For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ല്; വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം; സാഗറിനെക്കുറിച്ച് മീന പറഞ്ഞത്

  |

  മലയാളികള്‍ക്കും തെന്നിന്ത്യന്‍ സിനിമാ ലോകത്തിനും സുപരിചിതയാണ് മീന. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി വേഷമിട്ടിട്ടുള്ള താരമാണ് നീ. എന്നാല്‍ ഇന്ന് സിനിമാലോകം ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടു കൊണ്ടായിരുന്നു ഉണര്‍ന്നത്. മീനയുടെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാ ലോകവും.

  Also Read: നടി മീനയുടെ ഭര്‍ത്താവിന് എന്താണ് പറ്റിയത്? വര്‍ഷങ്ങളായി ഈ രോഗത്തിന് താരഭര്‍ത്താവ് ചികിത്സയിലായിരുന്നു

  ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളായി ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാന്‍ വൈകിയിരുന്നു. കുറച്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

  മീനയുടെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ താരത്തെ ചേര്‍ത്തു പിടിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ 13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് വിദ്യാസാഗറിന്റെ വിയോഗം എന്നതും സിനിമാലോകത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

  ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവനെക്കുറിച്ച് പറഞ്ഞുള്ള മീനയുടെ പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

  ''എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെയായി കടന്നുവന്നയാളാണ് നിങ്ങള്‍. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി. രണ്ടാളും ഒന്നിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്, എന്നും അതങ്ങനെ തന്നെയായിരിക്കും' എന്നാണ് തന്റെ ഭര്‍ത്താവിനെക്കുറിച്ച് നേരത്തെ മീന പറഞ്ഞത്. കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് മീന പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  2009 ലായിരുന്നു മീനയും വിദ്യാ സാഗറും വിവാഹിതരാകുന്നത്. ജൂലൈ 12 ന് തങ്ങളുടെ വിവാഹ ജീവിതത്തിന്റെ 13-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു മീനയും സാഗറും. മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു മീനയുടെ വിവാഹം. സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് സാഗര്‍. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും പ്രത്യേകം വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു.


  ഇതിനിടെ അമ്മയുടെ പാതയിലൂടെ സിനിമയിലേക്ക് മകളുമെത്തിയിരുന്നു. 2016 ല്‍ തെരി എന്ന ചിത്രത്തിലൂടെയായാണ് മീനയുടെ മകളായ നൈനിക തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെയായി കൈയ്യടി നേടാന്‍ നൈനികയ്ക്ക് സാധിച്ചു. പിന്നീട് താരപുത്രിയെ തേടി നിരവധി അവസരങ്ങള്‍ വന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇടവേളയിലായി സിനിമ ചെയ്യാനുമാണ് താല്‍പര്യമെന്നായിരുന്നു മീന മകളെക്കുറിച്ച് പറഞ്ഞത്.

  അതേസമയം തമിഴ്-മലയാളം സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് സാഗറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് എത്തുന്നത്. ''രാവിലെ തന്നെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത. മീനയുടെ ഭര്‍ത്താവ് സാഗര്‍ ഇനി നമുക്കൊപ്പമില്ല എന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ല. വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.'' എന്നായിരുന്നു നടി ഖുശ്ബുവിന്റെ പ്രതികരണം.

  Recommended Video

  രാജി വെയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കി നടി ശ്വേത | *Mollywood

  ''മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗറിന്റെ മരണ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഞങ്ങളുടെ കുടുംബം മീനയ്ക്കും അവരുടെ കുടുംബത്തിനും അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നത്യശാന്തി ലഭിക്കട്ടെ'' എന്നായിരുന്നു നടന്‍ ശരത് കുമാറിന്റെ പ്രതികരണം. മലയാള സിനിമയില്‍ നിന്നും നിരവധിപേര്‍ അനുശോചനം അറിയിക്കുന്നുണ്ട്.

  ഇതിനിടെ വിദ്യസാഗര്‍ കൊവിഡ് കാരണമാണ് മരിച്ചതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ ഖുശ്ബു രംഗത്തെത്തുകയായിരുന്നു.

  Read more about: meena
  English summary
  Meena And Vidya Sagar Was Getting Ready To Celebrate Their 14th Wedding Anniversary But Destiny Had Some Other Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X