Don't Miss!
- Automobiles
ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Technology
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
എനിക്ക് ശരിക്കും വിക്കുണ്ട്, ഇപ്പോഴും ചില വാക്കുകള്‍ കിട്ടില്ല; മനസ് തുറന്ന് മൗനരാഗം ബൈജു
ജനപ്രീയ പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ ഒാരോ കഥാപാത്രങ്ങളും മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ്. കിരണും കല്യാണിയും സോണിയുമൊക്കെ മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടവരാണ്. മൗനരാഗത്തിലൂടെ താരമായി മാറിയ മറ്റൊരു നടനാണ് കാര്‍ത്തിക് പ്രസാദ്.
വില്ലനായി വന്ന്, പിന്നീട് തന്റെ തമാശകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബൈജുവിനെയാണ് കാര്‍ത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. വെറും മൂന്ന് ദിവസത്തെ ഷൂട്ടിന് വേണ്ടി മാത്രം വന്ന കാര്‍ത്തിക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മൗനരാഗത്തിനൊപ്പമുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തില്‍ കാര്‍ത്തിക് മനസ് തുറക്കുകയാണ്.

എന്താ അച്ഛാ ഇങ്ങനത്തേത് ഒക്കെ ചെയ്യുന്നത്. അച്ഛന് ഹീറോയൊക്കെ പോലത്തേത് ചെയ്തൂടെ എന്ന് മകള്‍ ചോദിച്ചിട്ടുണ്ട്. പക്ഷെ ആ മണ്ടന്‍ ചെയ്യുമ്പോഴാണ് എറിച്ച് നിന്നത്. മകള്‍ സ്കൂളില്‍ പോയപ്പോള്‍ കൂട്ടുകാരൊക്കെ പറയും നിന്റെ അച്ഛനെ കണ്ട് ചിരിച്ച് മറിഞ്ഞെന്ന്. ഇപ്പോള്‍ അവള്‍ക്ക് സന്തോഷവും അഭിമാനവുമാണ്. വൈഫും നല്ല അഭിപ്രായങ്ങളാണ് പറയാനുള്ളത്. ഇടയ്ക്ക് അത് ശരിയാക്കാമായിരുന്നു എന്നൊക്കെ പറയും. മകളുടെ സ്കൂളില്‍ പാരന്റ്സ് മീറ്റിംഗിന് പോയപ്പോള്‍ പറഞ്ഞതൊക്കെ പറയും.
എന്റെ അമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം. എന്റെ മോന് എന്നതാണ്. അച്ഛന് പിന്നെ പ്രത്യേകിച്ച് അഭിപ്രായമൊന്ന് പറയില്ല. വീട്ടിലെല്ലാവര്‍ക്കും സന്തോഷമാണ്. പതിനഞ്ച് വയസായി സീരിയലില്‍ വന്നത്. പക്ഷെ ഇത്രത്തോളം സ്വീകാര്യത മുമ്പ് കിട്ടിയിട്ടില്ല. എല്ലാവരും സംസാരിക്കുന്നുണ്ടെന്നാണ് കാർത്തിക് പറയുന്നത്.
വെറും മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഞാന്‍ വന്നത്. സോണിയെ പെണ്ണു കാണാന്‍ വരുന്നു, കിരണ്‍ എന്നെ അടിച്ചോടിക്കുന്നു. അത്രയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അത് ടെലികാസ്റ്റ് ചെയ്ത് വന്നപ്പോള്‍ എന്തോ ദൈവാധീനം കൊണ്ട് ഹിറ്റായി. ശേഷം ജോസേട്ടന് വിളിച്ച് കാര്‍ത്തിക്കേ അടുത്ത ഷെഡ്യൂളിലേക്ക് വരണമെന്ന് പറഞ്ഞു. ഡയറക്ടറെ വിളിച്ചപ്പോള്‍ കാര്‍ത്തിക്കേ ഇങ്ങോട്ടേക്ക് പോരൂവെന്നാണ് പറഞ്ഞത്. ഇപ്പോള്‍ മൂന്ന് വര്‍ഷമായെന്നും കാർത്തിക് പറയുന്നു.
