For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയും ഡെയ്‌നും പ്രണയത്തിലെന്നത് വായിച്ച് ചിരിക്കുന്ന അമ്മ; ഗോസിപ്പുകളെക്കുറിച്ച് താരം

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. ഉടന്‍ പണം അവതാരകരില്‍ ഒരാളാണ് മീനാക്ഷി. സഹ അവതാരകനായ ഡെയ്‌നും മീനാക്ഷിയും ഇന്ന് ഒരുപാട് ആരാധകരുള്ള താരങ്ങളാണ്. മീനാക്ഷിയും ഡെയ്‌നും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം താരങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകളെക്കുറിച്ച് മീനാക്ഷി മനസ് തുറക്കുകയാണ്.

  അതീവ സുന്ദരിയായി വാമിക ഖബ്ബി, ഗുസ്തിക്കാരിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്. മീനാക്ഷിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''തമാശയായിട്ടാണ് കാണുന്നത്. അതും പറഞ്ഞ് വീട്ടിലിരുന്ന് കരയാന്‍ പറ്റുമോ. സത്യത്തില്‍ എന്റെ ഫോണില്‍ ആ വീഡിയോ ഉണ്ടെന്ന് തോന്നുന്നു. വീട്ടിലിരുന്ന് ഡെയ്‌നും മീനാക്ഷിയും പ്രണയത്തിലെന്ന് പറഞ്ഞുള്ള ഗോസിപ്പ് ഇരുന്ന് വായിച്ച് ചിരിക്കുന്ന അമ്മയുടെ വീഡിയോ. ഞാനത് ഷൂട്ട് ചെയ്ത് അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. അങ്ങനെയുള്ള കാര്യങ്ങളൊന്നും കാര്യമാക്കിയെടുക്കാറില്ല. ഞാന്‍ ഒരു കാര്യവും കാര്യമായി എടുക്കാത്ത ആളാണ്. ഞാന്‍ എന്റെ ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആസ്വദിച്ച് ജീവിക്കുന്നയാളാണ്. എന്നെ പറ്റി എന്ത് അപവാദം പറഞ്ഞാലോ, എന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ നമ്മുടെ ജീവിതമല്ലേ''. മീനാക്ഷി പറയുന്നു.

  ''ഒരു കാലാകാരി എന്ന രീതിയില്‍, പ്രൊഫഷണലീ ഫീഡ് ബാക്ക് തരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്റെയടുത്ത് വന്ന് മീനാക്ഷി ഇങ്ങനെ ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞാല്‍ ഞാനത് സ്വീകരിക്കും. പോസിറ്റീവായിട്ടും നെഗറ്റീവുമായിട്ടുള്ള കമന്റുകള്‍ നല്ല രീതിയില്‍ തന്നെ സ്വീകരിക്കുന്നയാളാണ് ഞാന്‍. എന്നു കരുതി നമ്മളെ മോശം രീതിയില്‍ വിമര്‍ശിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. നമ്മളെ മനപ്പൂര്‍വ്വം ഹരാസ് ചെയ്യാനുള്ള സ്ഥിരം കമന്റുകളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അതൊന്നും ഞാന്‍ ഗൗനിക്കാറില്ല, വല്ലയിടത്തും കിടന്നു പറയട്ടെ എന്നു കരുതും'' എന്നും മീനാക്ഷി പറയുന്നു..

