ണാച്ചന്‍ എന്ന ബെര്‍ണാര്‍ഡിനെയുമൊക്കെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. പിന്നീട് മറിമായത്തിലൂടെ മഞ്ജു അഭിനേത്രിയായി മാറുകയായിരുന്നു. അധികം വൈകാതെ സിനിമയിലുമെത്തി മഞ്ജു.
ഇന്ന് സിനിമയിലും സീരിയലുകളിലുമെല്ലാം നിറ സാന്നിധ്യമാണ് മഞ്ജു പത്രോസ്. ഇതിനിടെ ബിഗ് ബോസിലും മഞ്ജു എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു പത്രോസ്. തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകള്‍ പങ്കുവെക്കാറുണ്ട് മഞ്ജു പത്രോസ്.

മഞ്ജുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് കൂട്ടുകാരി സുമി. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള വിമര്‍ശനങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഇരയാകാറുണ്ട് സുമി. താരവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദമായ ഗോസിപ്പുകളിലൊന്നായിരുന്നു മഞ്ജുവും സുമിയും തമ്മില്‍ ലെസ്ബിയന്‍ റിലേഷന്‍ഷിപ്പിലാണെന്നത്.
ഇപ്പഴിതാ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പിന് മറുപടയുമായി എത്തിയിരിയ്ക്കുകയാണ് മഞ്ജു പത്രോസ്. തന്റെ പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ചെയ്ത ഹോം ടൂര്‍ വീഡിയോയില്‍ ആണ് ആ ഗോസിപ്പിന് മഞ്ജു വ്യക്തത നല്‍കിയത്. സുമിയും മഞ്ജുവും ചേര്‍ന്നാണ് ബ്ലാക്കീസ് എന്ന ചാനല്‍ ഒരുപാട് ഫോളോവേഴ്‌സുള്ളതാണ്. എന്നാല്‍ സുമിയും മഞ്ജുവും തമ്മിലുള്ള സൗഹൃദത്തെ ചിലര്‍ തെറ്റായ അര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കുന്നത്.
സുമിയും മഞ്ജുവും ലെസ്ബിയന്‍ കപ്പിള്‍സ് ആണ് എന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകള്‍ ഗോസിപ്പ് പ്രചരിപ്പിച്ചിരുന്നു. ഇവരോടായി ദയവ് ചെയ്ത് അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് പറയുകയാണ് മഞ്ജു. സുമി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞങ്ങള്‍ ലെസ്ബിയന്‍സ് അല്ല. സുമിയ്ക്ക് ഒരു കുടുംബമുണ്ട് ഭര്‍ത്താവും രണ്ട് മക്കളും അമ്മായിയമ്മയും ഒക്കെയുണ്ടെന്നും മഞ്ജു പറയുന്നു. അവള്‍ അവര്‍ക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിയ്ക്കുകയാണെന്നും മഞ്ജു പറയുന്നു.

അവളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ ബാധിയ്ക്കുന്ന തരത്തിലുള്ള ഗോസിപ്പുകള്‍ അരുത് എന്നാണ് സോഷ്യല്‍ മീഡിയയോട് മഞ്ജു പറയുന്നത്. അതേസമയം, തങ്ങള്‍ ഒരുമിച്ചല്ല താമസിക്കുന്നത് എന്നും, ലെസ്ബിയന്‍സ് അല്ല എന്നതും വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് വ്യക്തമായി അറിയാമെന്നും മഞ്ജു പറയുന്നു. എന്നാല്‍ ഒരു ക്ലിക് ബൈറ്റിന് വേണ്ടി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തെറ്റാണെന്നാണ് മഞ്ജു വാര്‍ത്തയിറക്കുന്നവര്‍ക്ക
വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോള്‍ അതിനെ കുടുംബത്തിന് ബാധിക്കാത്ത തരത്തില്‍ നോക്കണമെന്നും മഞ്ജു അഭിപ്രായപ്പെടുന്നു. അതേസമയം, തന്നെ കുറിച്ച് പല വാര്‍ത്തകളും വന്നിട്ടുണ്ടെന്നും കേട്ട് കേട്ട് എനിക്ക് അത് ശീലമായെന്നും താരം പറയുന്നു. തനിക്ക് വിഷമമില്ലെങ്കിലും വീട്ടിലുള്ള അമ്മയ്ക്കും അമ്മച്ചിയ്ക്കും എല്ലാം അത് വേദനയാണെന്നും താരം പറയുന്നു. അവര്‍ക്ക് ഞങ്ങളെ അറിയാമെങ്കിലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വേദനയാണെന്നാണ് മഞ്ജു കൂട്ടിച്ചേര്‍ക്കുന്നത്.


Click it and Unblock the Notifications