റോബിനെ നിരസിച്ചത് എന്തിന്? വീണ്ടും പരിഗണിക്കുമോ? വീണ്ടും മീര, തക്ക മറുപടി നല്‍കി ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയായിരുന്നു ദില്‍ഷ പ്രസന്നന്‍. ഇതാദ്യമായിട്ടാണ് ഒരു വനിത ബിഗ് ബോസ് വിന്നറാകുന്നത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ദില്‍ഷയും സഹ മത്സരാര്‍ത്ഥികളായ ബ്ലെസ്ലിയും റോബിനും തമ്മിലുള്ള സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ റോബിനും ബ്ലെസ്ലിയുമായി ഇനി സൗഹൃദമില്ലെന്ന് വരെ ദില്‍ഷയ്ക്ക് വീഡിയോയിലൂടെ പറയേണ്ടി വന്നു.

ഇതിനിടെയാണ് ദില്‍ഷ റിയാസിനൊപ്പം കോമഡി സ്റ്റാര്‍സിലെത്തിയത്. നേരത്തെ ഷോയില്‍ വച്ച് അവതാരകയായ മീര റിയാസിനോട് ചോദിച്ച അനവസരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ദില്‍ഷയോടുള്ള മീരയുടെ ചോദ്യവും ചര്‍ച്ചയാവുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

dilsha

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ തേച്ചൊട്ടിച്ച് പഞ്ഞിക്കിട്ട് പോസ്റ്റാക്കിയോ? എന്നാണ് മീര ചോദിക്കുന്നത്. ഞാന്‍ ആരേയും പഞ്ഞിക്കിടാനോ പോസ്റ്റാക്കാനോ വിചാരിച്ചിട്ടില്ല. അങ്ങനെ ആഗ്രഹവുമില്ല. പക്ഷെ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ പറയണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് ദില്‍ഷ പറയുന്നു.പിന്നാലെ ദില്‍ഷയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുന്ന റോബിന്റെ വീഡിയോ കാണിക്കുകയായിരുന്നു. തുടര്‍ന്ന് എന്തുകൊണ്ടാണ് റോബിനെ നിരസിച്ചത് എന്ന് മീര ചോദിക്കുന്നു.

കല്യാണം കഴിക്കാന്‍ ഇഷ്ടമാണ് എന്നൊക്കെ പറയുന്നത് ഒരാളുടെ ഇഷ്ടമാണ്. അത് തെറ്റാണെന്ന് തോന്നുന്നില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ഇപ്പോള്‍ എന്റെ കരിയറില്‍ ശ്രദ്ധിക്കാനാണ് ഇഷ്ടപ്പെടുന്നത്. പെട്ടെന്ന് കല്യാണം കഴിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് ദില്‍ഷ മറുപടി നല്‍കുന്നു. കല്യാണം കഴിക്കുകയാണെങ്കില്‍ റോബിനെ പരിഗണിക്കുമോ? എന്നായി മീര. കല്യാണം കഴിക്കുമ്പോഴല്ലേ അപ്പോള്‍ നോക്കാം എന്ന് ദില്‍ഷ മറുപടി നല്‍കി.

അടുത്ത കൊല്ലം വിളിച്ചാല്‍ വീണ്ടും ബിഗ് ബോസില്‍ പോകുമോ? എന്ന് രമേഷ് പിഷാരടി ദില്‍ഷയോട് ചോദിക്കുന്നുണ്ട്. പോകും. എന്താണ് ബിഗ് ബോസ് എന്ന് മനസിലായി. കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുമെന്ന് അറിയാം എന്ന് ദില്‍ഷ പറഞ്ഞു. സൈബര്‍ അറ്റാക്ക് നടത്തുന്നവരോട് എന്താണ് പറയാനുള്ളതെന്നായിരുന്നു ബൈജുവിന്റെ ചോദ്യം.

എന്നെ സംബന്ധിച്ച് സൈബര്‍ അറ്റാക്ക് ഒരു പുതിയ അനുഭവമായിരുന്നു. എന്നെക്കുറിച്ച് പറയുന്നതില്‍ എനിക്ക് പ്രശ്‌നമില്ല, പക്ഷെ എന്റെ അച്ഛന്‍, അമ്മ, ചേച്ചി, അനിയത്തി ഇവരെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് വേദനിക്കും. പക്ഷെ അതിനെ നേരിടാന്‍ ഇപ്പോള്‍ അറിയാമെന്ന് ദില്‍ഷ പറഞ്ഞു.

ഗെതികെട്ട വിജയമായിപ്പോയി എന്ന് പലരും പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് ലവ് ട്രാക്കിലൂടെയാണ് ഞാന്‍ വിജയിച്ചതെന്ന് പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ, അങ്ങനെയൊരു ലവ് ട്രാക്ക് അവിടെ കൊണ്ടുവന്നത് ആരാണ്? ഞാനാണോ? ഞാന്‍ തുടങ്ങിയിട്ടില്ലെന്ന് ദില്‍ഷ പറഞ്ഞു. റിയാസിന് തോന്നിയിട്ടുണ്ടോ? എന്നായിരുന്നു പിന്നെ ചോദിച്ചത്.

ഇതിന് എനിക്ക് തോന്നിയിട്ടുണ്ട്, ഞാനത് പറഞ്ഞിട്ടുമുണ്ട്. പക്ഷെ തുടക്കം ദില്‍ഷയില്‍ നിന്നുമല്ല. തുടക്കം എവിടെയായിരുന്നുവെന്ന് ചോറ് കഴിക്കുന്നവര്‍ക്ക് മനസിലാകും. പക്ഷെ നോ പറയേണ്ടിടത്ത് പറയാന്‍ പഠിച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ ഇപ്പോള്‍ ദില്‍ഷ അനുഭവിക്കുന്നത് അനുഭവിക്കേണ്ടി വരുമെന്ന് റിയാസ് വ്യക്തമാക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X