For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഷൂട്ടിംഗ് കാണാന്‍ ആള്‍ക്കൂട്ടത്തില്‍ ആസിഫ് അലിയും; ഷംനയ്‌ക്കൊപ്പം തകര്‍ത്താടിയ മഞ്ജുളന്‍

  |

  മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഡിസംബര്‍ എന്ന ചിത്രവും ചിത്രത്തിലെ ജാസി ഗിഫ്റ്റ് ഒരുക്കിയ പാട്ടുകളും. നയന്റീസ് കിഡ്‌സിനെ സംബന്ധിച്ച് ഡിസംബറിനെ ദം ദമാ പാട്ടൊന്നും ഒരിക്കലും മറക്കാനാകില്ല. ഷംന കാസിമും മഞ്ജുളനുമായിരുന്നു പാട്ടില്‍ ആടിപ്പാടിയത്. ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും പാട്ട് ഇന്നും ആരാധകരുടെ മനസിലുണ്ട്.

  Also Read: കാമുകിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ചിലപ്പോള്‍ അങ്ങനെ ആയേനെ; ഭര്‍ത്താവിന് 5 മാർക്ക് കുറച്ച് കൊടുത്ത് ജയ ബച്ചൻ

  ഡിസംബറിലെ നായകന്‍ മഞ്ജുളന്‍ ഇപ്പോഴിതാ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലെ ജഗന്നാഥന്‍ എന്ന കഥാപാത്രമായാണ് സ്‌ക്രീനിലേക്കുള്ള മഞ്ജുളന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ മഞ്ജുളന്‍ മനസ് തുറക്കുകയാണ്.

  Manjulan

  ഡിസംബറിലെ നായകനാണ് ജഗന്നാഥന്‍ എന്ന് പറയുന്ന ട്രോള്‍ വീഡിയോയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

  ഇത് ഞാന്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. എനിക്ക് നന്നായിട്ട് ഡാന്‍സ് ചെയ്യാനൊന്നും അറിയില്ലെന്നാണ് മഞ്ജുളന്‍ പറയുന്നത്. കാണുമ്പോള്‍ അറിയില്ലേ. ക്യാമറാ ട്രിക്കാണ്. എനിക്കിപ്പോഴും അത് കാണുമ്പോള്‍ അയ്യേ എന്നാണ്. ക്യാമ്പസുകളില്‍ അന്നത് ഭയങ്കര ഹിറ്റായിരുന്നു. ഇപ്പോള്‍ ട്രോളിലൂടെയാണെങ്കിലും വീണ്ടും ഹിറ്റായി. ആ ഡാന്‍സിന്റെ പ്രത്യേകത കൊണ്ടായിരിക്കും. അതിനേക്കാള്‍ ഗംഭീരമായ പാട്ടുകള്‍ വേറെയുമുണ്ട് ആ സിനിമയില്‍. സ്‌നേഹത്തുമ്പി ഞാനില്ലേ കൂടെ പോലെയുള്ളത്.

  അതില്‍ കൂടെ ഡാന്‍സ് ചെയ്യുന്നത് ശ്രീധര്‍ മാസ്റ്ററാണ്. ശരിക്കും അദ്ദേഹം എന്നെ സഹായിക്കാന്‍ വേണ്ടി വന്നതായിരുന്നു. എന്തായാലും സന്തോഷം. ആ ഡാന്‍സ് ചെയ്യുമ്പോള്‍ ശരിക്കും സന്തോഷം ഉണ്ടായിട്ടില്ല. ഡാന്‍സ് അറിയാത്ത എന്നെ പിടിച്ച് ആദ്യത്തെ ഷോട്ട് തന്നെ ഡാന്‍സ് ചെയ്യിപ്പിച്ചു. എന്റെ കൂടെയുള്ളവരാകട്ടെ ഗംഭീര ഡാന്‍സേഴ്‌സും. ശ്രീധര്‍ മാസ്റ്ററും ഷംന കാസിമുമൊക്കെയാണ്.

  ഷംനയൊക്കെ എന്നെ കണ്ടിട്ട് ആരാധനയോടെ നില്‍ക്കുകയാണ്. ഏതോ ഒരു ഗംഭീര ഡാന്‍സറെ കൊണ്ടു വന്നിട്ടുണ്ടെന്ന് കരുതി. എന്റത് കണ്ടു പഠിക്കാം എന്നു കരുതിയാണ് നില്‍ക്കുന്നത്. പക്ഷെ ഫസ്റ്റ് ഷോട്ടില്‍ ഫസ്റ്റ് സ്റ്റെപ്പ് വെക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലായി, എനിക്ക് തീരെ ഡാന്‍സ് അറിയില്ലെന്ന്. ഞാന്‍ ഒന്നിനും കൊള്ളാത്ത മനുഷ്യനാണെന്ന്. മൂന്ന് ദിവസം കൊണ്ടാണ് ഈ പാട്ട് ഷൂട്ട് ചെയ്തത്. ഈ മൂന്ന് ദിവസം കൊണ്ട് എന്റെ മുഴുവന്‍ കഴിവു കേടും എല്ലാവര്‍ക്കും മനസിലായെന്നാണ് താരം പറയുന്നത്.

