Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
താലിക്കെട്ടി കഴിഞ്ഞതും ശ്രീ കെട്ടിപ്പിടിച്ചു; കല്യാണ ദിവസം ഞെട്ടിയ സംഭവത്തെ കുറിച്ച് സ്നേഹയും ശ്രീകുമാറും
ടെലിവിഷന്‍ താരങ്ങളായ സ്നേഹയും ശ്രീകുമാറും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരാവുന്നത്. മറിമായം സീരിയലിലൂടെ ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ ഒരുമിച്ച് എത്തിയിരുന്നു. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ വിവാഹസമയത്തുണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ചും താരങ്ങള്‍ പറഞ്ഞു.
'വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. വിവാഹ തീയ്യതി എന്നാണെന്ന് ചോദിച്ചപ്പോള്‍ രണ്ടാളും വര്‍ഷം മറന്ന് പോയിരുന്നു. ഒടുവില്‍ 2019 ഡിംസറിലാണെന്ന് അവസാനം കണ്ടുപിടിച്ചു. ജഗദീഷാണ് രണ്ട് വര്‍ഷമായെങ്കില്‍ അത് 2019 ല്‍ ആയിരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞത്. ഇതോടെ താരങ്ങളും അത് സമ്മതിച്ചു.

സ്നേഹയും ശ്രീകുമാറും ഇഷ്ടത്തിലായത് മറിമായം എന്ന പരമ്പരയിലൂടെയാണ്. അതിന്റെ ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തത് തന്റെ വീട്ടില്‍ വെച്ചാണെന്ന് സ്നേഹ പറയുന്നു. മറിമായത്തില്‍ അഭിനയിക്കാന്‍ എനിക്കും അവസരം വന്നിരുന്നു. പക്ഷേ ആദ്യമേ കോണ്‍ഫിഡന്‍സ് വരാത്ത ആളാണ് ഞാന്‍. ഇപ്പോഴും അങ്ങനെയാണ്. ഒന്ന് മൂവായി കിട്ടണം. മനോരമയിലേക്ക് വന്നാല്‍ ഞാന്‍ ഭയങ്കര കൂളാണ്, ഇവിടെ വെച്ചാണ് ആദ്യം ക്യാമറ കണ്ടതും അഭിനയിച്ച് തുടങ്ങിയതും. അതിന് മുന്‍പ് ഷൂട്ടിങ്ങ് കണ്ടിട്ടില്ല. വേണമെങ്കില്‍ അവര്‍ ഇവിടെ വന്ന് ഷൂട്ട് ചെയ്തോട്ടെ എന്ന് അമ്മയാണ് പറഞ്ഞത്.

അങ്ങനെ മറിമായത്തിന്റെ ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തുവെന്ന് സ്നേഹ പറയുന്നു. കുറേ കാലം കഴിഞ്ഞാണ് ഫ്ളോറിലേക്ക് ഷൂട്ട് തുടങ്ങിയത്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരോടും പരസ്പരം എല്ലാ കാര്യങ്ങളും പറയാം. കൂട്ടായ്മ ഉണ്ടായിരുന്നു. 10 വര്‍ഷത്തോളം ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെ പല സമയത്തായി സ്പാര്‍ക്ക് തോന്നി. ഔദ്യോഗികമായി പ്രൊപ്പോസല്‍ ഒന്നും നടത്തിയില്ല. ശ്രീയുടെ ചേച്ചിയോടാണ് ആദ്യം പറയുന്നത്. ചേച്ചിയാണ് എന്റെ വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞത്. അങ്ങനെയാണ് വിവാഹം നടത്തിയത്.
ഷാരുഖ് ഖാനെ മാസങ്ങളോളം കരയിപ്പിച്ച സംഭവം; ആളുകളുടെ കമന്റ് കണ്ടാണ് താന്‍ കരഞ്ഞ് പോയതെന്ന് താരം
Recommended Video

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മറിമായത്തിലുള്ള എല്ലാവരും വിവാഹത്തിന് എത്തിയിരുന്നു. മണ്ഡു എന്ന പേര് അറിഞ്ഞിട്ടതാണ് എന്നാണ് ശ്രീ ഇടയ്ക്ക് വീട്ടില്‍ പറയാറുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഭയങ്കര ബുദ്ധിയാണെന്ന് സ്നേഹ തമാശരൂപേണ പയുന്നു. ഇതിനിടെ താരദമ്പതിമാരുടെ വിവാഹഫോട്ടോ ജഗദീഷ് വേദിയില്‍ കാണിച്ചിരുന്നു. താലികെട്ട് കഴിഞ്ഞ് ഉടന്‍ ഒരു സംഭവം ഉണ്ടായി. തുളസിമാല അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചിരുന്നു. അത് കഴിഞ്ഞതോടെ ശ്രീ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ പെട്ടെന്ന് പേടിച്ചു പോയി, ക്യാമറക്കാരും കുടുംബക്കാരും എല്ലാവരും ഉണ്ടായിരുന്നു. അതെനിക്ക് വലിയ ഞെട്ടലായിരുന്നു. പെട്ടെന്ന് തന്നെ അങ്ങോട്ട് മാറ് എന്നൊക്കെ പറഞ്ഞ് ഞാന്‍ ശ്രീയയെ ഉന്തി. അതൊക്കെ ഫോട്ടോസില്‍ കാണാമെന്നും സ്നേഹ പറയുന്നു.
ഹണിമൂണിന് കുഞ്ഞിനെ കുറിച്ച് പറഞ്ഞു; പക്ഷേ ഗര്‍ഭിണിയാവാന്‍ പോലും പേടിയായിരുന്നുവെന്ന് അമൃത റാവു
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!