കരയാന്‍ ചിലപ്പോള്‍ ഗ്ലിസറിന്‍ വേണ്ടി വരാറില്ല; മനസ് തുറന്ന് മേഘന വിന്‍സന്റ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയിലെ അമൃതയായി എത്തി കേരളക്കരയുടെ മാനസപുത്രിയായി മാറിയ താരമാണ് മേഘ്‌ന. താരത്തിന്റെ വ്യക്തിജീവിതവും മലയാളികള്‍ക്ക് അടുത്തറിയാം. ചന്ദനമഴയ്ക്ക് ശേഷം ഇപ്പോള്‍ പുതിയ പരമ്പരയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. പക്ഷെ അമൃതയെപ്പോലെ കണ്ണീര്‍പുത്രിയല്ല ജ്യോതി. തന്റെ കഥാപാത്രത്തെക്കുറിച്ചും പരമ്പരയെക്കുറിച്ചും മേഘ്‌ന മനസ് തുറക്കുകയാണ്.
കണ്ണീര്‍പുത്രിയല്ല. ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഉള്ള എല്ലാ വികാരങ്ങളും ഈ കഥാപാത്രത്തിനും ഉണ്ട്. ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ സങ്കടം വരും, സങ്കടം വന്നാല്‍ കടച്ചുപിടിച്ചെന്നു വരും. ചെറിയ ചെറിയ കുസൃതികളും പ്രണയവും എല്ലാമുണ്ട് കഥാപാത്രത്തിന്. ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഉള്ള എല്ലാ വികാരങ്ങളും ജ്യോതിയ്ക്കുണ്ട്. മനസില്‍ വരുന്നത് ഉടനെ എക്‌സ്പ്രസ് ചെയ്യുന്നതാണ് ജ്യോതിയുടെ രീതിയെന്നും മേഘ്‌ന പറയുന്നു.

കരയാന്‍ ഗ്ലിസറിന്‍ വേണ്ടി വരുമോ എന്ന ചോദ്യത്തിന് ചില സീനുകളില്‍ വേണ്ടി വരില്ലന്നും ഇന്‍വോള്‍വ് ആയിക്കഴിഞ്ഞാല്‍ ഗ്ലിസറിനില്ലാതെ കരയാനാകുമെന്നും മറ്റ് സമയത്തൊക്കെ വേണ്ടി വരുമെന്നും മേഘ്‌ന പറയുന്നു. സിനിമതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്. പരമ്പരയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവവും മേഘ്‌ന പങ്കുവെക്കുന്നുണ്ട്.
എന്നെ അടിക്കാന്‍ വരുന്നൊരു സീനായിരുന്നു. അപ്പോഴേക്കും ഞാന്‍ കൈയ്യില്‍ കയറി പിടിക്കണം. പക്ഷെ ടൈമിംഗ് ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു. ഇതോടെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി. അത്ര നേരം ഭയങ്കര ഗാംഭീര്യത്തോടെ നിന്ന് ഡയലോഗ് പറഞ്ഞയാളാണ്. എല്ലാവരും കൂടെ ചിരിയായിരുന്നുവെന്നാണ് മേഘ്‌ന പറയുന്നത്.


Click it and Unblock the Notifications