മീനാക്ഷിയ്ക്ക് ഉമ്മ കൊടുക്കാന്‍ ഭയങ്കര പേടി, തേച്ചിട്ട് പോയവളുടെ മെസേജ് നല്‍കിയ സുഖം! മനസ് തുറന്ന് താരം

മലയാളികളുടെ പ്രിയ പരമ്പരകളിലൊന്നാണ് മീനാക്ഷി പരമ്പര. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മീനാക്ഷി കല്യാണത്തിലൂടെ ജനപ്രീയനായി മാറിയ താരമാണ് സനല്‍. പരമ്പരയില്‍ മഹേഷ് എന്ന കഥാപാത്രമായിട്ടാണ് സനല്‍ എത്തുന്നത്. പരമ്പരയിലെ നായികയായ മീനാക്ഷിയെ വഞ്ചിച്ച മഹേഷിനെയാണ് സനല്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പരമ്പരയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും നസല്‍ മനസ് തുറക്കുകയാണ്. പ്രണയ സങ്കല്‍പ്പങ്ങളെക്കുറിച്ചും സനല്‍ മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

അഭിനയിക്കാനുള്ള അവസരത്തിനായി പലരേയും പോലെ സനലിനും ഒരുപാട് അലഞ്ഞു നടക്കേണ്ടി വന്നിട്ടുണ്ട്. 2014 മുതല്‍ മോഡലിങ് ചെയ്തു തുടങ്ങിയിരുന്നു. അങ്ങനെയുള്ള തന്റെ ആദ്യത്തെ സീരിയല്‍ ആണ് മീനാക്ഷി കല്യാണം എന്നാണ് സനല്‍ പറയുന്നത്. മീനാക്ഷി കല്യാണത്തിലൂടെ തനിക്ക് നല്ലൊരു ബ്രേക്ക് എനിക്ക് കിട്ടിയെന്നും സനല്‍ പറയുന്നു. എന്നാല്‍ പരമ്പരയില്‍ മഹേഷ് എന്ന കഥാപാത്രമായി തനിക്ക് ഒരുപാട് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നാണ് സനല്‍ പറയുന്നത്.

മീനാക്ഷി കല്യാണം

മീനാക്ഷി കല്യാണത്തില്‍ മഹേഷായി അഭിനയിക്കുമ്പോള്‍ പലപ്പോഴും അത് താന്‍ തന്നെയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് മഹേഷിന്റെ തുറന്നു പറച്ചില്‍. എന്നാല്‍ ജീവിതത്തില്‍ താന്‍ ആരെയും തേച്ചിട്ടില്ലെന്നും മറിച്ച് തേപ്പ് തനിക്ക് ആണ് കിട്ടിയത് എന്നാണ് സനല്‍ പറയുന്നത്. പിന്നാലെ പരമ്പരയില്‍ മീനാക്ഷിയ്ക്ക് ഉമ്മ കൊടുക്കുന്ന രംഗത്തെക്കുറിച്ചും താരം മനസ് തുറക്കുകയാണ്. ആ രംഗം ചെയ്യുമ്പോള്‍ തനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നുവെന്നാണ് സനല്‍ പറയുന്നത്.

''മീനാക്ഷിയ്ക്ക് ഉമ്മ കൊടുക്കുന്ന സീന്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. വലിയൊരു ക്രൗഡിന് മുന്നില്‍ അങ്ങനെയൊക്കെ അഭിനയിക്കണം എന്ന് പറഞ്ഞപ്പോഴേ പേടിയായി തുടങ്ങി. പക്ഷെ ഷോട്ട് റെഡിയായപ്പോള്‍ എങ്ങനെയാണെന്ന് അറിയില്ല, അതങ്ങ് ശരിയായി. അതും ഒരുപാട് ടേക്ക് പോയി. അവസാനം സംവിധായകന്‍ വഴക്ക് പറഞ്ഞപ്പോഴാണ് ഒരു ഉമ്മ കൊടുത്തത്'' എന്നാണ് സനല്‍ പറയുന്നത്.

മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചും സനല്‍

മീനാക്ഷി കല്യാണത്തിന് ശേഷം ജീവിതത്തിലുല്‌ള മാറ്റത്തെക്കുറിച്ചും മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചും സനല്‍ സംസാരിക്കുന്നുണ്ട്. മീനാക്ഷി കല്യാണത്തില്‍ അഭിനയിച്ച ശേഷം തന്നെ തേച്ചിട്ട് പോയ ആള്‍ ഫെയ്‌സ്ബുക്കില്‍ മെസേജ് അയച്ചുവെന്നാണ് സനല്‍ പറയുന്നത്. അത് കണ്ടപ്പോള്‍ മനസ്സിന് നല്ലൊരു സുഖം തോന്നി. ഞാന്‍ ഒന്നും അല്ല, എനിക്കൊരു പ്രൊഫഷനില്ല എന്ന കാരണത്താലാണ് തേച്ചിട്ട് പോയത്. അതേ ആള്‍ ഞാനൊരു നിലയിലെത്തിയപ്പോള്‍ തേടിക്കണ്ടുപിടിച്ച് മെസേജ് അയച്ചപ്പോള്‍ അടിപൊളി ഫീല്‍ ആയിരുന്നുവെന്നാണ് സനല്‍ പറയുന്നത്.

അതേസമയം താന്‍ ഇപ്പോള്‍ ആരെയും പ്രണയിക്കുന്നില്ലെന്നും സിംഗിളാണെന്നും സനല്‍ വ്യക്തമാക്കുന്നുണ്ട്. ഭാവി വധുവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സനല്‍ പങ്കുവെക്കുന്നുണ്ട്. തന്നെ മനസ്സിലാക്കാനും, തന്റെ കരിയറില്‍ തന്നെ സപ്പോര്‍ട്ട് ചെയ്യാനും പറ്റുന്ന പെണ്‍കുട്ടിയായിരിയ്ക്കണം ഭാര്യയായി വരേണ്ടത് എന്നാണ് സനലിന്റെ ആഗ്രഹം. ഇതിനിടെ ചില പ്രണയാഭ്യര്‍ത്ഥനകള്‍ എല്ലാം ഞാന്‍ നടത്തിയിരുന്നുവെന്നും എനിക്കും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

കല്യാണി പ്രിയദര്‍ശന്‍

ഞാന്‍ പ്രപ്പോസ് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് എന്നെയും, എന്നെ പ്രപ്പോസ് ചെയ്യുന്ന ആള്‍ക്കാരെ എനിക്കും ഇഷ്ടപ്പെടുന്നില്ല എന്നതാണ് പ്രശ്‌നമെന്നാണ് താരം പറയുന്നത്. രണ്ട് പേരും ഓക്കെ ആയ ഒരു പാര്‍ട്ണര്‍ വരുമായിരിയ്ക്കുമെന്ന പ്രതീക്ഷയും സനലിനുണ്ട്. തനിക്ക് ക്രഷ് തോന്നിയ താരം കല്യാണി പ്രിയദര്‍ശന്‍ ആണെന്നാണ് സനല്‍ പറയുന്നത്. വരനെ ആവശ്യമുണ്ട്, ഹൃദയം എന്നീ ചിത്രങ്ങളിലെ കല്യാണിയെ ഭയങ്കര ഇഷ്ടമാണെന്നാണ് സനല്‍ പറയുന്നത്.

മേക്കപ്പ്

മോഡലിങ് രംഗത്ത് നിന്ന് വന്നത് കൊണ്ട് തന്നെ ശാരീരിക സൗന്ദര്യത്തെയും മുഖ സൗന്ദര്യത്തെയും വളരെ അധികം ശ്രദ്ധിയ്ക്കുന്ന ആളാണ് താന്‍ എന്നാണ് സനല്‍ സ്വയം അഭിപ്രായപ്പെടുന്നത്. കൃത്യമായി വ്യായാമം ചെയ്യും. വീട്ടിലുള്ളപ്പോള്‍ നടക്കാന്‍ പോകുന്ന ശീലവുമുണ്ട്. പറ്റുന്നത്ര എണ്ണ തേച്ച് കുളിക്കുന്ന ആളാണ് താന്‍ എന്നായിരുന്നു സൗന്ദര്യത്തിന് വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ സനലിന്റെ പ്രതികരണം. ആണുങ്ങള്‍ ആവശ്യത്തിന് മേക്കപ്പ് ഇടുന്നതിനോടും യോജിപ്പാണെന്നാണ് സനല്‍ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X