മൗനരാഗം നായിക ശരിക്കും ഊമയാണോ? ഓഫ് സ്‌ക്രീനിലും ഐശ്വര്യ മിണ്ടാത്തതിന്റെ കാരണം!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സംപ്രേക്ഷണം തുടങ്ങി നാളുകള്‍ ഒരുപാടായെങ്കിലും പരമ്പര പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും ടോപ്പില്‍ തന്നെയാണ്.

നായികയായ കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായ് ആണ്. നലീഫ് ജിയയാണ് നായകനായ കിരണിനെ അവതരിപ്പിക്കുന്നത്. ഇരുവരും മലയാൡകളല്ല. എങ്കിലും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഇരുവരും. പ്രദീപ് പണിക്കരുടെ രജനയില്‍ ഒരുങ്ങുന്ന പരമ്പര ഇപ്പോഴും റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ട്. കല്യാണിയും കിരണും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്.

ജീവിതത്തിലും ഊമയാണോ?

ഊമപ്പെണ്ണിനെ അവതരിപ്പിക്കുന്ന ഐശ്വര്യ ജീവിതത്തിലും ഊമയാണോ എന്ന് പ്രേക്ഷകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. അതിന് കാരണം താരം ഇതുവരെ അഭിമുഖങ്ങള്‍ നല്‍കുകയോ ഏതെങ്കിലും വേദിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. പരമ്പരയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോകളിലൊന്നും ഐശ്വര്യ സംസാരിച്ച് കണ്ടിട്ടില്ല. ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌സ് വേദിയില്‍ പോലും ഐശ്വര്യ സംസാരിച്ചിട്ടുണ്ട്.

തമ്പ് നെയില്‍

ഇതിനിടെ ഇപ്പോഴിതാ തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഐശ്വര്യയും നലീഫും. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ് തുറന്നത്. ഐശ്വര്യ സംസാരിക്കില്ല എന്നാണ് പലരും കരുതിയിരിക്കുന്നതെന്നാണ് നലീഫ് പറയുന്നത്. അഭിമുഖത്തിലും ഐശ്വര്യ ആംഗ്യഭാഷയിലാണ് സംസാരിക്കുന്നത്. അതിനാല്‍ വീഡിയോയുടെ തമ്പ് നെയില്‍ ഈ കുട്ടി ശരിക്കും സംസാരിക്കില്ലേ? എന്നായിരിക്കുമെന്നും നലീഫ് തമാശയായി പറയുന്നുണ്ട്.

ആംഗ്യഭാഷ

പരമ്പരയ്ക്കായി താന്‍ ആംഗ്യഭാഷ പഠിച്ചതാണെന്നാണ് ഐശ്വര്യ ആംഗ്യത്തിലൂടെ തന്നെ പറയുന്നത്. അതേസമയം, ഐഷുവിന്റെ ആംഗ്യ ഭാഷ തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നാണ് ചിരിച്ചു കൊണ്ട് നലീഫും പറയുന്നത്. എത്രകാലം ഈ രീതിയില്‍ ഉള്ള സംസാരം ഉണ്ടാകും എന്ന് ചോദിക്കുമ്പോള്‍ അധികം വൈകാതെ സീരിയലിലെ കഥാപാത്രത്തിന് ശബ്ദം ലഭിക്കുമെന്നമാണ് താരങ്ങള്‍ അറിയിച്ചത്. പരമ്പരയുടെ കഥ പോകുന്നതും ഈയ്യൊരു തരത്തിലൂടെയാണ്.

ഇതിനിടെ പരമ്പരകളൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മലയാളികള്‍ക്ക് തങ്ങളിപ്പോള്‍ അവരുടെ വീട്ടിലെ അംഗങ്ങളാണെന്നാണ് നലീഫ് പറയുന്നത്. പുറത്ത് പോകുമ്പോള്‍ ഫ്രീയായി ഫുഡ് ലഭിക്കുകയും ക്യൂവില്‍ നില്‍ക്കാതെ കടത്തി വിടുമെന്നും ഇരുവരും പറയുന്നു. ഐശ്വര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ ക്യൂവില്‍ നിര്‍ത്താതെ കടത്തി വിട്ടെന്നാണ് ഐശ്വര്യ പറയുന്നത്.

സംസാരം കേള്‍ക്കാന്‍

അതേസമയം ഐശ്വര്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നതാണ്. പരമ്പരയിലെ കഥാപാത്രത്തിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടാതിരിക്കാനാണ് താരം ഓഫ് സ്‌ക്രീനിലും മൗനം പാലിക്കുന്നത്. വീഡിയോയുടെ കമന്റുകളില്‍ ചിലരിത് ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ സംസാരിക്കാറുണ്ടെന്നും മലയാളത്തില്‍ മാത്രമാണ് സംസാരിക്കാത്തത് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉടനെ തന്നെ താരത്തിന്റെ സംസാരം കേള്‍ക്കാന്‍ സാധിക്കുമെന്നാണ് ആരാധകരും കരുതുന്നത്.

തമിഴ്‌നാട് സ്വദേശി

തമിഴ്‌നാട് സ്വദേശിയാണ് ഐശ്വര്യ റംസായ്. ബാലതാരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഐശ്വര്യ സീരിയല്‍ ചെയ്യുന്നുണ്ട്. ഐശ്വര്യയുടെ ചേച്ചിയും അഭിനേത്രിയാണ്. മൗനരാഗത്തിലൂടെയാണ് ഐശ്വര്യ താരമായി മാറുന്നത്.

പരമ്പരയില്‍ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ ശബ്ദം തിരിച്ചു കിട്ടാനുള്ള ചികിത്സ നടന്നു വരികയാണ്. ഇതിനിടെ മറ്റ് ചില സംഭവങ്ങള്‍ പരമ്പരയില്‍ അരങ്ങേറിയിരിക്കുകയാണ്. കല്യാണിയെ സ്വീകരിച്ചതിന് അമ്മയില്‍ നിന്നും അവഗണന നേരിടുകയാണ് കിരണ്‍. അമ്മയും കിരണും വീണ്ടും ഒന്നാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. സംഭവബഹുലമായ രംഗങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നുപോകുന്നത്. വില്ലന്മാരെ നേരിട്ട് കല്യാണിയും കിരണും മുന്നോട്ട് പോവുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X