'എത്ര മിടുക്കി പെൺകുട്ടികളാണ് പ്രേമവും ദാമ്പത്യവും കാരണം തകർന്നടിയുന്നത്, ഇതൊന്നുമല്ല അർഹിച്ചിരുന്നത്'

വിവാഹമോചിതയായി എന്നല്ലാതെ എന്തുകൊണ്ട് ബന്ധം വേർപ്പെടുത്തിയെന്ന് സീരിയൽ താരം മോനിഷ സിഎസ് എവിടേയും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ​ദിവസം ഒരു തമിഴ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് ദാമ്പത്യത്തിൽ അനുഭവിച്ച കാര്യങ്ങൾ നടി വെളിപ്പെടുത്തിയത്. താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ ഞെട്ടലുണ്ടാക്കി. അത്രത്തോളമാണ് മോനിഷ ഭർത്താവിൽ നിന്നും അനുഭവിച്ചത്. ഇപ്പോഴിതാ മോനിഷയെ കുറിച്ച് അനു ചന്ദ്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Also Read
പഴഞ്ചൻ സ്റ്റൈലിലായിപ്പോയി മോനെ, ചിലത് പാളിപ്പോകും ക്ഷമിക്കൂ, നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ!
പഴഞ്ചൻ സ്റ്റൈലിലായിപ്പോയി മോനെ, ചിലത് പാളിപ്പോകും ക്ഷമിക്കൂ, നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ!

ഇരുപതുകളിൽ താൻ കണ്ട മിടുക്കി പെൺകുട്ടികളിൽ പലരും പ്രേമവും ദാമ്പത്യവുമൊക്കെ കാരണം തകർന്നടിഞ്ഞ കഥകൾ കേൾക്കുമ്പോൾ വേദന തോന്നുന്നുവെന്ന് അനു ചന്ദ്ര കുറിച്ചു. കുറിപ്പ് ഇങ്ങനെയായിരുന്നു... മഞ്ഞുരുകും കാലം എന്നൊരു സീരിയലുണ്ടായിരുന്നു പണ്ട് മഴവിൽ മനോരമയിൽ. ജോയ്സി എഴുതിയ പരമ്പരയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്ന്.

Monisha CS

10 വർഷം മുമ്പൊക്കെയുള്ള സീരിയലാണ്. പക്ഷെ ഞാനിപ്പോഴും യുട്യൂബിൽ കയറി ചുമ്മാ അതിങ്ങനെ കാണും. കാണാൻ നല്ല രസമുള്ളത് കൊണ്ടാണ്. പറഞ്ഞ് വന്നത് അതല്ല... അതിലെ ജാനിക്കുട്ടിയായി അഭിനയിച്ച മോനിഷയെ കുറിച്ചാണ്. എന്റെ ഓർമ്മയിൽ ആ സീരിയലിൽ അഞ്ച്, ആറ് കുട്ടികളെങ്കിലും ജാനികുട്ടിയുടെ വ്യത്യസ്ത കാലഘട്ടങ്ങൾ ചെയ്തിട്ടുണ്ടാകും. പക്ഷെ അതിലെ ഏറ്റവും മറക്കാൻ കഴിയാത്ത രണ്ട് പേരാണ് ജാനിക്കുട്ടിയായി വന്ന മോനിഷയും നിഖിതയും.

മോനിഷയായിരുന്നു സീരിയലിന്റെ അവസാനമൊക്കെ ജാനിക്കുട്ടിയെ അതിന്റെ പീക്കിൽ എത്തിച്ചത്. അതോണ്ടാവും 10 വർഷം മുൻപുള്ള ആ ജാനിക്കുട്ടി തന്നെയാണ് എനിക്കിപ്പോഴും മോനിഷ. കുറച്ച് കാലങ്ങളായി ഞാൻ മോനിഷയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യാറുണ്ട്. ഏതൊക്കെയോ സീരിയലുകളിൽ അഭിനയിക്കുന്നുണ്ട് എന്നറിയാം. പക്ഷെ അതൊന്നും ഞാൻ കണ്ടിട്ടില്ല. പിന്നെ രൂപത്തിനൊന്നും 10 വർഷങ്ങൾ കൊണ്ടൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മോനിഷ ഇന്നും എനിക്കെന്റെ ജാനിക്കുട്ടി മാത്രമാണ്.

Recommended For You
അവർ കല്യാണം നടക്കാത്ത വിഷമത്തിലായിരുന്നു, മോൾക്ക് ഞാൻ കൃഷ്ണൻ, മക്കൾക്ക് മനുഷ്യത്വം ഉണ്ടാവണം; ​ഗിന്നസ് പക്രു!
അവർ കല്യാണം നടക്കാത്ത വിഷമത്തിലായിരുന്നു, മോൾക്ക് ഞാൻ കൃഷ്ണൻ, മക്കൾക്ക് മനുഷ്യത്വം ഉണ്ടാവണം; ​ഗിന്നസ് പക്രു!

പക്ഷെ ഇന്ന് ഞാൻ മോനിഷയുടെ ജീവിതത്തെ കുറിച്ച് കേട്ടു. ജിയോ ഹോട്ട്സ്റ്റാറിലെ സെക്കന്റ് ലവ് എന്ന റിയാലിറ്റി ഷോയില്‍ വെച്ചാണ് ഞാൻ ആ കുട്ടി അവളുടെ ജീവിതം പറയുന്നത് കേട്ടത്. മഞ്ഞുരുകും കാലം സീരിയല്‍ കഴിഞ്ഞ ഉടനെ തന്നെ വിവാഹിതയായ മോനിഷ എട്ട് വര്‍ഷത്തെ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുമ്പോൾ എനിക്ക് വല്ലാത്തൊരു വേദന തോന്നി. നാട്ടുനടപ്പ് അനുസരിച്ച് 100 പവനടുത്ത് സ്വർണ്ണം കൊടുത്താണ് മോനിഷയുടെ അച്ഛനും അമ്മയും അവളെ വിവാഹം കഴിപ്പിച്ചത്. പക്ഷെ അവിടുന്നങ്ങോട്ട് അവൾ ഏറ്റ് വാങ്ങിയത് മൊത്തം ടോക്സിസിറ്റിയാണ്.

