For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു തലോടല്‍, ഒറ്റയടി കൊടുത്തു, ഒച്ച കേട്ടെഴുന്നേറ്റ ചേട്ടനും അടിച്ചു; അമ്പലത്തിലും ബസിലും അടിയുണ്ടാക്കിയ മഞ്ജു

  |

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജീഷ്. കോമഡി ഷോകളിലൂടേയും ടെലിവിഷന്‍ പരമ്പരകളിലൂടെയുമാണ് മഞ്ജു ജനപ്രീയയാകുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള മഞ്ജു കോമഡി പരിപാടികളിലേയും സ്റ്റേജ് ഷോകളിലേയുമെല്ലാം നിറ സാന്നിധ്യമാണ്.

  Also Read: കലിപ്പനായ മുൻ കാമുകനെക്കൊണ്ട് പൊറുതി മുട്ടി; പ്രീതി സിന്റ ബിസിനസ് ലോകത്തെ റാണിയായതിങ്ങനെ

  ഇപ്പോഴിതാ തന്നോട് അപമര്യാദയായി പെരുമാറിയ രണ്ടു പേരെ തല്ലേണ്ടി വന്ന സംഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഞ്ജു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഈയ്യടുത്ത് ഒരു സെക്യൂരിറ്റിക്കിട്ട് അടി കൊടുത്തെന്ന് കേട്ടുവല്ലോ എന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുന്നുണ്ട്. അത് ശരിയാണ് കൊടുത്തതാണെന്ന് മഞ്ജു മറുപടി നല്‍കുന്നു. ഇതോടെ എന്താണ് സംഭവം എന്ന് അവതാരകന്‍ ചോദിച്ചു. പിന്നാലെ നടന്ന സംഭവം വിശദീകരിക്കുകയായിരുന്നു മഞ്ജു.

  Also Read: 'അച്ഛൻ എൻ്റെ സിനിമകൾ കാണാറില്ല, പെട്ടന്ന് കരയുന്ന കൂട്ടത്തിലാണ്, സംശയം ചോദിച്ചാൽ അടി കിട്ടും'; കാളിദാസ് ജയറാം!

  'ഞാന്‍ ഭക്തയാണ്. അമ്പലത്തില്‍ സ്ഥിരമായി പോകുന്ന ശീലമുണ്ട്. അമ്പലത്തില്‍ പോയി ഭഗവാനെ കണ്‍നിറയെ കാണണം എന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. കണ്ടില്ലെങ്കില്‍ സമാധാനം കിട്ടില്ല. അമ്പലത്തില്‍ പോകുന്നത് ഇത്തിരി ശാന്തിയും സമാധാനവുമൊക്കെ കിട്ടാന്‍ വേണ്ടിയിട്ടാണ്.


  ഈയ്യടുത്ത് ഞങ്ങള്‍ പഴനിയില്‍ പോയിരുന്നു. പക്ഷെ ക്യൂവില്‍ നിന്നാല്‍ കാണാന്‍ പറ്റിയില്ലെങ്കിലോ എന്ന് തോന്നി. ഇത്രയും ദൂരെ നിന്നും വരികയല്ലേ. അതിനാല്‍ നൂറ് രൂപ കൊടുത്ത് മുന്നില്‍ നില്‍ക്കാനുള്ള ടോക്കനെടുത്തു. 150 രൂപ കൊടുത്താല്‍ ശരിക്കും മുന്നില്‍ ഇരിക്കാം. പക്ഷെ ഞങ്ങള്‍ പത്ത് പതിനഞ്ച് പേരുണ്ടായിരുന്നതില്‍ കുറേ കാശാകും എന്നു കരുതി നൂറ് രൂപയുടെ ടോക്കണ്‍ മതിയെന്ന് പറഞ്ഞു.

  Also Read: 'അഭിനയിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണുകൾ കാണാൻ രസമാണ്', നല്ല സ്ക്രിപ്റ്റ് വന്നാൽ ഇനിയും അഭിനയിക്കുമെന്ന് വിക്രം

  ക്യൂവില്‍ നില്‍ക്കുമ്പോള്‍ തിരുമേനി തിരിഞ്ഞതിനാല്‍ ഭഗവാനെ ശരിക്കും കാണാന്‍ പറ്റിയില്ല. ഈ സമയം അവിടെ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരന്‍ മാറ് മാറ് എന്ന് പറഞ്ഞ് തള്ളിക്കൊണ്ടിയിരിക്കുകയാണ്. ഞാന്‍ കാണാനായി നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അയാള്‍ എന്റെ കൈയ്ക്ക് അടിച്ചു. എല്ലാവരും നോക്കുന്നുണ്ട്. ഞാന്‍ ഡേയ് പൊമ്പുളയെ തൊടുന്നാ എന്ന് ചോദിച്ച് അയാള്‍ക്കിട്ട് ഒരടി വച്ചു കൊടുത്തു. ഉടനെ എന്താ എന്ന് ചോദിച്ച് അവിടുത്തെ തിരുമേനിയൊക്കെ വന്നു. സാധാരണ അമ്പലത്തില്‍ പോയിട്ട് ഭഗവാനെ കണ്ടില്ലെങ്കില്‍ സങ്കടപ്പെട്ട് വരുന്നതാണ്. അന്ന് എന്തോ നല്ല സമാധാനം തോന്നിയെന്നും മഞ്ജു പറയുന്നു.

