For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഗര്‍ഭിണിയായ കൊച്ചാണ്' എന്ന് പറഞ്ഞ് കഴിക്കാന്‍ വാങ്ങി തരാറുണ്ട്! മലയാളികളെക്കുറിച്ച് ശ്രീശ്വേത

  |

  മറ്റ് ഭാഷകളില്‍ നിന്നും വന്ന് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയ ഒരുപാട് താരങ്ങളുണ്ട് മലയാളം സീരിയല്‍ രംഗത്ത്. മൗനരാഗം എന്ന ജനപ്രീയ പരമ്പരയിലെ നായകനും നായികയുമെല്ലാം മലയാളം ഏറ്റെടുത്തവരാണ്. അങ്ങനെ ജന്മം കൊണ്ട് മലയാൡയല്ലങ്കിലും ഇന്ന് മലയാളികള്‍ തങ്ങളിലൊരാളെന്ന പോലെ സ്‌നേഹിക്കുന്ന താരമാണ് ശ്രീശ്വേത. മൗനരാഗത്തിലെ സോണിയയെ അവതരിപ്പിച്ചാണ് ശ്രീശ്വേത മലയാളി കുടുംബങ്ങളിലെ ഒരംഗമായി മാറിയത്.

  Also Read: 'കണ്ണ് തുറന്ന് നോക്കിയപ്പോൾ ആശുപത്രി കിടക്കയിൽ കൂടെ മോഹൻലാൽ കിടക്കുന്നതാണ് കണ്ടത്'; ടി.പി മാധവൻ പറയുന്നു!

  ശ്രീശ്വേതയുടെ ആദ്യ മലയാളം സീരിയല്‍ ആണ് മൗനരാഗം. നായകന്‍ കിരണിന്റെ സഹോദരിയായ സോണിയയൊണ് ശ്രീശ്വേത അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ സീരിയല്‍ വിശേഷങ്ങളും മലയാളികള്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തെക്കുറിച്ചുമൊക്കെ ശ്രീശ്വേത മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  തമിഴിലൂടെയായിരുന്നു ശ്രീശ്വേത കരിയര്‍ ആരംഭിക്കുന്നത്. മലയാളത്തിലെ പരമ്പരയായ സ്ത്രീധനത്തിന്റെ തമിഴ് പതിപ്പായ പൊണ്ണുക്ക് തങ്ക മനസില്‍ ശ്രീശ്വേത അഭിനയിച്ചിരുന്നു. ഇതിലൂടൊയണ് താരം മലയാളം സീരിയലിലേക്ക് എത്തുന്നത്.

  Also Read: അമ്മയ്ക്കന്ന് 13 വയസ്സാണ്, അത് തെറ്റായിരുന്നു; ശ്രീദേവിയെക്കുറിച്ച് മകൾ ജാൻവി കപൂർ

  ''സ്ത്രീധനം എന്ന സീരിയലിന്റെ തമിഴ് ഒഡിഷന് വേണ്ടിയാണ് ഞാന്‍ പങ്കെടുത്തത്. മലയാളത്തില്‍ ചെയ്ത അതേ പ്രൊഡക്ഷന്‍ തന്നെയായിരുന്നു പൊണ്ണുക്ക് തങ്ക മനസ്സ് എന്ന തമിഴ് സീരിയലും ചെയ്തത്. ആ സീരിയലില്‍ സെലക്ട് ആയി രണ്ട് ദിവസം ഞാന്‍ അഭിനയിച്ചു. അപ്പോഴാണ് നീ നന്നായി അഭിനയിച്ചാല്‍ എന്റെ അടുത്ത മലയാളം സീരിയലില്‍ നിന്നെ അഭിനയിപ്പിക്കാം എന്ന് രമേശ് ബാബു സര്‍ പറഞ്ഞത്'' എന്നാണ് ശ്വേത പറയുന്നത്.

  ആദ്യം താന്‍ ആ വാക്കുകള്‍ വിശ്വസിച്ചില്ലെന്നാണ് ശ്വേത പറയുന്നത്. താന്‍ അഭിനയിച്ച് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അഭിനയിക്കാന്‍ അറിയുമോ എന്നു പോലും അറിയില്ലായിരുന്നുവെന്നും നല്ല ടെന്‍ഷും പേടിയുമുണ്ടായിരുന്നുവെന്നും താരം പറയുന്നു. തനിക്ക് മലയാളവും അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോണിയായി അഭിനയിക്കുന്ന ശ്വേത മലയാളവും പഠിച്ചു കഴിഞ്ഞു.

