പോകുന്നിടത്തെല്ലാം അച്ചിയെ കൊണ്ടു പോകുന്നത് എന്തിനാടാ എന്ന് ചേട്ടന്‍ വരെ ചോദിച്ചിട്ടുണ്ട്: എംജി ശ്രീകുമാര്‍

മലയാളികള്‍ക്ക് സുപരിചിതരാണ് ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിയോടൊപ്പം എല്ലാ വേദികളിലും ലേഖയും എത്താറുണ്ട്. ഇരുവരേയും ഒരുമിച്ചല്ലാതെ കാണുക തന്നെ അപൂര്‍വ്വമായിട്ടാണ്. പ്രണയിച്ച് വിവാഹം കഴിച്ച എംജിയും ലേഖയും പലര്‍ക്കും മാതൃകാ ദമ്പതിമാരാണ്. സമൂഹം ഇത്രയൊന്നും പുരോഗതി കൈവരിക്കാതിരുന്ന കാലത്ത് ലിവിംഗ് ടുഗദറിലായിരുന്നു ഇരുവരും. എംജിയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ലേഖ മറ്റൊരു വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തിരുന്നു.

സമൂഹത്തിന്റെ നടപ്പുരീതികളെ വര്‍ഷങ്ങള്‍ക്ക് മുമ്പേ വെല്ലുവിളിച്ചവരാണ് എംജിയും ലേഖയും. എന്നാല്‍ കാലമിത്ര മുന്നോട്ട് വന്നിട്ടും സോഷ്യല്‍ മീഡിയ കാലത്തും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട് എംജിയ്ക്കും ലേഖയ്ക്കും. ഇപ്പോഴിതാ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ എപ്പോഴും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചും അതേ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളെക്കുറിച്ചും സംസാരിക്കുകയാണ് എംജിയും ലേഖയും.

MG Sreekumar

ഞാന്‍ ഉണ്ടാക്കി വച്ച ശീലമല്ല. ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹമായിരിക്കും വിട്ടു പിരിയാതിരിക്കാന്‍ കാരണം. പോകുന്ന സ്ഥലത്ത് ശ്രീക്കുട്ടന് കൂടെ ഒരാള്‍ വേണം. അതിനാല്‍ പണ്ട് മുതലേ പോയിരുന്നു എന്നാണ് എംജിയോടൊപ്പം പരിപാടികളില്‍ പോകുന്നതിനെക്കുറിച്ച് ലേഖ പറയുന്നത്.

''ഇങ്ങനൊരു നാട്ടുനടപ്പ് തുടങ്ങിയത് ഞങ്ങളാണ്. വര്‍ഷങ്ങള്‍ മുമ്പ് ഞാനും ഇവളും കൂടെ പരിപാടികള്‍ക്ക് പോകുമ്പോള്‍ മരിച്ചു പോയ എന്റെ ചേട്ടന്‍ വരെ ചോദിച്ചിട്ടുണ്ട് എന്തിനാടാ പോകുന്നിടത്തെല്ലാം അച്ചിയേയും കൊണ്ടു പോകുന്നത് എന്ന്. എന്റെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. അവള്‍ എന്റെ കൂടെ വരണമെന്ന് ഞാനും എന്റെ കൂടെ വരണമെന്ന് അവളും ആഗ്രഹിക്കുന്നു. അതിനാല്‍ വരുന്നു.'' എന്നാണ് എംജി പറയുന്നത്.

അന്ന് എന്റെ കൂട്ടുകാര്‍ വരെ ചോദിച്ചിട്ടുണ്ട് എന്തിനാണ് എന്ന്. പക്ഷെ ഇപ്പോള്‍ അവരുടെ ഭാര്യമാരാണ് മുന്നില്‍ വരുന്നത്. പിന്നിലാണ് അവര്‍ വരുന്നതെന്നും എംജി ചൂണ്ടിക്കാണിക്കുന്നുണ്ട്. കൈയ്യൊക്കെ പിടിച്ചാണ് വരിക. സ്റ്റൈല്‍ മാറി. ഞങ്ങള്‍ അന്നും ഇന്നും ഒരുപോലെയാണെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം കാലം മാറിയിട്ടും ആളുകള്‍ വിമര്‍ശിക്കുന്നത് തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