നാർസിസ്റ്റായ ഒരാളുടെ കയ്യിൽ എത്തുന്ന ഏതൊരു പെൺകുട്ടിക്കും കിട്ടാവുന്ന എല്ലാ തരം ടോക്സിസിറ്റിയും അവൾക്കും കിട്ടി. ഡ്രസ്സ് മാറുന്നതും കെട്ടിപ്പിടിച്ച് കിടക്കുന്നതും പോലുള്ള ഒരുമിച്ചുണ്ടായിരുന്ന സമയത്തെ അവളുടെ ഏറ്റവും സ്വകാര്യമായ ചിത്രങ്ങളെല്ലാം അയാൾ സുഹൃത്തുക്കൾക്ക് വരെ കാണിച്ച് കൊടുത്തു. ഒടുവിൽ ഡിവോഴ്‌സ് ആവശ്യപ്പെട്ടപ്പോള്‍ ഡിവോഴ്‌സ് ഞാന്‍ തരാം പക്ഷെ സ്വര്‍ണം എല്ലാം എനിക്ക് വേണം എന്നാണ് അയാള്‍ അവളോട്‌ പറഞ്ഞത്.

Monisha CS

അതെങ്ങനെ കൊടുക്കാന്‍ പറ്റും എന്ന ചിന്ത വന്നപ്പോൾ അയാൾക്ക് അങ്ങോട്ട് ജീവനാംശം നല്‍കാമെന്ന് പറഞ്ഞാണ് അവൾ ഡിവോഴ്‌സ് വാങ്ങിയത്. അങ്ങനെ സ്വര്‍ണം എല്ലാം തിരിച്ചുവാങ്ങി. അയാൾക്ക് ജീവനാംശം നല്‍കിയാണ് മോനിഷ ആ ബന്ധം അവസാനിപ്പിച്ചത്. ഇന്നും ഒരാളെ കെട്ടിപ്പിടിച്ച് കിടക്കാന്‍ എനിക്ക് കഴിയില്ല. കാരണം എനിക്ക് പേടിയാണ്. ഞാന്‍ ഉറങ്ങുമ്പോഴും ഇപ്പോള്‍ അലേര്‍ട്ടാണ്. ആരെങ്കിലും എന്റെ ഫോട്ടോ എടുക്കുമോയെന്ന് എന്നാണ് മോനിഷ പറയുന്നത്.

ഞാൻ ആലോചിക്കുകയായിരുന്നു എന്റെ ഇരുപതുകളിൽ ഞാൻ കണ്ട എത്രയെത്ര മിടുക്കി പെൺകുട്ടികളാണ് പ്രേമവും ദാമ്പത്യവുമൊക്കെ കാരണം വർഷങ്ങളോളം തകർന്നടിയുന്നത്. ഏറ്റവും അനർഹമായ ഒരിടത്ത് ചെന്നെത്തുകയും ഏറ്റവും അനർഹമായ രീതിയിൽ ട്രീറ്റ് ചെയ്യപ്പെടുകയും ചെയ്ത് എത്രത്തോളം ആന്തരിക വേദനകളാണ് അവരൊക്കെയും ഏറ്റ് വാങ്ങുന്നത്. പക്ഷെ അതിനെയൊക്കെ തകർത്തുകൊണ്ട് പുറത്ത് ചാടാൻ അവർ ആഗ്രഹിക്കുന്നു എന്നതാണ് ഇതിനകത്തുള്ള ഏറ്റവും വലിയ ഒരു ക്വാളിറ്റി.

You May Also Like
വീട്ടിൽ പട്ടിയുണ്ട് അത് കടിച്ചതാകും; റീച്ചിനായി ചേച്ചിയും അനിയത്തിയും ഒത്തുകളിച്ചതോ?; മറുപടിയുമായി ബിൻസി!
വീട്ടിൽ പട്ടിയുണ്ട് അത് കടിച്ചതാകും; റീച്ചിനായി ചേച്ചിയും അനിയത്തിയും ഒത്തുകളിച്ചതോ?; മറുപടിയുമായി ബിൻസി!

തകർന്നാലും വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള ശേഷിയില്ലേ... അതുതന്നെ. പക്ഷെ നമ്മൾ കണ്മുൻപിൽ കണ്ട ഓരോരോ പെൺകുട്ടികൾക്കും പിൽക്കാലത്തിങ്ങനെ ഓരോരോ അനുഭവങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ. വല്ലാത്തൊരു നീറ്റൽ. ഈ പെൺകുട്ടികൾ ഇതൊന്നുമായിരുന്നില്ലല്ലോ അർഹിച്ചിരുന്നത് എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എത്രയെത്ര പോരാട്ടങ്ങളിലൂടെയാണല്ലേ ഓരോ പെൺകുട്ടികളും അതിജീവിക്കുന്നത് എന്നായിരുന്നു കുറിപ്പ്. വയനാട് സ്വദേശിനിയായ നടിയുടെ വിവാഹം 2018ൽ ആയിരുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X