  കുട്ടിക്കാനത്തെ കോളേജിലാണ് ഷൂട്ട് നടന്നത്. വളരെ നല്ലൊരു സ്ഥലമാണ്. നല്ല തണുപ്പും കാറ്റുമൊക്കെയുള്ള സമയത്താണ് ഷൂട്ട്. ഞാന്‍ ഇപ്പോള്‍ പൂവ് എന്നൊരു സിനിമ ചെയ്യുന്നുണ്ട്. ആ സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് കടവന്തറയിലെ സ്റ്റുഡിയോയില്‍ പോകുന്നുണ്ട്. അവിടെ താഴത്തെ ക്യാബിനില്‍ സിബി മലയില്‍ സാറിന്റെ കൊത്ത് എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുകയാണ്. റോഷനെ പരിചയമുണ്ട്. താഴെ ആരൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ആസിഫ് അലിയുണ്ടെന്ന് പറഞ്ഞു. അങ്ങനെ താഴേക്ക് ചെന്നു.

  സിബി സാറിനെ കണ്ട് സംസാരിച്ചു. ആസിഫ് പുറത്തേക്ക് വന്നപ്പോള്‍ ഞാന്‍ വിഷ് ചെയ്യുകയും ഞാന്‍ മഞ്ജുളനാണെന്ന് പറയുകയും ചെയ്തു. ആ എനിക്കറിയാം എന്ന് ആസിഫ് പറഞ്ഞു. നാടകത്തിലൂടെയായിരിക്കുമെന്ന് കരുതി. ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു. അന്ന് കുട്ടിക്കാനത്ത് വച്ച്. അന്ന് ഡിസംബര്‍ സിനിമ ഷൂട്ട് നടക്കുമ്പോള്‍ എന്റെ ഷൂട്ടിംഗ് കാണാന്‍ അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ ആസിഫുമുണ്ടായിരുന്നു. അന്ന് ആസിഫ് അവിടെ പഠിക്കുന്നുണ്ടായിരുന്നുവെന്നാണ് മഞ്ജുളന്‍ ഓര്‍ക്കുന്നത്.

  സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയതാണ് മഞ്ജുളന്‍. 25 വര്‍ഷമായി നാടക രംഗത്തുണ്ട്. രണ്ട് മൂന്ന് സ്റ്റേറ്റ് അവാര്‍ഡുകളും നാഷണല്‍ അവാര്‍ഡുമൊക്കെ കിട്ടിയിട്ടുണ്ട്. ഇതിനിടയിലാണ് ഡിംസബര്‍ സിനിമ വരുന്നത്. ആദ്യ സിനിമ അപരിചിതര്‍ ആയിരുന്നു. സന്തോഷ് ശിവന്റെ ക്യാമറയുടെ മുന്നില്‍, മമ്മൂട്ടിയുടെ കൂടെ ആയിരുന്നു ആദ്യ സിനിമ എന്നത് ഭാഗ്യമായി കരുതുന്നുവെന്നും താരം പറയുന്നുണ്ട്.

  Manjulan

  ഡിസംബറിലെ പാട്ട് വലിയ ഹിറ്റായെങ്കിലും സിനിമ വലിയ ഹിറ്റായില്ല. പിന്നീട് പ്രജാപതി, ഭാഗ്യദേവത പോലുള്ള സിനിമകള്‍ ചെയ്തു. ഇതിനിടയിലും ഞാന്‍ നിരന്തരം നാടകങ്ങള്‍ കളിക്കുന്നുണ്ടായിരുന്നു. കൊറോണ വന്നതോടെ എല്ലാം ബ്രേക്കായി. കലാകാരന്മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. സീരിയലില്‍ നിന്നും കുറേക്കാലമായി വിളിക്കുന്നുണ്ട്. പക്ഷെ നാടകത്തില്‍ സജവീമായിരുന്നു. സിനിമയും ചെയ്യുന്നുണ്ട്. സീരിയല്‍ വേണ്ടെന്ന് വച്ചതായിരുന്നു.

  ഈ സമയത്താണ് കൂടെവിടെ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. നല്ല ടീമാണ്. ചില എപ്പിസോഡുകളും കണ്ടപ്പോള്‍ രസകരമായി തോന്നി. എന്റെ കഥാപാത്രം നെഗറ്റീവാണ്. ഞാന്‍ ഇന്നുവരെ നെഗറ്റീവ് ചെയ്തിട്ടില്ല. നെഗറ്റീവ് ചെയ്യാന്‍ എനിക്ക് സന്തോഷമാണ്. അങ്ങനെയാണ് താന്‍ കൂടെവിടെ ചെയ്യുന്നതെന്നാണ് താരം പറയുന്നത്.

  Read more about: കൂടെവിടെ
  English summary
  Manjulan Of December Is The Villain In Koodevide Actor Recalls The Movie Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X