'സീരിയലിൽ കെട്ടിയതായിരുന്നു കൂടുതൽ ടെൻഷൻ'; കാരണം പറഞ്ഞ് ജിത്തു, പ്രണയവിവാഹത്തെ കുറിച്ചും താരം

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ ജിത്തു വേണു​ഗോപാൽ. വിവിധ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ജിത്തു അടുത്തിടെയാണ് വിവാഹിതനായത്. കൊല്ലം പുനലൂർ സ്വദേശി കാവേരിയെ ആണ് ജിത്തു വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഏഷ്യാനെറ്റിലെ സീത കല്യാണം, മൗനരാഗം തുടങ്ങിയ പരമ്പരകളിലൂടെയാണ് ജിത്തു പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടാണ് എത്തിയതെങ്കിലും നടന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ് പരമ്പരയിലൂടെ ആയിരുന്നു ജിത്തുവിന്റെ അരങ്ങേറ്റം.

മൗനരാഗത്തിൽ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു ഇപ്പോൾ അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലെ സൂപ്പർ തങ്ങൾ അടക്കം പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. സസ്പെൻസ് നിറഞ്ഞ വിവാഹ പ്രഖ്യാപനം ആയിരുന്നു ജിത്തുവിന്റേത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് വ്യതസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ ജീവിത സഖിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

മൗനരാഗത്തിൽ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു ഇപ്പോൾ അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലെ സൂപ്പർ തങ്ങൾ അടക്കം പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. സസ്പെൻസ് നിറഞ്ഞ വിവാഹ പ്രഖ്യാപനം ആയിരുന്നു ജിത്തുവിന്റേത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് വ്യതസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോയിലൂടെ ജിത്തു തന്റെ ജീവിത സഖിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും

ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിലാണ് ജിത്തുവും കാവേരിയും മനസ് തുറന്നത്.

'ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. കുടുംബത്തെയും പരിചയമുണ്ടായിരുന്നു. എനിക്ക് സീരിയൽ ഷൂട്ടിങ്ങും കാര്യങ്ങളുമൊക്കെ ആയതു കൊണ്ട് സെറ്റിലാവാൻ കുറച്ചു സമയമെടുത്തിരുന്നു. ഏകദേശം ഒരു വർഷമെടുത്തു. അപ്പോഴേക്കും പുള്ളിക്കാരി വീട്ടിൽ പറഞ്ഞു. പിന്നെ ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ സംശയമായി. അവൻ തന്നെയാണോ എന്ന ചോദ്യമൊക്കെ വന്നു. വിശ്വസിച്ചില്ല.

ആദ്യ വിളിയിൽ തന്നെ തല്ലായി

അതിന് ശേഷം ഞാൻ തന്നെയാണെന്ന് പറയുകയും ചെയ്തു. വീഡിയോ കോൾ ചെയ്തു. അങ്ങനെ കണ്ടു. കൂടുതൽ സംസാരിച്ചു. ആദ്യ വിളിയിൽ തന്നെ തല്ലായി. ഞാനും അമ്മയും ഭക്ഷണ കാര്യം സംസാരിച്ചപ്പോൾ ആൾ നിങ്ങൾ വിവാഹത്തിന്റെ കാര്യം പറയാൻ വിളിച്ചിട്ട് ഇതാണോ പറയുന്നത് എന്നായിരുന്നു. ഇപ്പോഴും ഓർക്കുന്നുണ്ട് അത്,'

ആദ്യം അതിലാണല്ലോ കെട്ടിയത്

'സീരിയലിൽ കെട്ടിയതായിരുന്നു കൂടുതൽ ടെൻഷൻ. ആദ്യം അതിലാണല്ലോ കെട്ടിയത്. എനിക്ക് അതിലായിരുന്നു ടെൻഷൻ കൈ വിറയ്ക്കുന്നുണ്ടോ എന്നൊക്കെ സാർ ചോദിച്ചു. ഒന്നര ആഴ്ച കഴിഞ്ഞ് കല്യാണമാണല്ലോ.

അപ്പോഴുണ്ടാകുന്ന ടെൻഷൻ ആലോചിച്ചപ്പോഴാണ് ആ കേട്ട് ടെൻഷൻ ആയത്. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു. ഷോട്ട് വെക്കുമ്പോൾ കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. എല്ലാവരും എന്നോട് ചോദിച്ചു,' ജിത്തു പറഞ്ഞു.

റൊമാന്റിക് ആവാൻ സമയം കിട്ടിയില്ല

അതേസമയം, സീരിയലിൽ റൊമാന്റിക് ഹീറോ ആയ ജിത്തു ജീവിതത്തിൽ റൊമാന്റിക് അല്ലെന്ന് ഭാര്യ പറയുന്നുണ്ട്. സീരിയലിൽ ഉള്ളു ഇതൊക്കെ, നേരിട്ട് ഒന്നുമില്ല, കാവേരി പറഞ്ഞു. റൊമാന്റിക് ആവാൻ സമയം കിട്ടിയില്ല എന്നായിരുന്നു ജിത്തുവിന്റെ മറുപടി. കാവേരി ഭയങ്കര റൊമാന്റിക് ആണെന്നും ജിത്തു പറഞ്ഞു.

ആക്ടിങ് മേഖല തനിക്ക് ഇഷ്ടമല്ലെന്നും എന്നാൽ ജിത്തു അഭിനയിക്കുന്നതിൽ കുഴപ്പമില്ലെന്നും കാവേരി പറയുന്നുണ്ട്. അതേസമയം റൊമാന്റിക് സീനിൽ അഭിനയിക്കാൻ പൊക്കോട്ടെ എന്നാൽ വീട്ടിൽ വരുമ്പോൾ കൊടുത്തോളാമെന്നും കാവേരി പറയുന്നുണ്ട്. പരാതി പറയുമ്പോൾ നീ മാത്രമല്ല ഭാര്യ എത്ര പേർ അഭിനയിക്കുന്നുണ്ട് എന്നൊക്കെ പറയും. പക്ഷെ അവർ വീട്ടിൽ നിന്ന് ഇടി വാങ്ങുന്നത് ആരും അറിയാഞ്ഞിട്ടാണെന്നും കാവേരി പറയുന്നുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X