ഞാനും സിമിയും ലെസ്ബിയന്‍സ് ആണെങ്കിലെന്താ? വെളുത്തയാളുകള്‍ക്കൊപ്പം പോകാന്‍ ഉള്‍ഭയമായിരുന്നു: മഞ്ജു പത്രോസ്
മലയാളികള്‍ക്ക് സുപരിചിതയാണ് ഇന്ന് മഞ്ജു പത്രോസ്. റിയിലാറ്റി ഷോ മത്സരാര്‍ത്ഥിയായിട്ടാണ് മഞ്ജു പത്രോസിനെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നാലെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ജനപ്രീയ പരിപാടിയായ മറിമായത്തിലൂടെ കയ്യടി നേടിയതോടെയാണ് മഞ്ജുവിനെ തേടി സിനിമകളെത്തുന്നത്. ഇന്ന് സിനിമാ ലോകത്തും സീരിയല്‍ ലോകത്തുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് മഞ്ജു പത്രോസ്.
അഭിനയത്തിന് പുറമെ ബിഗ് ബോസ് മത്സാരര്‍ത്ഥിയായും മഞ്ജു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു പത്രോസ്. തന്റെ കാഴ്ചപ്പാടുകളിലൂടേയും മഞ്ജു പത്രോസ് കയ്യടി നേടിയിട്ടുണ്ട്. നിറത്തിന്റെ പേരിലുള്ള മാറ്റി നിര്‍ത്തലിനെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ ബുള്ളിയിംഗിനെക്കുറിച്ചുമെല്ലാം മഞ്ജു നടത്തിയ പ്രതികരണങ്ങള്‍ വാര്‍ത്തയായി മാറിയിട്ടുണ്ട്.

മഞ്ജുവിനെ അറിയുന്നവര്‍ക്കെല്ലാം സുഹൃത്ത് സിമിയേയും അറിയാം. ഇരുവരുടേയും ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനല്‍ ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം തങ്ങളുടെ സൗഹൃദത്തെ സോഷ്യല്‍ മീഡിയ തെറ്റായി വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളെ ലെസ്ബിയന്‍സ് എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയാണ് മഞ്ജു പത്രോസ്.
''ഞങ്ങള്‍ ലെസ്ബിയന്‍ കപ്പിളാണെന്നൊക്കെ ആളുകള്‍ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാല്‍ തന്നെ എന്താണു കുഴപ്പം? അവര്‍ക്കും ജീവിക്കേണ്ടേ. ഗേ ആയവര്‍ക്കും ലെസ്ബിയനായവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല'' എന്നാണ് മഞ്ജു പറയുന്നത്.
ഞാനും സിമിയും ലെസ്ബിയന്‍സ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കില്‍ തന്നെ എന്താണു തെറ്റ്? എന്നും മഞ്ജു ചോദിക്കുന്നുണ്ട്. ഞങ്ങള്‍ ലെസ്ബിയനാണെങ്കില്‍ തന്നെ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്നും താരം ചോദിക്കുന്നുണ്ട്. തങ്ങള്‍ സമൂഹത്തിന് യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ലെന്നും മഞ്ജു പറയുന്നു. മഞ്ജുവും സിമിയും വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. തന്റെ ഏറ്റവും കംഫര്‍ട്ടബിള്‍ ആയ സ്‌പേസ് ആണ് സിമിയെന്നാണ് മഞ്ജു പറയുന്നത്.
കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കളിയാക്കലുകള്‍ തനിക്ക് ട്രോമയായി മാറിയിട്ടുണ്ടെന്നും മഞ്ജു പറയുന്നുണ്ട്. കറുമ്പി എന്ന് വിളിച്ച് തന്നെ കളിയാക്കിയിട്ടുണ്ടെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ആളുകള്‍ അങ്ങനെ കളിയാക്കുമ്പോള്‍ മനസില്‍ നമ്മള്‍ എന്തോ കുറഞ്ഞവരാണെന്ന അപകര്‍ഷതാബോധം ഉടലെടുക്കുമെന്നാണ് മഞ്ജു പത്രോസ് ചൂണ്ടിക്കാണിക്കുന്നത്.

കറുമ്പി എന്ന വിളി തന്റെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്. ''ഞാന്‍ കറുത്ത ആളാണല്ലോ എന്ന ചിന്ത എപ്പോഴും അലട്ടിയിരുന്നു. വെളുത്തയാളുകള്‍ക്കൊപ്പം പോകാന്‍ ഒരു ഉള്‍ഭയമുണ്ടായിരുന്നു. ചുറ്റിലുമുള്ളവര്‍ അങ്ങനെ കളിയാക്കിയതില്‍ നിന്നുവന്നതാണ് ഭയം. സിമിയെ കറുത്തവളാണെന്നു പറഞ്ഞ് ഒരു ടീച്ചര്‍ ഡാന്‍സില്‍ നിന്ന് മാറ്റി നിര്‍ത്തിയ അനുഭവം വളരെ വിഷമത്തോടെ അവള്‍ പറഞ്ഞിരുന്നു. അത് എല്ലാകാലത്തും അവള്‍ക്കൊരു ട്രോമയായിരുന്നു'' എന്നും താരം പറയുന്നു.
അതേസമയം സിനിമാ ലോകത്ത് തനിക്ക് അത്തരം മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും മഞ്ജു പറയുന്നുണ്ട്. വയസെത്രയായി ? മുപ്പത്തീ.. ആണ് മഞ്ജു അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. നിലവില്‍ അളിയന്‍സ്, ഏതോ ജന്മ കല്‍പ്പനയില്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു വരികയാണ് മഞ്ജു പത്രോസ്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ മകനെക്കുറിച്ചുള്ള മഞ്ജു പത്രോസിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Click it and Unblock the Notifications











