സംസാരിക്കാത്തതിനാല്‍ ജാഡയും അഹങ്കാരിയും; നിങ്ങള്‍ക്ക് കെട്ടിക്കൂടെ എന്ന് പറഞ്ഞവരുണ്ട്: ഐശ്വര്യ റാംസായി
ജനപ്രീയ പരമ്പരയാണ് മൗനരാഗം. സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിത യാത്രയാണ് പരമ്പര പറയുന്നത്. കല്യാണിയുടേയും കിരണിന്റേയും പ്രണയവും ജീവിതവുമൊക്കെ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് ഒരുപാട് ആരാധകരുണ്ട്. അതേസമയം മറ്റ് പരമ്പരകളില്‍ നിന്നും മൗനരാഗത്തെ വ്യത്യസ്തമാക്കുന്നത് നായികയായി എത്തുന്ന ഐശ്വര്യ റാംസായിയുടെ ഡെഡിക്കേഷനാണ്.
ഊമയായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും സംസാരിക്കാറില്ല. അഭിമുഖങ്ങളിലൊന്നും ഐശ്വര്യ സംസാരിച്ച് ഇതുവരേയും കേട്ടിട്ടില്ല. വര്‍ഷങ്ങളായി ഓഫ് സ്‌ക്രീനിലും കല്യാണിയായി കഴിയുകയായിരുന്നു ഐശ്വര്യ. ഇപ്പോഴിതാ പരമ്പരയില്‍ കല്യാണിയ്ക്ക് ശബ്ദം തിരികെ കിട്ടിയിരിക്കുകയാണ്. പിന്നാലെ അഭിമുഖങ്ങളില്‍ ഐശ്വര്യയും സംസാരിച്ചു തുടങ്ങി.

പരമ്പരയുടെ വിശ്വാസ്യതയ്ക്കായി താന്‍ അഭിമുഖങ്ങളിലും ചാനല്‍ പരിപാടികളും സംസാരിക്കാതിരുന്നതിനെക്കുറിച്ചും മറ്റുമൊക്കെ മനസ് തുറക്കുകയാണ് ഐശ്വര്യ. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മന്‌സ തുറന്നത്.
സംസാരിക്കാതിരുന്നപ്പോള്‍ എപ്പോള്‍ സംസാരിക്കാന്‍ പറ്റും എന്നായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയ ശേഷം ഡയലോഗ് ഒക്കെ കിട്ടിയപ്പോ ഓ എന്റെ ദൈവമേ എന്നായി. മലയാളം ഡയലോഗുകള്‍ പാടാണ്. ആദ്യം വന്നപ്പോള്‍ ഒന്നും അറിയില്ലായിരുന്നു. സങ്കട സീനാണെങ്കിലും ഞാന്‍ ചിരിച്ചു കൊണ്ടിരിക്കും. എന്താണെന്ന് പോലും അറിയില്ല. അപ്പോള്‍ പറയും സങ്കട സീനാണ്. ഇപ്പോള്‍ കുറച്ച് ഓക്കെയായിട്ടുണ്ട്. അമ്മയ്ക്കും മലയാളം ഒരു വാക്ക് പോലും അറിയില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
പുറത്ത് സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഈ കഥാപാത്രം ഇത്രയും വര്‍ഷം കൊണ്ടു പോവുക എന്നത് വലിയ കാര്യമാണ്. പുറത്ത് പോയാല്‍ ആരെങ്കിലും വന്ന് സംസാരിച്ചാല്‍ അവരോട് സംസാരിക്കും. പക്ഷെ ആരെങ്കിലും ക്യാമറ ഓണാക്കിയാല്‍ ഞാന്‍ വായടയ്ക്കും. പക്ഷെ ചില ആളുകള്‍ ഭയങ്കര അഹങ്കാരി, ജാഡ, മിണ്ടുന്നില്ല എന്നൊക്കെ പറയും. കുറേ കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും ചെലവൊക്കെ ചെയ്ത് ഒരു സീരിയല്‍ ചെയ്യുമ്പോള്‍ അത് നശിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ അങ്ങനെ തന്നെ തുടര്‍ന്നുവെന്നും ഐശ്വര്യ പറഞ്ഞു.
ആരെന്ത് പറഞ്ഞാലും ഇത് നമ്മളുടെ ജോലിയല്ലേ, പാഷനല്ലേ എന്ന് കരുതി മുന്നോട്ട് പോവുകയായിരുന്നു. നേരത്തെ സംസാരിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. നിര്‍മ്മാതാവിനെ വിളിച്ച് എപ്പോഴാണ് സംസാരിക്കാന്‍ പറ്റുക എന്ന് ചോദിച്ചിട്ടുണ്ട്. ഇന്റര്‍വ്യുവിനൊക്കെ വിളിക്കും. പക്ഷെ പോകാനോ പോയാല്‍ സംസാരിക്കാനോ പറ്റില്ല. ലൊക്കേഷനില്‍ വന്ന് ഇന്റര്‍വ്യു എടുത്തപ്പോഴും സംസാരിച്ചില്ല. നലീഫ് എന്നെ എന്തെങ്കിലും പറയുമ്പോള്‍ അങ്ങനെയല്ല എന്ന് പറയാനുണ്ട്, പക്ഷെ പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷെ ഇനി എനിക്ക് സംസാരിക്കാമെന്നും താരം പറയുന്നുണ്ട്.

മൗനരാഗത്തിന്റെ ആരാധകര്‍ക്കെല്ലാം ഐശ്വര്യയും നലീഫും തമ്മിലുള്‌ള സൗഹൃദത്തിന്റെ ആഴവും അറിയാം. ഇരുവരും പ്രണയത്തിലാണോ എന്ന് ചോദിക്കുന്നവരുണ്ട്. ചില യൂട്യൂബ് ചാനലുകള്‍ ഇരുവരേയും വിവാഹം കഴിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് കെട്ടിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഐശ്വര്യ റംസായിയും നലീഫും പ്രണയത്തിലാണെന്ന് യൂട്യൂബിലൊക്കെ കാണാം. ചിലതില്‍ കല്യാണം കഴിച്ചുവെന്ന് കാണാം. അത് കണ്ട് ഞങ്ങള്‍ ചിരിക്കും. ഞങ്ങള്‍ നേരിട്ട് കണ്ടാല്‍ ടോം ആന്റ് ജെറി പോലെയാണ്. ഞങ്ങള്‍ ചെറുപ്പം മുതലേയുള്ള സുഹൃത്തുക്കളെ പോലെയാണ്. രണ്ട് പേര്‍ക്ക് ഇടയില്‍ മറ്റൊന്നുമില്ല. സുഹൃത്തുക്കള്‍ മാത്രമാണ്. ഇത്ര നല്ലൊരു സൗഹൃദം കിട്ടാന്‍ തന്നെ ഞാന്‍ ഭാഗ്യവതിയാണെന്നാണ് ഐശ്വര്യ പറയുന്നത്.


Click it and Unblock the Notifications











