കുറച്ച് സ്ട്രഗിളൊക്കെ ഉണ്ടായിരുന്നു, കാവേരിയെ സ്വന്തമാക്കണം എന്ന് തന്നെയായിരുന്നു; മനസ്സുതുറന്ന് ജിത്തു!

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ ജിത്തു വേണു​ഗോപാൽ. സ്റ്റാർ മാജിക്കിലൂടെയും വിവിധ പരമ്പരകളിലൂടെയുമെല്ലാം കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ താരം അടുത്തിടെയാണ് വിവാഹിതനായത്. കാവേരിയെ ആണ് ജിത്തു വിവാഹം ചെയ്തത്.

ഏഷ്യാനെറ്റിലെ സീത കല്യാണം,ചന്ദനമഴ, തുടങ്ങിയ പരമ്പരകളിലൂടെയാണ് ജിത്തു മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് എത്തിയതെങ്കിലും നടന് വലിയ സ്വീകാര്യതയാണ് അപ്പോഴും പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

കഥാപാത്രം വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു ജിത്തുവിന്റെ യഥാർത്ഥ വിവാഹവും

മൗനരാഗമെന്ന പരമ്പരയിൽ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു ഇപ്പോൾ അവതരിപ്പിക്കുന്നത്. പരമ്പരയിൽ കല്യാണത്തട്ടിപ്പ് വീരനായ ജിത്തുവിന്റെ കഥാപാത്രം വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു ജിത്തുവിന്റെ യഥാർത്ഥ വിവാഹവും. മിനിസ്‌ക്രീനിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇത്.

പ്രണയ വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് വ്യതസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ ജീവിത സഖിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. നവംബര്‍ 17 നായിരുന്നു വിവാഹം.

രണ്ടു പേരും വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു

വിവാഹ ശേഷം അഭിമുഖങ്ങളിലും മറ്റും ജിത്തു കാവേരിയുമായി എത്തിയിരുന്നു. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിന്റെ വേദിയിലും തന്റെ പ്രിയതമയുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ സഹപ്രവർത്തകനെയും പത്നിയെയും ചിരിപൂരമൊരുക്കി തന്നെയാണ് സ്റ്റാർ മാജിക് അംഗങ്ങൾ ഇരുവരെയും വരവേറ്റത്.

ആദ്യമായി മിനിസ്ക്രീനിലേക്ക് വന്ന കാവേരി തനിക്ക് ജിത്തു ഇങ്ങോട്ട് വരുന്നതിന് മുൻപ് പ്രത്യേക കൊച്ചിങ്ങോന്നും തന്നിട്ടില്ലെന്നും. ഈ പരിപാടി ഞാന്‍ കാണാറുള്ളതാണെന്നും കാവേരി പറഞ്ഞു. ഷോയിൽ രണ്ടു പേരും വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. തങ്ങൾ ഇടയ്ക്കിടയ്ക്ക് തല്ലുകൂടാറുണ്ടെന്നാണ് കാവേരി പറഞ്ഞത്.

ഹണിമൂൺ പ്ലാനിനെ കുറിച്ചും ഇവർ സംസാരിച്ചിരുന്നു

കാവേരിയെ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന് കുറച്ച് സ്ട്രഗിളൊക്കെ ഉണ്ടായിരുന്നുവെന്നും ജിത്തു ഷോയിൽ മനസ് തുറന്നു. തങ്ങളുടെ ഹണിമൂൺ പ്ലാനിനെ കുറിച്ചും ഇവർ സംസാരിച്ചിരുന്നു.

ഹണിമൂണിനായി പാരീസില്‍ കൊണ്ട് പോകാമെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ, എന്നെ ആകെ കൊണ്ടുപോയത് വടക്കുനാഥന്റെ റൗണ്ട് എബൗട്ടിലാണ്. അവിടെ ഏറ്റവും കൂടുതല്‍ കറങ്ങിയ കപ്പിള്‍സ് ഞങ്ങളായിരിക്കും എന്നാണ് കാവേരി പറഞ്ഞത്. സീരിയലിൽ നിന്ന് രണ്ടു മൂന്ന് ദിവസമായിരിക്കും ബ്രേക്ക് കിട്ടുക ആ സമയത്ത് പാരീസ് പോയി വരാൻ സാധിക്കില്ല എന്നാണ് ജിത്തു പറഞ്ഞത്.

കണ്ടു മുട്ടിയതിനെ കുറിച്ചും പ്രണയം പറഞ്ഞതിനെ കുറിച്ചും താരങ്ങൾ പറഞ്ഞു

എംബിഎകാരിയായ കാവൂന് വിദേശത്തേക്ക് പോകണം എന്നൊക്കെ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇപ്പോള്‍ മാറിയെന്നും ജിത്തു പറഞ്ഞു. തങ്ങൾ കണ്ടു മുട്ടിയതിനെ കുറിച്ചും പ്രണയം പറഞ്ഞതിനെ കുറിച്ചും താരങ്ങൾ പറഞ്ഞു.

ഒന്നര വര്‍ഷം സമയം ചോദിച്ചിരുന്നു

തൃശ്ശൂരിൽ വെച്ചാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്. ജിത്തു നടനാണെന്ന് അറിയില്ലായിരുന്നു. ജിത്തുവാണ് എന്നെ പ്രൊപ്പോസ് ചെയ്തത്. പഠനം പൂര്‍ത്തിയാക്കാനായി ഒന്നര വര്‍ഷം സമയം ചോദിച്ചിരുന്നു. അതിന് ശേഷം കല്യാണം കഴിക്കാമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് ഇവർ പറഞ്ഞു.

ഷോയിൽ ജിത്തു കാവേരിക്കായി ഒരു പാട്ട് പാടിയിരുന്നു. കാവേരിയോട് പാടാൻ പറഞ്ഞപ്പോൾ പാട്ടല്ല ഡാൻസാണ് തന്റെ ഐറ്റമെന്നായിരുന്നു കാവേരിയുടെ മറുപടി. ഇവരുടെ എപ്പിസോഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X