  ഇതുപോലെ ഒരിക്കല്‍ തിരുവന്തപുരത്ത് ബസില്‍ വച്ചൊരു അടിയുണ്ടാക്കിയെന്നും കേട്ടുവല്ലോ എന്നായി ശ്രീകണ്ഠന്‍ നായരുടെ അടുത്ത ചോദ്യം. അതും വലിയൊരു സംഭവമായിരുന്നു. ഒരു ഷോ കഴിഞ്ഞ് വരുന്ന വഴിയായിരുന്നു. ഒന്നും പറയാന്‍ പറ്റിയില്ല. ഷോ കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്നു. രാത്രി ഒന്നര രണ്ട് മണിയായിക്കാണും. ഞാന്‍ സൈഡിലിരുന്ന് ഉറങ്ങുകയാണ്. ഏട്ടന്‍ നടുക്കിരുന്ന് ഉറങ്ങുന്നു. ഇപ്പുറത്ത് കുറച്ച് പ്രായമുള്ളൊരാള്‍ വന്നിരുന്നു. വന്നപ്പോള്‍ എന്നെയൊന്ന് നോക്കി. അന്ന് കോമഡിയൊക്കെ ചെയ്യുന്നതിനാല്‍ ആളുകള്‍ തിരിച്ചറിയുമായിരുന്നു. അതിനാല്‍ അധികം ഗൗനിക്കാതെ ഇരുന്നു. നല്ല ക്ഷീണവുമുണ്ടായിരുന്നു.

  ചടയമംഗംലത്തോ എങ്ങോ എത്തിയപ്പോള്‍ അങ്ങേര്‍ പോകാനായി എഴുന്നേറ്റു. പോകാന്‍ നേരം എന്നെയൊന്ന് തഴുകിയേക്കാം എന്നു കരുതി അയാള്‍ എന്നെയൊന്ന് തഴുകി. ഞാന്‍ ചാരിക്കിടന്നുറങ്ങുകയാണ്. പെട്ടെന്ന് പുറകിലൊരു തഴുകല്‍. എനിക്ക് എന്തോ തോന്നി ഞാന്‍ ചാടി എഴുന്നേറ്റ് നോക്കുമ്പോള്‍ അയാള്‍ പെട്ടെന്ന് കൈ വലിക്കുന്നതാണ് കണ്ടത്. വായില്‍ ആദ്യം വന്നത് തെറിയാണ് പുറകെ ഒറ്റ ഒന്നങ്ങ് കൊടുത്തു. നല്ല ഉറക്കത്തിലായിരുന്ന ഏട്ടന്‍ ഞെട്ടി എഴുന്നേറ്റു. എന്താണെന്ന് പോലും ചോദിക്കാതെ ചറ പറാന്ന് അടി തുടങ്ങി. ഞാന്‍ അടിക്കുന്നത് കണ്ടപ്പോഴേക്കും അടിക്കുകയായിരുന്നു. ബസിലുള്ളവരൊക്കെ എഴുന്നേറ്റു. അങ്ങനെ ചറ പറ അടിയായി.

  ആ സ്റ്റോപ്പില്‍ ഇറങ്ങേണ്ടിയിരുന്നത് കൊണ്ട് മാത്രം അയാള്‍ രക്ഷപ്പെട്ടു. അതിന് ശേഷം രാത്രി ബസിലുള്ള യാത്ര പരമാവധി ഒഴിവാക്കും. അത്ര പറ്റാത്തതാണെങ്കില്‍ മുന്നില്‍ ഡ്രൈവറുടെ പിന്നിലായുള്ള സീറ്റില്‍ ഇരിക്കും. സേഫ്റ്റി പിന്‍ എപ്പോഴും കയ്യിലുണ്ടാകും. ഇത് പണ്ടു തൊട്ടേ ഉള്ളതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ അനുഭവിക്കുന്നതിനാല്‍ കരുതിയിരിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.

  Read more about: Kudumbavilakku
  English summary
  Manju Vijeesh Opens Up About Dealing Men Physically In A Temble And KSRTC Bus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X