മേഘ്‌നയെ വിവാഹം കഴിക്കണം! കമന്റിലൂടെ ശല്യം ചെയ്തയാള്‍ക്ക് ആരാധകരുടെ മറുപടി; അമ്മമാര്‍ക്കൊപ്പം നടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌ന വിന്‍സന്റ്. സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരമായി മാറിയ നടിയാണ് മേഘ്‌ന. നിരവധി സിരീയലുകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മേഘ്‌ന കയ്യടി നേടിയത്. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടേയും ആരാധകരുടെ മനസ് കവരുകയാണ് മേഘ്‌ന. അതേസമയം സോഷ്യല്‍ മീഡിയയിലും സജീവമാണ് മേഘ്‌ന. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്ക് രസകരമായ വീഡിയോകള്‍ ഒരുക്കാറുണ്ട് മേഘ്‌ന. തന്റെ ജീവിതത്തിലെ വിശേഷങ്ങളും മേഘ്‌ന പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മേഘ്‌നയുടെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. തന്റെ മൂന്ന് അമ്മമാര്‍ക്കും ഒപ്പമാണ് വീഡിയോയില്‍ മേഘ്‌ന എത്തുന്നത്. രസകരമായ വീഡിയോയില്‍ ഒരുപാട് കാര്യങ്ങള്‍ മേഘ്‌ന തുറന്നു പറയുന്നുണ്ട്. ഇതിനിടെ ഒരാള്‍ കമന്റിലൂടെ മേഘ്‌നയോട് വിവാഹാഭ്യര്‍ത്ഥനയും നടത്തുന്നുണ്ട്. തുടര്‍ച്ചയായി കമന്റുകളിടുന്ന ഇയാള്‍ക്കെതിരെ മേഘ്‌നയുടെ ആരാധകരും എത്തിയിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മയും, റേച്ചമ്മയും വാച്ചിയമ്മയുമായിരുന്നു വീഡിയോയില്‍ മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നത. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു വീഡിയോയില്‍ മേഘ്ന അമ്മമാരോട് ചോദിച്ചത്. . പ്രിയപ്പെട്ട ഭക്ഷണം ചോദിച്ചപ്പോള്‍ എല്ലാവരും ഒരേ പോലെയായിരുന്നു മറുപടി നല്‍കിയത്. പോവാനിഷ്ടമുള്ള സ്ഥലം ചോദിച്ചപ്പോള്‍ ഷിംലയെന്നായിരുന്നു മേഘ്നയുടെ മറുപടി. പ്രിയപ്പെട്ട വസ്ത്രം പട്ടുസാരിയാണെന്നും മേഘ്ന വീഡിയോയില്‍ പറയുന്നു. കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഹാപ്പിയുടെ കൂടെയാണെന്നും മേഘ്‌ന പറയുന്നു. അതേസമയം റേച്ചമ്മയില്‍ ഇഷ്ടമില്ലാത്ത ക്യാരക്ടറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓവര്‍തിങ്കിങ് എന്നായിരുന്നു മേഘ്ന പറഞ്ഞത്. വാച്ചിയമ്മ ഒരുകാര്യം ഇങ്ങനെ പറഞ്ഞോണ്ടിരിക്കും, അതത്ര ഇഷ്ടമുള്ള കാര്യമല്ല. കുടുംബചിത്രങ്ങളാണ് കൂടുതലിഷ്ടം. ഹോം ഏറെ പ്രിയപ്പെട്ട ചിത്രമാണെന്നും മേഘ്‌ന പറയുന്നു.

ഫാത്തിമയാണ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്നും മേഘ്ന പറയുന്നു. മിക്കവരേയും പോലെ വീട്ടിലെ ഫുഡാണ് തനിക്ക് ഏറെയിഷ്ടം എന്നും മേഘ്‌ന പറയുന്നു. താന്‍ അഭിനയിച്ച പരമ്പരകളില്‍ എല്ലാം ഒരുപോലെയിഷ്ടമാണെന്നും താരം പറയുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിലെ നായികയായിരുന്നു മേഘ്‌ന. റേച്ചമ്മയുടെ പിറന്നാള്‍ ഡിംസംബറിലാണ്, ആ സമയത്ത് പുള്ളിക്കാരി ഇവിടെയുണ്ടാവില്ല, അതോണ്ട് നേരത്തെ തന്നെ ഗിഫ്റ്റ് മേടിച്ചിരുന്നുവെന്ന് പറഞ്ഞു കൊണ്ട് സമ്മാനത്തിലേക്ക് കടക്കുകയാണ് മേഘ്‌ന. മനോഹരമായ പാദസരമായിരുന്നു മേഘ്ന റേച്ചമ്മയ്ക്കായി വാങ്ങിച്ചത്. മനസ് നിറഞ്ഞു, സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു സമ്മാനത്തോടുള്ള റേച്ചമ്മയുടെ പ്രതികരണം.
Recommended Video

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മൂന്ന് അമ്മമാരും പൊളിയാണ്, ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെയെന്നായിരുന്നു ആരാധകരുടെ പ്രതികരണം. അതേസമയം, ഇങ്ങനെയൊരു വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. എല്ലാവരേയും ഒന്നിച്ച് കണ്ടതില്‍ സന്തോഷമെന്നും ആരാധകര്‍ കമന്റിലൂടെ പറയുന്നുണ്ട്. അതേസമയം മേഘ്നയെ വിവാഹം കഴിക്കാനിഷ്ടമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്നായിരുന്നു കമന്റ്. നിരവധി പേരാണ് ഈ കമന്റിന് മറുപടിയുമായി എത്തിയിട്ടുണ്ട്.
അഹ് ചേട്ടന്റെ വീട്ടുകാര്‍ ആരെങ്കിലും ഇത് കാണുന്നുണ്ട് എങ്കില്‍ ദയവു ചെയ്തു അഹ് ചേട്ടനെ കല്യാണം കഴിപ്പിക്കു.. വെറുതെ ഒരു അവിവാഹിതന്റെ ശാപം വാങ്ങല്ലേ വീട്ടുകാരെ എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ മറുപടി. എന്നാല്‍ ഇയാളുടെ കമന്റുകള്‍ക്ക് മേഘ്‌ന മറുപടി നല്‍കിയിട്ടില്ല.


Click it and Unblock the Notifications