  തമിഴിനേക്കാള്‍ തനിക്ക് സ്വീകാര്യത കിട്ടിയത് മലയാളത്തില്‍ നിന്നുമാണെന്നാണ് ശ്രീശ്വേത പറയുന്നത്. മാളിലെല്ലാം പോയാല്‍ സോണി എന്ന് പറഞ്ഞ് തന്നെ അഭിനിയക്കും. സോണി ഗര്‍ഭണിയായിരുന്ന സമയത്ത് എല്ലാം പുറത്ത് വച്ച് എന്നെ ആളുകള്‍ കണ്ടാല്‍, 'ഹൊ ഗര്‍ഭിണിയായ കൊച്ചാണ്' എന്ന് പറഞ്ഞ് കഴിക്കാനൊക്കെ വാങ്ങി തന്നിട്ടേ പോകാറുള്ളൂവെന്നാണ് ശ്വേത പറയുന്നത്. ഈ സ്‌നേഹം ലഭിക്കാന്‍ താന്‍ അനുഗ്രഹീതയാണെന്നും താരം പറയുന്നു.


  പരമ്പരയില്‍ ശ്രീശ്വേത അവതരിപ്പിക്കുന്ന സോണിയയുടെ ഗര്‍ഭകാലം നീണ്ടു നീണ്ടു പോയതിനെക്കുറിച്ചും അതിന്റെ പേരിലുള്ള കമന്റുകളെക്കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്. സോണിയുടെ ഗര്‍ഭകാലം ഒന്നൊന്നര വര്‍ഷക്കാലം ഷൂട്ട് ചെയ്തിരുന്നു. അത് കണ്ട് പലരും എനിക്ക് സോഷ്യല്‍ മീഡിയയില്‍ എല്ലാം മെസേജ് അയച്ച് ചോദിയ്ക്കും, ഇനിയും പ്രസവിക്കാന്‍ ആയില്ലേ, രണ്ട് വര്‍ഷം ആയില്ലേ എന്നൊക്കെ എന്നാണ് ശ്രീശ്വേത പറയുന്നത്. കേട്ട് കേട്ട് താന്‍ തന്നെ മടുത്തുവെന്നും ഒടുവില്‍ പ്രസവം കഴിഞ്ഞതോടെയാണ് സമാധാനമായതെന്നാണ് താരം പറയുന്നത്.

  തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ വന്നപ്പോള്‍ ശ്രീശ്വേതയ്ക്ക് ഏറ്റവും ബുദ്ധിമുട്ട് ആയി തോന്നിയത് ഭക്ഷണം ആണു. എനിക്ക് കേരളത്തിലെ ഭക്ഷണം ഒന്നും പിടിക്കില്ലെന്നാണ് താരം പറയുന്നത്. ആകെ ബിരിയാണി മാത്രം കഴിച്ചാണ് അഡ്ജസ്റ്റ് ചെയ്യുന്നതെന്നും പറയുന്ന താരം പതിനഞ്ച് ദിവസത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകുമ്പോള്‍ നാട്ടിലെ ഭക്ഷണം കഴിക്കുക എന്നതായിരിക്കും മനസിലെ ആഗ്രഹമെന്നാണ് താരം പറയുന്നത്.

  എന്നാല്‍ മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ശ്രീശ്വേത. സിനിമയില്‍ അഭിനയിക്കണം എന്നും താരത്തിന് ആഗ്രഹമുണ്ട്. ഇഷ്ട നടന്‍ ഫഹദ് ഫാസില്‍ ആണെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു പാസിംഗ് വേഷമാണെങ്കിലും ചെയ്യാന്‍ ഒരുക്കമാണെന്നാണ് ശ്രീശ്വേത പറയുന്നത്. പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ശ്രീശ്വേത മനസ് തുറക്കുന്നുണ്ട്.

  തനിക്ക് ഇപ്പോള്‍ പ്രണയം ഒന്നും ഇല്ലെന്നാണ് താരം പറയുന്നത്. കല്യാണത്തെ കുറിച്ച് ആലോചിക്കുന്നും ഇല്ലെന്നും ശ്രീശ്വേത വ്യക്തമാക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. തമിഴിലാണെങ്കിലും മലയാളത്തില്‍ ആണെങ്കിലുമെന്നാണ് ശ്രീശ്വേതയുടെ ആഗ്രഹം. കല്യാണം കഴിക്കുന്നത് മലയാളിയാണെങ്കിലും തമിഴ് ആളാണെങ്കിലും കുഴപ്പമില്ലെന്നും താരം പറയുന്നു. എന്നാലൊരു നിര്‍ബന്ധമുണ്ട്.ഭക്ഷണം തമിഴ്നാട്ടിലേത് ആയിരിക്കണം എന്നാണ് ശ്രീശ്വേത പറയുന്നത്.

  Read more about: serial
  English summary
  Mounaragam Fame Sreeswetha Opens Up About The Love She Gets In Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X