  ''അതല്ലാതെ ആത്മാര്‍ത്ഥമായി നമ്മള്‍ നന്നാകണമെന്ന ആഗ്രഹത്തോടെ കമന്റുകള്‍ പറയുന്നവരുണ്ട്. എല്ലാമൊന്നും എല്ലാവര്‍ക്കും അംഗീകരിക്കാനാകില്ലല്ലോ. അത് ഞാന്‍ അങ്ങനെ തന്നെ എടുക്കാറുണ്ട്. അതല്ലാതെ വ്യക്തജീവിതത്തെക്കുറിച്ച് പറയുന്നത് അംഗീകരിക്കാനാകില്ല. അതിന്റെ ആവശ്യം ഇല്ലല്ലോ. പ്രൊഫഷണലീ നമ്മള്‍ എങ്ങനെയാണെന്ന് പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. കാരണം അവരാണല്ലോ നമ്മളെ വളര്‍ത്തുന്നത്. അതല്ലാതെ വ്യക്തിപരമായി പറയാന്‍, അതിപ്പോ ആര്‍ട്ടിസ്റ്റ് ആണെങ്കിലും അല്ലെങ്കിലും ആര്‍ക്കും അവകാശമില്ല'' മീനാക്ഷി പറയുന്നു.

  VIDEO: Dulquer Salmaan, Amal & daughter Maryam overjoyed as Kurup trailer takes over Burj Khalifa

  അതേസമയം തന്റെ എല്ലാ പോസ്റ്റുകളിലും ഒരേ കമന്റുമായി എത്തുന്ന യുവാവിനെക്കുറിച്ചും മീനാക്ഷി മനസ് തുറക്കുന്നുണ്ട്. ''ഒരേ കാര്യം തന്നെ കോപ്പി പേസ്റ്റ് ചെയ്ത് ഇടുവാണ് എല്ലാ ഫോട്ടോകള്‍ക്കും. ഒരു ഗ്രാമറുമില്ലാത്ത മലയാളത്തിലാണ്. കുത്തും കോമയുമൊന്നുമില്ല. അതൊക്കെ നമ്മള്‍ ഇട്ട് വായിക്കണം. ഞാന്‍ പട്ടാളത്തിലാണ്, നാട്ടില്‍ വന്നപ്പോള്‍ കൊറോണയില്ല. അമ്മയെന്നെ നിര്‍ബന്ധിക്കുന്നു പെണ്ണ് കാണാന്‍ എന്നൊക്കെ പറഞ്ഞ്. ഞാനും ചേട്ടനും ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ഇത് എല്ലാ ഫോട്ടോയുടെ താഴെയുമുണ്ട്'' മീനാക്ഷി പറയുന്നു. ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും മീനാക്ഷി മനസ് തുറക്കുന്നുണ്ട്.

  Also Read: 'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

  ലോകത്തിലെ എല്ലാ സ്വീറ്റ്‌സിന്റേയും അത്രയും സ്വീറ്റ് ആണ് പ്രണവ്. സ്റ്റാര്‍ കിഡ്‌സ് ആവുമ്പോള്‍ സംസാരിക്കുന്നതൊക്കെ ഇങ്ങനെയാകണം എന്നൊക്കെ കാണില്ലേ. അതൊന്നുമില്ല. സംസാരം കുറവാണ്. പക്ഷെ ചുറ്റുമുള്ളതൊക്കെ ഭയങ്കരമായിട്ട് ആസ്വദിക്കുന്നയാളാണ്. സിമ്പിളും ഹമ്പിളും ഡൗണ്‍ ടു എര്‍ത്തുമാണ്. വലിയൊരു ലജന്റിന്റെ മകന് എങ്ങനെ ഇത്രമാത്രം സിമ്പിളാകാന്‍ സാധിക്കുന്നുവെന്ന് അത്ഭുതം തോന്നും. എല്ലാവരോടും സംസാരിക്കും. സംസാരിക്കുമ്പോള്‍ ഒട്ടും ജാഡയില്ല. കംഫര്‍ട്ടബിള്‍ ആക്കേണ്ടതില്ല, ആള് തന്നെ കംഫര്‍ട്ടബിളാണെന്നാണ് പ്രണവിനെക്കുറിച്ച് മീനാക്ഷി പറയുന്നത്.്

  Read more about: actress
  English summary
  Meenakshi Raveendran Responds To The Rumours Of Her Relationship With Co Anchor Dayne
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X