ഇത് എന്റെ പുനര്‍ജന്മം! വീണ്ടും നടന്നു തുടങ്ങി ബൈജു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് മൗനരാഗം താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് പ്രസാദ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരയായ മൗനരാഗം എന്ന പരമ്പരയിലെ ബൈജുവിനെ അവതരിപ്പിച്ചാണ് കാര്‍ത്തിക് കയ്യടി നേടുന്നത്. സ്‌ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള കാര്‍ത്തിക് ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് ഇപ്പോള്‍. ഈയ്യടുത്താണ് കാര്‍ത്തിക്കിന് അപകടമുണ്ട്. ഇതേതുടര്‍ന്ന് ചികിത്സയിലാണ് താരമിപ്പോള്‍.

കാര്‍ത്തിക്കിന്റെ തിരിച്ചുവരവിനായ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ തന്റെ ആരാധകര്‍ക്ക് സന്തോഷം ലഭിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കാര്‍ത്തിക്. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിന്റെ ജന്മദിനമായിരുന്നു. മൗനരാഗം ടീമില്‍ നിന്നും ടെലിവിഷന്‍ രംഗത്തു നിന്നും നിരവധി പേര്‍ കാര്‍ത്തിക്കിന് ആശംസകളുമായി എത്തിയിരുന്നു. പിന്നാലെയാണ് കാര്‍ത്തിക് വൈറലായി മാറിയിരിക്കുന്ന വീഡിയോ പങ്കുവെക്കുന്നത്.

Mounaragam

തനിക്കിത് പുനര്‍ജന്മമാണെന്നും എല്ലാവരുടേയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നുവെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ പോസ്റ്റ്. തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെ കടന്നു പോവുകയാണ് താരമിപ്പോള്‍. വാക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.

മൗനരാഗം താരങ്ങളായ ഐശ്വര്യ റംസായ്, നലീഫ് ജിയ, ജിത്തു വേണുഗോപാല്‍, സാബു വര്‍ഗ്ഗീസ്, ജെലീന സോന, ബീന ആന്റണി തുടങ്ങിയവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. താരത്തിന് ആശംസകള്‍ നേരുകയും തിരിച്ചുവരവിലുള്ള സന്തോഷം അറിയിക്കുകയും ചെയ്യുകയാണ് സഹതാരങ്ങള്‍. അധികം വൈകാതെ തന്നെ പഴയതു പോലെ, തങ്ങളുടെ ബൈജുവായി കാര്‍ത്തിക്കിന് പരമ്പരയിലേക്ക് തിരികെ വരാനാകും എന്ന പ്രതീക്ഷയിലാണ് താരങ്ങളും ആരാധകരും.

നേരത്തെ മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ബീന ആന്റണി് കാര്‍ത്തിക്കിന്റെ അപകടത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. കാര്‍ത്തിക്കിന് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ നാളുകള്‍ വേണ്ടി വരുമെന്നാണ് ബീന ആന്റണി അന്ന് പറഞ്ഞത്. തിരുവനന്തപുരത്തു നിന്നും ഷൂട്ട് കഴിഞ്ഞ് രാത്രി മടങ്ങവെയായിരുന്നു സംഭവം. ബസ് ഇടിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ച് പോവുകയായിരുന്നുവെന്ന് തോന്നുന്നു. അപ്പോള്‍ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചുവെന്നും ബീന ആന്റണി അന്ന് പറഞ്ഞിരുന്നു.

Mounaragam

നടക്കാന്‍ കുറച്ച് സമയമെടുക്കും. കാലിനാണ് പരുക്ക്. കാര്യമായ പ്രശ്നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്. അതിന്റെ സര്‍ജറികള്‍ നടക്കുകയാണെന്നും ബീന ആന്റണി അറിയിച്ചു. പൂരാണ സീരിയലുകൡലൂടെയാണ് കാര്‍ത്തിക് ശ്രദ്ധ നേടുന്നത്. പിന്നീട് മൗനരാഗത്തില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. അതേസമയം തന്റെ വിക്ക് മൂലം ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടതിനെക്കുറിച്ച് മുമ്പൊരിക്കല്‍ കാര്‍ത്തിക് തുറന്നു പറഞ്ഞിരുന്നു.

എം.ജി ശ്രീകുമാര്‍ അവതാരകനായ ടെലിവിഷന്‍ പരിപാടിയായ പറയാം നേടാമില്‍ അതിഥിയായി വന്നപ്പോഴാണ് കാര്‍ത്തിക് മനസ് തുറന്നത്. 'എന്നോട് പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട് നിനക്ക് ഒരിക്കലും ഡബ്ബ് ചെയ്യാന്‍ പറ്റില്ല അഭിനയിച്ച് പോകാന്‍ മാത്രമെ സാധിക്കൂവെന്ന്. നിന്റെ സ്വന്തം ശബ്ദം കൊടുക്കാന്‍ പറ്റില്ലെന്നും അവര്‍ എന്നോട് പറയുമായിരുന്നു. എനിക്ക് വിക്കുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. ചില വാക്കുകള്‍ വരില്ല. സമയം ചോദിച്ചാലും ചിലപ്പോള്‍ പറയാന്‍ ബുദ്ധിമുട്ടും. ഇപ്പോള്‍ കുറെ മാറ്റം വന്നിട്ടുണ്ട്.'' എന്നാണ് അന്ന് കാര്‍ത്തിക് പറഞ്ഞത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X