ഞങ്ങളുടെ കല്യാണി ഇങ്ങനല്ല, മാദാമ്മയുടെ പ്രേതം കയറിയതാ! ഐശ്വര്യയുടെ ബോള്‍ഡ് ലുക്ക് വൈറല്‍

താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളുടെ ആരാധകരുമായി നിരന്തരം ബന്ധപ്പെടാനും തങ്ങള്‍ ജീവിതത്തില്‍ എന്താണെന്ന് അറിയിക്കാനുമൊക്കെ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കും. ഒപ്പം പുതിയ ്അവസരങ്ങള്‍ ലഭിക്കാനും തങ്ങളുടെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുമൊക്കെ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് മോശം വശവുമുണ്ട്. താരങ്ങള്‍ക്ക് നിരന്തരം സദാചാര ആക്രമണവും ബോഡി ഷെയ്മിംഗുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ തങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ഇമേജിന് യോജിക്കാത്ത ഓഫ് സ്‌ക്രീന്‍ ഇമേജിന്റെ പേരിലും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടാറുണ്ട്. ഇപ്പോഴിതാ സമാനമായ വിമര്‍ശനം നേരിടുകയാണ് ഐശ്വര്യ റംസായി.

Aishwarya Ramsai

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ നായികയായ കല്യാണിയായി എത്തുന്നത് ഐശ്വര്യ റംസായി ആണ്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ് ഐശ്വര്യ റംസായി. ഊമയായ കല്യാണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. നായകന്‍ കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഐശ്വര്യ. എന്നാല്‍ സ്‌ക്രീനിലെ കല്യാണിയില്‍ നിന്നും ഒരുപാട് മാറ്റമുണ്ട് ജീവിതത്തിലെ ഐശ്വര്യയ്ക്ക്. മൗനരാഗത്തില്‍ പാവം പിടിച്ച നാട്ടിന്‍പുറത്തുകാരിയാണെങ്കില്‍ ജീവിതത്തില്‍ മോഡേണ്‍ ആണ് ഐശ്വര്യ. താരം പങ്കുവെക്കാറുള്ള റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്. അധികം വൈകാതെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ചിത്രങ്ങള്‍ക്ക് കമന്റുമായി സോഷ്യല്‍ മീഡിയയും സീരിയല്‍ ലോകത്തെ താരങ്ങളുമെല്ലാമെത്തി. ഫയര്‍ ഫയര്‍ എന്നായിരുന്നു മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്. സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന് ചിത്രങ്ങളിലെ ഐശ്വര്യയുടെ വേഷം അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ കമന്റുകളിലൂടെ തങ്ങളുടെ അതൃപ്തി അറിയിക്കുകയാണ്. ഞങ്ങളുടെ കല്യാണി ഇങ്ങനയെല്ല, ഇത് ഏതോ മദാമ്മയുടെ പ്രേതം കയറിയതാണ്, കിരണിന്റെ കല്യാണി ഇങ്ങനെയല്ല, നല്ലൊരു കൊച്ചായിരുന്നു എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. താരത്തിന് കയ്യടിക്കുന്നവരും കുറവല്ല.

Aishwarya Ramsai

അതേസമയം മൗനരാഗം അതിന്റെ വിജയക്കുതിപ്പ് തുരടുകയാണ്. സീരിയലില്‍ കല്യാണി ഊമയാണ്. പക്ഷെ ഓഫ് സ്‌ക്രീനില്‍ ഐശ്വര്യയും ഇതുവരേയും സംസാരിച്ച് കണ്ടിട്ടില്ല. അതിനാല്‍ കല്യാണിയും ഊമയാണോ എന്നുള്ള സംശയങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ക്യാരക്ടറിന്റെ നിലനില്‍പ്പിന് വേണ്ടി താരം ജീവിതത്തിലും മൗനം പാലിക്കുകയാണെന്നതാണ് വസ്തുത.

മൗനരാഗത്തിനായി ഐശ്വര്യ ആംഗ്യഭാഷയും പഠിച്ചിരുന്നു. കൂടാതെ അഭിമുഖങ്ങളിലും താരം ആംഗ്യഭാഷയില്‍ സംസാരിക്കാറുണ്ട്. കല്യാണി സംസാരിച്ച് തുടങ്ങുമ്പോള്‍ താനും സംസാരിച്ചു തുടങ്ങുമെന്നാണ് ഐശ്വര്യ മുമ്പൊരിക്കല്‍ പറഞ്ഞത്. അതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X