ശരിക്കും മണ്ടനാണോ എന്ന് എത്ര പേരാണെന്നോ ചോദിച്ചിട്ടുള്ളത്. ബാങ്കിലൊക്കെ നില്ക്കുമ്പോള് ചില സ്ത്രീകള്‍ വന്ന് നോക്കിയിട്ട് ബുദ്ധിയൊക്കെ ഉള്ള ആളാണല്ലേ എന്ന് ചോദിക്കും. എനിക്കതില്‍ വിഷമമൊന്നുമില്ല. കഥാപാത്രം നല്ലതായത് കൊണ്ടല്ലേ. കഥാപാത്രം തരുമ്പോള്‍ ഇതിന് കോഴിക്കോട് സ്ലാംഗ് ഇടട്ടെ എന്ന് സംവിധായകനോട് പറയുകയായിരുന്നു. ആ നോക്കൂവെന്ന് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയതാണ്. ഇത്ര ക്ലിക്കാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
എനിക്ക് വിക്കുണ്ട്. ഇപ്പോഴുമുണ്ട്. ഞാനതിനെ ഓവര്‍ക്കം ചെയ്യാന്‍ പഠിച്ചതാണ്. ചില അക്ഷരങ്ങള്‍ കിട്ടില്ല. പെട്ടെന്ന് ഒരാള്‍ സമയം ചോദിക്കുകയാണെങ്കില്‍ പന്ത്രണ്ട് എന്നൊന്നും പറയാന്‍ കിട്ടില്ല. പ, ഇ ഒന്നും കിട്ടില്ല. ഷൂട്ട് ചെയ്യുമ്പോള്‍ ഒന്ന് താത്തിയിട്ടാണ് പറയുന്നത്. ഡബ്ബ് ചെയ്യുമ്പോള്‍ മാനേജ് ചെയ്യും. മകള്‍ക്ക് കഥ വായിച്ച് കൊടുക്കുമ്പോള്‍ ഉറക്കെയാണ് വായിക്കുക, വോയ്സ് മോഡുലേറ്റ് ചെയ്ത് സംസാരിക്കും. അങ്ങനെ പ്രാക്ടീസ് ചെയ്ത് ചെയ്ത് ശരിയായതാണെന്നാണ് താരം പറയുന്നത്.

അഭിനയം പണ്ടേ ഇഷ്ടമായിരുന്നു. പക്ഷെ കൂട്ടുകാരോടോ വീട്ടുകാരോടോ പറയാന്‍ പറ്റില്ല. കളിയാക്കും. ഒരുപാട് സ്ഥലത്ത് പോയി ചാന്‍സ് ചോദിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ തന്നെയായിരുന്നു ഞാന്‍. സിനിമയല്ല, സീരിയല്‍ ആയിരുന്നുവെന്ന് മാത്രം. ആല്‍ബങ്ങളിലൂടെയാണ് സീരിയലിലെത്തുന്നത്. ഭക്തി സീരിയലുകളായിരുന്നു. അതില്‍ നിന്നും മോചനം കിട്ടുന്നത് മൗനരാഗത്തിലെ ബൈജുവിലൂടെയാണെന്നും കാർത്തിക് കൂട്ടിച്ചേർക്കുന്നു.
അതേസമയം സംഭവ ബഹുലമായി മാറിയിരിക്കുകയാണ് പരമ്പര. പുതിയ കഥാപാത്രങ്ങളുടെ കടന്നു വരവോടെ നാടകീയമായി മാറിയിരിക്കുകയാണ് സീരിയല്‍.
-
'23 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു, പേഴ്സണൽ എക്സ്പീരിയൻസ് ഇല്ലായിരുന്നു, അമ്മയെ നോക്കി പഠിച്ചു'; മീര വാസുദേവ്
-
ഇങ്ങനൊരു പെണ്ണിനെ തന്നെ വേണോ? ശശിയ്ക്ക് വട്ടുണ്ടോന്ന് ചോദിച്ചവരുണ്ട്! ഭര്‍ത്താവിനെ കുറിച്ച് സീമ
-
112 കിലോ ആയിരുന്നു ഭാരം; രണ്ട് മാസം കൊണ്ട് 14 കിലോ കുറച്ചു; പഴയ അബ്ബാസിലേക്കോ എന്ന് ആരാധകർ