ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മേഘ്‌നയുടെ മറുപടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന പരമ്പരയിലൂടെ മലയാളികള്‍ സ്വന്തം മകളെ പോലെ സ്‌നേഹിച്ച താരമാണ് മേഘ്‌ന. ഈയ്യടുത്ത് മേഘ്‌നയുടെ വിവാഹ മോചനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടെ തിരികെ വന്നിരിക്കുകയാണ് മേഘ്‌ന. സോഷ്യല്‍ മീഡിയയിലും സജീവമാണ് മേഘ്‌ന. യൂട്യൂബ് ചാനലിലൂടെയാണ് മേഘ്‌ന ആരാധകരുമായി സംവദിക്കുന്നത്.

സെക്‌സി ഫോട്ടോഷൂട്ടുമായി അക്ഷര ഗൗഡ; ചൂടുപിടിച്ച് സോഷ്യല്‍ മീഡിയ

ഇപ്പോഴിതാ തന്റെ ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മേഘ്‌ന. മേഘ്‌നാസ് സ്റ്റുഡിയോ എന്നാണ് മേഘ്‌നയുടെ ചാനലിന്റെ പേര്. താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം മറുപടി നല്‍കുകയാണ് മേഘ്‌ന ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിനും മേഘ്‌ന മറുപടി നല്‍കുന്നുണ്ട്. വിശദമായി വായിക്കാം.

ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത്

അമ്മയും വാച്ചിയമ്മയും കഴിഞ്ഞാല്‍ മേഘ്‌നയ്ക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് ആരുമായിട്ടാണെന്നായിരുന്നു ഒരാളുടെ ചോദ്യം. അമ്മയുടെ സഹോദരിയായ റേച്ചുമ്മയുമായിട്ടാണെന്നായിരുന്നു ഇതിന് മേഘ്‌ന നല്‍കിയ ഉത്തരം. ചെറുപ്പം മുതലെ അവരെ തനിക്കറിയാമെന്നും താരം പറഞ്ഞു. അത് കഴിഞ്ഞാല്‍ തന്റെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കിടുന്നത് ആരാധകരോടാണെന്നും മേഘ്‌ന പറഞ്ഞു. യൂട്യൂബില്‍ പങ്കുവെക്കാറുള്ള വീഡിയോകളെല്ലാം എടുക്കാറുള്ളത് തങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണെന്നും ചിലപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നും ആരെങ്കിലും വരുമെന്നും മേഘ്‌ന പറഞ്ഞു.

സ്വാധീനം ചെലുത്തിയത്

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് ആരെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വളരെ വ്യത്യസ്തമായൊരു ഉത്തരമായിരുന്നു ഇതിന് മേഘ്‌ന നല്‍കിയത്. ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്നെ സ്വാധീനിക്കാറുണ്ടെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ചാക്ക് ചുമന്നു കൊണ്ടു പോകുന്ന അപ്പൂപ്പന്‍, പൂ കെട്ടി വില്‍ക്കുന്ന അമ്മൂമ്മ, കരിക്ക് ചെത്തി വില്‍ക്കുന്നയാള്‍, പിച്ചവെച്ച് നടക്കുന്ന കുട്ടി തുടങ്ങിയവരെല്ലാം തന്നെ സ്വാധീനിക്കാറുണ്ടെന്നാണ് മേഘ്‌ന പറയുന്നത്. ജീവിതത്തില്‍ വലിയ സന്തോഷം തോന്നിയ നിമിഷം തോന്നിയ നിമിഷം ഏതെന്ന ചോദ്യത്തിന് ഈ നിമിഷം എന്നായിരുന്നു നടിയുടെ ഉത്തരം.

ഒന്നും തിരുത്തേണ്ട

അതേസമയം കാലം തിരിച്ച് പോകാന്‍ സാധിച്ചാല്‍ എന്താണ് തിരുത്തുക എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഇതിന് മേഘ്‌ന നല്‍കിയ മറുപടി ഒന്നും തിരുത്തേണ്ട എന്നായിരുന്നു. ജീവിതത്തില്‍ സംഭവിച്ച ഓരോ സംഭവങ്ങളും ആണ് തന്നെ താനാക്കിയതെന്നും അതിനാല്‍ ഒന്നും തിരുത്തേണ്ടെന്നുമാണ് താരം പറഞ്ഞത്. നടിയായിരുന്നില്ലെങ്കില്‍ താനൊരു ഡാന്‍സ് ടീച്ചര്‍ ആകുമായിരുന്നുവെന്നും മേഘ്‌ന പറയുന്നുണ്ട്. അതേസമയം ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നൊരാള്‍ ചോദിച്ചതിനും മേഘ്‌ന മറുപടി നല്‍കി.

Recommended Video

Meghna raj shares cute interaction with jr c
ചീറ്റ് ചെയ്യാതിരിക്കുമല്ലോ

പ്രത്യേക ഗുണങ്ങള്‍ ഒന്നും വേണമില്ലെന്നും തന്റെയടുത്ത് ജെനുവിന്‍ ആയിരിക്കണമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. ഈ ലൈഫിലെങ്കിലും തന്നെ ചീറ്റ് ചെയ്യാതിരിക്കുമല്ലോയെന്നും മേഘ്‌ന പറഞ്ഞു. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വിഷാദത്തില്‍ നിന്നും മുക്തി നേടാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ചും പ്രത്യേക വീഡിയോ ചെയ്യാമെന്നും മേഘ്‌ന വാഗ്ദാനം നല്‍കി.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X