Don't Miss!
- News
ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മീനൂട്ടി വന്നു, എന്നെ കാണാന്‍; സന്തോഷം പങ്കുവച്ച് മഞ്ജു പിള്ള
ജനപ്രീയ പരമ്പരയാണ് തട്ടീം മുട്ടീം. മോഹനവല്ലിയുടേയും അര്‍ജുനന്റേയും കുടുംബവും ലോകവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. പരമ്പരയിലെ ഓരോ താരങ്ങളേയും പ്രേക്ഷകര്‍ തങ്ങളുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്. തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ഭാഗ്യലക്ഷ്മിയാണ് മീനാക്ഷിയെ അവതരിപ്പിക്കുന്നത്. പക്ഷെ മീനാക്ഷിയെന്ന് പറഞ്ഞാലാണ് ഇന്ന് ഭാഗ്യലക്ഷ്മിയെ മലയാളികള്‍ തിരിച്ചറിയുക.
ഇടക്കാലത്ത് മീനാക്ഷി പരമ്പരയില്‍ നിന്നും പോയത് പ്രേക്ഷകര്‍ക്ക് വലിയ നിരാശയായിരുന്നു. വിദേശത്തേക്ക് പോകുന്നതോടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള പിന്മാറ്റം. തിരിച്ചെത്തിയാല്‍ ഉടനെ പരമ്പരയിലേക്കും മടങ്ങിയെത്തുമെന്നും താരം അറിയിച്ചിരുന്നു. പരമ്പരയില്‍ മീനാക്ഷിയുടെ അമ്മ മോഹനവല്ലിയായി എത്തുന്നത് മഞ്ജു പിള്ളയാണ്. അമ്മയും മകളും തമ്മില്‍ സ്ക്രീനിന് പുറത്തും വളരെ അടുപ്പമാണുള്ളത്. മീനാക്ഷിയെ മിസ് ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം മഞ്ജു പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മീനാക്ഷിയുമൊത്തുള്ള വീഡിയോ കോളിനെ കുറിച്ച് ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് മഞ്ജു. മീനൂട്ടി വന്നു, എന്നെ കാണാന്‍, മിസ് യു എ ലോട്ട് ചക്കരേ എന്നായിരുന്നു മഞ്ജു പിള്ള കുറിച്ചത്. വീഡിയോകോളിന്റെ സ്ക്രീന്‍ഷോട്ടും മഞ്ജു പിള്ള പങ്കുവച്ചിരുന്നു. മഞ്ജുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ഒരു തൊപ്പി കൊണ്ട് ദേഹം മറച്ച് സണ്ണി ലിയോണ്‍; ഹോട്ട് ഫോട്ടോഷൂട്ട്
Recommended Video
രണ്ടു പേരേയും മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിരുന്ന പരമ്പര വീണ്ടും കാണാനായി കാത്തിരിക്കുകയാണ് അവര്‍. അതേസമയം എപ്പോഴാണ് മീനാക്ഷി തിരികെ വരിക എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നസീര്‍ സക്രാന്തി, പിഎസി ലളിത, വീണ നായര്‍, ശാലു, തുടങ്ങിയവരും പരമ്പരയിലെ പ്രധാന താരങ്ങളാണ്. പരമ്പരയില്‍ മീനാക്ഷിയുടെ സഹോദരന് കണ്ണനായി അഭിനയിക്കുന്നത് ഭാഗ്യലക്ഷ്മിയുടെ യഥാര്‍ത്ഥ സഹോദരനായ സിദ്ധാര്‍ത്ഥ് ആണെന്നതും പ്രത്യേകതയാണ്.
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
-
വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം; ഒടുവിൽ തുറന്ന് പറഞ്ഞ് നയൻതാരയും; ശ്രദ്ധ നേടി വാക്കുകൾ