'അതൊക്കെ കാണുമ്പോൾ കണ്ണുനിറയും; അഭിനയം എന്നും എനിക്ക് ഇഷ്ടമാണ്, പക്ഷെ...'; ഇടവേളയെ കുറിച്ച് ശ്രീലയ

കുട്ടിമണി എന്ന കഥാപാത്രത്തിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ശ്രീലയ. ഒരൊറ്റ സീരിയൽ കൊണ്ട് തന്നെ ജനപ്രീതി നേടിയെടുത്ത താരം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ഭര്‍ത്താവ് റോബിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോൾ. നടി ലിസിയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് ശ്രീലയ. ശ്രീലയയുടെ അനിയത്തി ശ്രുതി ലക്ഷ്മിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

സീരിയലിൽ എന്ന പോലെ സിനിമയിലും ശ്രീലയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ശ്രീലയ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്‌റൈനിലാണ് ശ്രീലയ. ഇടയ്ക്കിടെ താരം നാട്ടിൽ വന്നു പോകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ശ്രീലയയുടെ മകൾ മിന്‍സാരയും ഇന്ന് പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

sreelaya

ഇപ്പോഴിതാ മകളെ കുറിച്ചും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ശ്രീലയ. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ കരിയറിനെ കുറിച്ച് പറഞ്ഞാണ് ശ്രീലയ തുടങ്ങിയത്.

'ആദ്യം സീരിയലുകള്‍ ചെയ്തു. അതുകഴിഞ്ഞ് ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പോയി. ബി.എസ്.സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സജീവമാകുന്നത്. അതിനു ശേഷമാണ് സിനിമ ചെയ്തത്. പിന്നെ സീരിയലുകളായിരുന്നു കൂടുതലായി ചെയ്തത്. കൃഷ്ണകൃപാസാഗരം ആയിരുന്നു ആദ്യ സീരിയല്‍. അതിന് ശേഷം കുരുക്ഷേത്രയിലാണ് അഭിനയിച്ചത്. അന്ധയായുള്ളൊരു ക്യാരക്ടറായിരുന്നു അതിലേത്',

'കുട്ടിയും കോലുമാണ് ഞാന്‍ ആദ്യം ചെയ്ത സിനിമ. പക്രു ചേട്ടനായിരുന്നു അതിന്റെ സംവിധായകന്‍. ഒരു ഫാമിലി അന്തരീക്ഷം ഫീല്‍ ചെയ്തത് സീരിയലിലാണ്. അങ്ങനെയാണ് സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകര്‍ കുട്ടിമണിയെ കണ്ടത്. ഇപ്പോഴും കുട്ടിമണി എന്നാണ് പലരും വിളിക്കുന്നത്. കുട്ടിമണിയെ ഉപദ്രവിക്കാനും അപകടത്തില്‍പ്പെടുത്താനും മറ്റുള്ളവര്‍ ശ്രമിക്കുമ്പോള്‍ പ്രേക്ഷകര്‍ അവള്‍ക്ക് വേണ്ടി വഴിപാടുകളൊക്കെ ചെയ്തിരുന്നു',

'ഇപ്പോള്‍ അത് കാണുമ്പോള്‍ ഞാന്‍ ചെയ്തതായല്ല എനിക്ക് തോന്നാറുള്ളത്. കുറേ സെന്റി സീനുകളൊക്കെയുണ്ട് അതില്‍. അതുകാണുമ്പോള്‍ കണ്ണ് നിറയും. അഭിനയം എന്നും എനിക്കിഷ്ടമുള്ള കാര്യമാണ്. ചില കാര്യങ്ങള്‍ കൊണ്ട് നമ്മള്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരും', ശ്രീലയ പറഞ്ഞു. തുടർന്നാണ് മകളെ കുറിച്ചും വാചാലയായത്. എന്റെ മോള്‍ക്ക് ഒന്നര വയസായതേയുള്ളൂ. അടങ്ങിനില്‍ക്കില്ല എവിടെയും. എല്ലാവരുമായും പെട്ടെന്ന് കൂട്ടാവും. പട്ടിയുടെയും പൂച്ചയുടെയും ശബ്ദവുമൊക്കെ എങ്ങനെയാണെന്ന് ചോദിച്ചാല്‍ അത് കേള്‍പ്പിച്ച് തരുമെന്നും ശ്രീലയ പറഞ്ഞു.

sreelaya

അതേസമയം റോബിനുമായി ശ്രീലയയുടെ രണ്ടാം വിവാഹമാണ്. നിവിൻ ചാക്കോ ആയിരുന്നു ശ്രീലയയുടെ ആദ്യ ഭർത്താവ്. 2017ൽ ആയിരുന്നു ഈ വിവാഹം. എന്നാൽ രണ്ടു വർഷം മാത്രമാണ് ആ ബന്ധം മുന്നോട്ട് പോയത്. മാട്രിമോണിയിലൂടെ വന്ന പ്രൊപ്പോസൽ ആയിരുന്നു അത്. ഒരുപാട് പ്രശ്നങ്ങൾ ആ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന് ശ്രീലയ മുൻപ് പറഞ്ഞിട്ടുണ്ട്. വിധിയാണ് അതിലെ പ്രതിയെന്ന് ശ്രീലത പറഞ്ഞിരുന്നു.

ആ ബന്ധം വേർപെടുത്തി രണ്ടു വർഷത്തിന് ശേഷമാണ് ശ്രീലയ റോബിനെ വിവാഹം കഴിക്കുന്നത്. ആ രണ്ടു വർഷം സിനിമയിലും സീരിയലിലുമൊക്കെയായി ശ്രീലയ സജീവമായിരുന്നു. പിന്നീട് വീണ്ടും വിവാഹിതയായതോടെയാണ് ശ്രീലയ ഇടവേളയെടുക്കുന്നത്. എന്നാൽ ടെലിവിഷൻ പരിപാടികളിൽ ഗസ്റ്റായും മറ്റും ശ്രീലത ഇപ്പോൾ എത്തുന്നുണ്ട്. ഭർത്താവിന് അഭിനയിക്കുന്നതിനോട് ഒന്നും എതിർപ്പില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ ശ്രീലയയുടെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

More from Filmibeat

Read more about: sreelaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X