അച്ഛനെ കണ്ടിട്ടില്ല, പ്രസവത്തിന് ഒരാഴ്ച മുൻപ് അമ്മയെ ഉപേക്ഷിച്ചുപോയി; ഇനിയൊരു വിവാഹം!; മായ പറയുന്നു

മിനിസ്ക്രീൻ പ്രക്ഷകർക്ക് സുപരിചിതയായ നടിയാണ് മായ കൃഷ്ണ. സൂപ്പർ ഹിറ്റായ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് മായ ടെലിവിഷനിലേക്ക് എത്തുന്നത്. പിന്നീട് കോമഡി പരിപാടികളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. കോമഡി ഫെസ്റ്റിവൽ അടക്കമുള്ള വിവിധ കോമഡി ഷോകളിൽ ഗംഭീര പ്രകടനം നടത്തി മായ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ് താരം. ഏകദേശം എട്ടോളം സിനിമകളിൽ മായ ഇതിനകം അഭിനയിച്ചിട്ടുണ്ട്. കനൽപൂവ് എന്ന പരമ്പയിലാണ് നടി നിലവിൽ അഭിനയിക്കുന്നത്.

കുട്ടിക്കാലം മുതൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ളവരാണ് മായയും അമ്മയും. അച്ഛൻ ഉപേക്ഷിച്ചു പോയതോടെ അമ്മ ഒറ്റയ്ക്കാണ് മായയെ വളർത്തിയത്. അമ്മയ്ക്കുണ്ടായ അനുഭവങ്ങൾ കാരണം മായയും വിവാഹത്തിൽ നിന്നും അകന്നു നിൽക്കുകയാണ്. ഇപ്പോഴിതാ അതേക്കുറിച്ചൊക്കെ സംസാരിക്കുകയാണ് മായ. നടി സരിത ബാലകൃഷ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതും വിവാഹം സംബന്ധിച്ച തന്റെ ചിന്തകളും മായ തുറന്നു പറയുന്നുണ്ട്.

Maya Krishna

ഇനിയൊരു വിവാഹം കഴിക്കണമെന്ന തോന്നലൊന്നും തനിക്ക് ഇല്ലെന്നാണ് മായ പറയുന്നത്. ആരെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ ചിലപ്പോൾ നോക്കിയേക്കും പക്ഷെ അമ്മയെ നോക്കുന്ന ആളായിരിക്കണം. അമ്മ അത്രയും കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. അവർ ലവ് മാര്യേജ് ആയിരുന്നു. ഒന്നരക്കൊല്ലം അവർ ഒരുമിച്ചായിരുന്നു. എന്നാൽ എന്നെ പ്രസവിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് മായ പറയുന്നു.

'അച്ഛൻ പോയതോടെ അമ്മയെ നോക്കാൻ ആരുമില്ലാതെയായി. പ്രണയിച്ചു വിവാഹിതരായത് കൊണ്ട് വീട്ടിൽ നിന്നും ആരും പിന്തുണയായി ഒപ്പമുണ്ടായിരുന്നില്ല. അച്ഛൻ ഉപേക്ഷിച്ച് പോയതാണ് എന്ന് പോലും അമ്മയ്ക്ക് മനസിലായില്ല. ജോലി കിട്ടി പോയതാണ് വരുമെന്ന പ്രതീക്ഷയിലാണ് അമ്മ ജീവിച്ചത്. പ്രസവസമയത്ത് പോലും ആരും ഉണ്ടായിരുന്നില്ല, അതിനു ശേഷം അച്ഛൻ വന്നിട്ടില്ല. അച്ഛനെ ഞാൻ കണ്ടിട്ടില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അയാൾ വേറെ വിവാഹം കഴിച്ചതായി അറിഞ്ഞു,'

Maya Krishna

'അച്ഛന് നമ്മളെ വേണ്ടാത്തതു കൊണ്ടാണ് പോയത്, പിന്നെ എന്തിനാണ് അയാളുടെ പണം. അതുകൊണ്ടുതന്നെ കേസ് പറയാനോ, പൈസ വാങ്ങി എടുക്കാനോ ഒന്നും നമ്മൾ നിന്നില്ല. അമ്മയുടെ ജീവിതം കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ പ്രേമിക്കാൻ ഒക്കെ പേടി ആയിരുന്നു. അച്ഛനില്ലാതെ വളരുമ്പോൾ സമൂഹത്തിൽ നിന്നും പലതും കേട്ടിട്ടുണ്ട്. അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ വിഷയങ്ങൾ കുറെ നേരിടേണ്ടി വന്നിട്ടുണ്ട്,'

'ഇനി അയാളെ വേണ്ട എന്ന് അമ്മ രണ്ടാം ഭാര്യയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നെ കേസ് ഒക്കെ പറഞ്ഞുപോയാൽ പൈസ വേണമല്ലോ. അതും ഉണ്ടായില്ല. അമ്മ ഗർഭിണി ആയിരുന്നപ്പോൾ എന്തിനാണ് പോയത് എന്ന് ഇനി ഒരിക്കൽ അയാളെ കണ്ടാൽ ചോദിക്കണം,' മായ പറയുന്നു. വിവാഹം കഴിക്കാത്തത് എന്തെങ്കിലും പ്രണയം കാരണമാണോ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. എന്നാൽ അമ്മയുടെ ജീവിതം കണ്ടുവന്നതുകൊണ്ട് തനിക്ക് വിവാഹത്തോട് അൽപം പേടിയുണ്ട്. അതാണ് കാരണമെന്ന് മായ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X