12-ാം വയസില്‍ കാലിന് സര്‍ജറി ചെയ്തു, നടക്കാന്‍ പറ്റാത്ത അവസ്ഥ, പഠനം നിര്‍ത്തി: ഐശ്വര്യ റാംസായി
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. അഞ്ച് വര്‍ഷമായി സംപ്രേക്ഷണം തുടരുന്ന പരമ്പര ആയിരം എപ്പിസോഡ് എന്ന നാഴികക്കല്ലിലേക്ക് കടക്കുകയാണ്. സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിതമാണ് മൗനരാഗം പറയുന്നത്. കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റാംസായി. തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലൊരു അംഗത്തെ പോലെ സ്‌നേഹിക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മൗനരാഗത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഐശ്വര്യ റാംസായി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്. തന്റെ കുട്ടിക്കാലത്ത് തനിക്ക് സര്‍ജറി ചെയ്യേണ്ടി വന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുന്നുണ്ട്.

വീട്ടില്‍ അച്ഛനും അമ്മയും രണ്ട് ചേച്ചിമാരുമാണ്. രണ്ട് പേരും തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. രണ്ടു പേരും ഇന്ന് വിവാഹിതരാണ്. ഒരാള്‍ വിദേശത്തും ഒരാള്‍ നാട്ടില്‍ തന്നെയുമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും ഐശ്വര്യ പറയുന്നു. തന്റെ അമ്മയും അഭിനയിച്ചിട്ടുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. താന്‍ അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
പതിനാലാം വയസ്സിലാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. ഡാന്‍സ് ചെയ്യുമായിരുന്നു, ഡാന്‍സ് ക്ലാസിനൊക്കെ പോകും. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സര്‍ജ്ജറി കഴിഞ്ഞത്. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. പതിയെ നടന്നു തുടങ്ങിയപ്പോള്‍ സീരിയലില്‍ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകള്‍ ചെയ്തു തുടങ്ങിയെന്നും ഐശ്വര്യ പറയുന്നു.
ഇതോടെ ഹോം സ്‌കൂളിങ് ആയി. വീട്ടിലിരുന്ന് പഠിച്ചിട്ട്, പരീക്ഷ എഴുതി. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്നിരുന്നു, പക്ഷെ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നുവെന്നും താരം പറയുന്നു. തന്റെ പല്ലിനെക്കുറിച്ചുള്ള ഇന്‍സെക്യൂരിറ്റിയെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് തുറന്ന് ചിരിക്കാനും ആളുകളോട് സംസാരിക്കാനും നാണമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമോ കളിയാക്കുകയോ എന്നായിരുന്നു ചിന്ത എന്നാണ് ഐശ്വര്യ പറയുന്നത്.
പക്ഷെ വളര്‍ന്നതോടെ അതൊക്കെ മറന്നു. ഇപ്പോള്‍ ചിരി നല്ലതാണെന്ന് പറഞ്ഞാല്‍ പോലും ആണോ ശരി എന്ന് മാത്രം പറയും. അവര്‍ പറയുന്നത് ഏറ്റെടുത്ത് ഹഹ എന്ന് പറഞ്ഞ് നടക്കുകയുമില്ലെന്നും ഐശ്വര്യ പറയുന്നു. മൗനരാഗത്തിലൂടെ തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്. രസകരമായൊരു അനുഭവവും ഐശ്വര്യ പങ്കുവെക്കുന്നുണ്ട്.

എനിക്ക് ഇപ്പോഴും മറക്കാന്‍ പറ്റാത്തൊരു അനുഭവമുണ്ട്. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഒരു അമ്മമ്മ വന്നു. കയ്യില്‍ ഒരു കവര്‍ ഒക്കെയായിട്ടാണ് വരുന്നത്. എന്നെ കണ്ടതും ആ കവര്‍ താഴെയിട്ട്, എന്റെ പൊന്നുമക്കളേ എന്ന് വിളിച്ചോണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. അവരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആ സംഭവം നടന്നിട്ട് കുറേ വര്‍ഷങ്ങളായി. പക്ഷെ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.
താനും പരമ്പരയിലെ നായകനായ നലീഫും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യങ്ങള്‍ക്കും ഐശ്വര്യ മറുപടി നല്‍കുന്നുണ്ട്. തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നുമാണ് ഐശ്വര്യ പറയുന്നത്. ഇത്രയും നല്ലൊരു സൗഹൃദം ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും ഐശ്വര്യ പറയുന്നു.


Click it and Unblock the Notifications