കൈ തൊടാന്‍ വന്ന ഷാരൂഖ് പെട്ടെന്ന് നിന്നു, അന്യസ്ത്രീയാണെന്ന ചിന്തയാകാം! അനുഭവം പറഞ്ഞ് മീര വാസുദേവ്‌

സിനിമയില്‍ നിന്നും ടെലിവിഷനിലേക്ക് എത്തിയ താരമാണ് മീര വാസുദേവ്. ആ പേരിനേക്കാള്‍ മലയാളികള്‍ക്ക് മീരയെ അറിയുന്നത് സുമിത്ര എന്ന പേരിലായിരിക്കും. കുടുംബവിളക്ക് എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രമാണ് മീര അവതരിപ്പിക്കുന്ന സുമിത്ര. സംപ്രേക്ഷണം ചെയ്ത് തുടങ്ങിയ കാലം മുതല്‍ തന്നെ റേറ്റിംഗുകളില്‍ മുന്നിലാണ് പരമ്പരയുടെ സ്ഥാനം. സീരിയല്‍ രംഗത്തെ മിന്നും താരമാണ് ഇന്ന് മീര വാസുദേവ്.

സീരിയലിലേക്ക് എത്തുന്നതിന് മുമ്പ് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് മീര വാസുദേവ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെക്കുറിച്ചുള്ള മീരയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോഴാണ് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മീര മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Shahrukh Khan

'ഒരു പരസ്യ ചിത്രത്തില്‍ ആണ് ഞാന്‍ ഷാരൂഖ് ജിയ്ക്ക് ഒപ്പം അഭിനയിച്ചത്. സെറ്റില്‍ അദ്ദേഹം വന്ന് കഴിഞ്ഞാല്‍ ഒരു വല്ലാത്ത വൈബ് ആണ്. എല്ലാവരും ഷാരൂഖ് ഖാന്‍ വന്നു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ചുറ്റിലും നോക്കി, പക്ഷെ അദ്ദേഹം എന്റെ തൊട്ടടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അത്രയും വലിയ സൂപ്പര്‍സ്റ്റാറിന്റെ ഒരു തലക്കനവും ഇല്ലാത്ത നടനാണ് അദ്ദേഹം' എന്നാണ് കിംഗ് ഖാനെക്കുറച്ച് മീര പറയുന്നത്.

പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരേ ഡയലോഗ് മുപ്പതോളം മോഡുലേഷനില്‍ അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ ഒരു തവണ പോലും അദ്ദേഹം മടി കാണിച്ചില്ലെന്നും മീര പറയുന്നുണ്ട്. ഒരു നടന്‍ എന്നാല്‍ എങ്ങിനെ ആയിരിക്കണം എന്ന് താന്‍ കണ്ട് പഠിയ്ക്കുകയായിരുന്നു എന്നാണ് മീര ഓര്‍ക്കുന്നത്. അത് പോലെ തന്നെയാണ് തന്മാത്രയില്‍ മോഹന്‍ലാല്‍ സാറിന് ഒപ്പം അഭിനയിക്കുമ്പോഴും എന്നും മീര ഓര്‍ക്കുന്നുണ്ട്.

ഷാരൂഖ് ഖാനൊപ്പമുള്ള മറ്റൊരു അനുഭവവും മീര പങ്കുവെക്കുന്നുണ്ട്. 'സെറ്റില്‍ ഞാന്‍ ഒരു സ്പിരിച്വല്‍ പുസ്തകം കൂടെ കൊണ്ടു പോയിരുന്നു. വായിക്കുന്നതിന് ഇടയില്‍ എന്റെ ഷോട്ട് വന്നു. പുസ്തകവും അതിന് മുകളില്‍ അന്നത്തെ എന്റെ നോക്കിയ ഫോണും വച്ച് ഞാന്‍ പോയി. തിരിച്ചു വന്ന് നോക്കിയപ്പോള്‍ ഫോണുണ്ട്, പുസ്തകം ഇല്ല. ഞാന്‍ എന്റെ പുസ്തകത്തിനായി തിരയുമ്പോള്‍, ഒരു സോറി പറഞ്ഞുകൊണ്ട് ഷാരൂഖ് ജി എനിക്ക് ആ പുസ്തകം തിരികെ തന്നു., 'ക്ഷമിക്കണം നിങ്ങളുടെ അനുവാദം കൂടാതെയാണ് ഞാന്‍ എടുത്തത്' എന്ന് പറഞ്ഞു'' എന്നാണ് മീര പറയുന്നത്.

തുടര്‍ന്ന് ഷാരൂഖ് ഖാനുമായി കുറേ നേരം സംസാരിച്ചുവെന്നും മീര ഫറയുന്നുണ്ട്. തന്റെ ഭാര്യ ഹിന്ദുമത വിശ്വാസിയാണെന്നും തന്റെ വീട്ടിലും ഇത്തരത്തിലുള്ള എല്ലാ പുസ്തകങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും മീര ഓര്‍ക്കുന്നു.

''എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. (അപ്പോള്‍ ഞാന്‍ ഓം എന്ന് എഴുതിയ ഒരു ബ്രേസിലേറ്റ് ധരിച്ചിരുന്നു) നിങ്ങളുടെ കൈയ്യില്‍ ധരിച്ചിരിയ്ക്കുന്ന ബ്രേസിലേറ്റ് നോക്കൂ, അത് തിരിച്ച് വച്ചാല്‍ അള്ളാഹു എന്നാണ് വായിക്കുന്നത്' എന്ന് എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അത് പുതിയൊരു അറിവായിരുന്നു?' മീര പറയുന്നു.

ഇത് സംസാരിക്കുന്നതിനിടെ തന്റെ കൈയ്യിലെ ബ്രേസ് ലെറ്റിന് വേണ്ടി അദ്ദേഹം തന്റെ പിടിക്കാനായി വന്നുവെന്നും എന്നാല്‍ പെട്ടെന്ന് എന്തോ ഓര്‍ത്തെന്ന പോലെ അദ്ദേഹം നിന്നുവെന്നും മീര പറയുന്നു. താനൊരു അന്യസ്ത്രീയാണെന്ന ബോധമാകാം അതിന് പിന്നിലെന്നും ആ നിമിഷം തനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നിയെന്നും മീര പറയുന്നു.

എന്തൊരു ജെന്റില്‍മാന്‍ ആണ് ഇദ്ദേഹം എന്ന തോന്നിയെന്നും ഒരു സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് ഏറ്റവും ബഹുമാനം ഒരു ആണിനോട് തോന്നുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ് എന്നും മീര പറഞ്ഞു. അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണങ്ങളുമായി കുടുംബവിളക്കും മുന്നേറുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X