''മറ്റുള്ളവരുടെ പറച്ചില്‍ ഇപ്പോഴുമുണ്ട്. എഴുതാനായി ഇരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എന്റെ ഒരു ഇന്റര്‍വ്യു വന്നാല്‍ വേറൊരാളെ തേച്ചിട്ട് ഓടിയതല്ലേ എന്നൊക്കെയുള്ള മോശം കമന്റുകള്‍ ഇപ്പോഴും വരാറുണ്ട്. തേച്ചിട്ട് ഓടിയാലും തേക്കാതെ ഓടിയാലും അതൊക്കെ ഓരോ വ്യക്തികളുടേയും ഇഷ്ടങ്ങളാണ്. അതൊക്കെ ഓരോരുത്തരുടേയും തീരുമാനങ്ങളാണ്. അത് ശരിയല്ല എന്ന് മറ്റൊരള്‍ക്ക് വന്ന് പറയാനാകില്ല.'' എന്നാണ് ലേഖ പറയുന്നത്.

''കമന്റിടുന്ന ആള്‍ക്കാര്‍ ആലോചിക്കേണ്ടത് അവര്‍ കറക്ട് ആണോ എന്നാണ്. ഇന്റര്‍കാസ്റ്റ് മാര്യേജുകള്‍ ഇന്ന് ഇഷ്ടം പോലെയുണ്ട്. ആര് ശ്രദ്ധിക്കുന്നു? ആര്‍ക്കുമൊരു പ്രശ്‌നവുമില്ല. ഒന്നും രണ്ടും മൂന്നൂം നാലും കല്യാണം വരെ നടക്കുന്നു. ആര് ശ്രദ്ധിക്കുന്നു? ആര് വേണമെങ്കിലും പോയി കെട്ടു. ഞങ്ങള്‍ക്ക് മാത്രം എന്താണ് രണ്ട് കൊമ്പുണ്ടോ?'' എന്ന് എംജി തുറന്നടിക്കുകയാണ്. അതേസമയം താന്‍ ഇനി മുതല്‍ മോശം കമന്റിടുന്നവര്‍ക്കെതിരെ പ്രതികരിക്കുമെന്നാണ് ലേഖ പറയുന്നത്.

MG Sreekumar

''2025 മുതല്‍ ഞാന്‍ പ്രതികരിക്കും. എന്തെങ്കിലും വള്‍ഗര്‍ ആയി കമന്റിട്ടാല്‍ സൈബറില്‍ കൊടുക്കും. അങ്ങനെ കൊടുത്തിട്ടുണ്ട്. ഒരു സ്ത്രീയെ അങ്ങനെ ഒതുക്കുകയും ചെയ്തു. ഞാനിത് എല്ലാ അഭിമുഖങ്ങിളും അത് പറഞ്ഞിട്ടുണ്ട്. ഇനിയും അതൊന്നും കേള്‍ക്കേണ്ടതില്ല. ഇനി ദൈവത്തെ മാത്രം ഭയന്നാല്‍ മതി. എന്റെ മകളുടെ കല്യാണം കഴിഞ്ഞു. അവള്‍ക്ക് കുട്ടിയായി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ എല്ലാവരും എറണാകുളത്തുണ്ട്. എന്നെ പൂര്‍ണമായി അറിയുന്ന ഭര്‍ത്താവ് കൂടെ തന്നെയുണ്ട്. നാട്ടുകാര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ'' എന്നാണ് ലേഖ പറയുന്നത്.

ഇപ്പോള്‍ വിഷമമൊന്നുമില്ല. ആരെങ്കിലും മോശമായി കമന്റ് ചെയ്താല്‍ ആളെ കണ്ടുപിടിച്ച് അകത്താക്കുമെന്നാണ് ഇവള്‍ എടുത്ത പ്രതിജ്ഞ എന്ന് എംജിയും കൂട്ടിച്ചേര്‍ക്കുന്നു. അവര്‍ക്കും ഒരു കുടുംബം ഉണ്ടല്ലോ. അവര്‍ അത് ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു. ഇതെന്ത്ര വര്‍ഷം മുമ്പുള്ള കാര്യമാണ്. നാല്‍പ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴും ഈ കാര്യമാണ് പറയുന്നത്. ലോകത്ത് എവിടേയും നടക്കാത്തത് പോലെ എന്നും എംജി പറയുന്നു.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X