ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇപ്പോള്‍ ഇവളുടെ കൂടെയായോ കിടപ്പ്? കമന്റുകള്‍ക്ക് മറുപടി നല്‍കി താരം
മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. വെറുതയല്ല ഭാര്യ എന്ന പരിപാടിയലൂടെയാണ് മഞ്ജുവിനേയും ഭര്‍ത്താവ് സുനിച്ചനേയും മലയാളികള്‍ പരിചയപ്പെടുന്നത്. ഷോയിലെ താരങ്ങളായിരുന്നു ഇരുവരും. പിന്നീട് മറിമായത്തിലും മഞ്ജ എത്തി. അതിന് ശേഷം ടെലിവിഷന്‍ രംഗത്തും സിനിമയിലുമെല്ലാം സജീവമായി മാറുകയായിരുന്നു മഞ്ജു. ഇന്ന് സീരീയലുകളും സിനിമകളുമൊക്കെയായി അഭിനയ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും മഞ്ജു എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ റീലുകളിലൂടേയും യൂട്യൂബ് വീഡിയോകളിലൂടേയുമെല്ലാം ആരാധകര്‍ക്ക് വിരുന്ന് നല്‍കുന്ന താരമാണ് മഞ്ജു. മഞ്ജുവിനെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് കൂട്ടുകാരി സിമിയും. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നത്. ആ സൗഹൃദം ഇപ്പോഴം ഇരുവരും തുടരുകയാണ്.

ഊണിലും ഉറക്കത്തിലും ഒരുമിച്ചുള്ള കൂട്ടുകാരാണ് മഞ്ജുവും സിനിമയും. നേരത്തെ മഞ്ജു ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്ന സമയത്ത് പുറത്ത് മഞ്ജുവിന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടേയും മറ്റും മഞ്ജുവിന്റെ മിക്ക കാര്യങ്ങളിലും അഭിപ്രായം പറഞ്ഞത് സിമിയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള റീലുകളും വീഡിയോകളുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
മഞ്ജുവും സിമിയും ചേര്‍ന്ന് നടത്തുന്ന ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. ഇതിനിടെ ഇപ്പോഴിതാ മഞ്ജുവും സിമിയും പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയും അതിന് ലഭിച്ച കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഈ മാക്കാച്ചിക്കൊപ്പം ഞാന്‍ ഭയങ്കര കംഫര്‍ട്ട് ആണ് എന്ന ഒരു കുറിപ്പോടെ സിമിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരുമിച്ച് കിടക്കുന്ന മഞ്ജുവിനേയും സിമിയേയുമാണ് കാണുന്നത്. ഇരുവരുടേയും സൗഹൃദം വെളിപ്പെടുത്തുന്നതായിരുന്നു വീഡിയോ. എന്നാല്‍ വീഡിയോയ്ക്ക് മോശം കമന്റുകളുമായി ചിലരെത്തുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇവളുടെ കൂടെ ആയോ കിടപ്പ് എന്നാണ് ഒരാളുടെ ചോദ്യം. നിങ്ങള്‍ ലെസ്ബിയനാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

കമന്റുകള്‍ക്ക് സിമി മറുപടിയും നല്‍കുന്നുണ്ട്. ഞങ്ങളെ അറിയുന്നവര്‍ക്ക് ഞങ്ങളെ അറിയാം എന്നാണ് സിമി നല്‍കുന്ന മറുപടി. നിങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ച് കിടന്ന് എന്താണ് പരുപാടി? മനസിലായി കെട്ടോ, കൊച്ചു കള്ളികളേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മഞ്ഞപ്പിത്തം ഉള്ളവര്‍ക്ക് എല്ലാം മഞ്ഞ എന്നാണ് ഇതിന് സിമി നല്‍കിയ മറുപടി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇപ്പോള്‍ ഇവളുടെ കൂടെ ആയോ കിടപ്പ് എന്നായിരുന്നു മറ്റൊരു കമന്റ്. അത് ഇപ്പോഴാണോ അറിയുന്നത് എന്നായിരുന്നു ഇയാള്‍ക്ക് സിമി നല്‍കിയ മറുപടി.

അതേസമയം നിരവധി പേര്‍ കമന്റുകളിലൂടെ താരങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്നുമുണ്ട്. ആണും ആണും ഒരുമിച്ചു കിടന്നാല്‍ ഗേ.... ഇനി ഒരു പെണ്ണും പെണ്ണും ഒരുമിച്ചാണേല്‍ ലെസ്ബിയന്‍.. കൊള്ളാം ഓരോരോ കാഴചപ്പാടുകള്‍... ഓരോരുത്തര്‍ക്കും അവര്‍ക്ക് കംഫര്‍ട്ട് ആയ വ്യക്തികള്‍ ആയിരിക്കും അവരുടെ ജീവിതത്തില്‍ കൂടെ ചിലവഴിക്കുക... അതിനാണ് ഇങ്ങനെ.... ഇനി എങ്ങനെ ആണേലും ആരുടെ ജീവിതത്തേയും ഒരു തരത്തിലും ബാധിക്കുന്നേ ഇല്ല... എന്നാലും ചിലര്‍ക്ക് അതൊക്കെ ഒരു സുഖം എന്നായിരുന്നു ഒരു കമന്റ്.

ലെസ്ബിയന്‍സ് എന്താ മനുഷ്യരല്ലേ അവര്‍ക്കും അവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ട് നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ നോക്ക് അവരെ അവരുടെ വഴിക്കു വിട് ഇഷ്ടമുള്ളവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അതു ചോദ്യം ചെയ്യാതെ സ്വന്തം ലൈഫ് നോക്ക് പ്രിയ സുഹൃത്തുക്കളെ എന്നായിരുന്നു മറ്റൊരു കമന്റ്. സിമിയുടേയും മഞ്ജുവിന്റേയും സൗഹൃദത്തെക്കുറിച്ച് വ്യക്തമായി അറിയുന്നവര്‍ താരങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്.


Click it and Unblock the Notifications