ജൂനിയര്‍ സൂപ്പര്‍ഹീറോയ്ക്കായുള്ള കാത്തിരിപ്പ്! ഗര്‍ഭിണിയാണെന്ന് അറിയിച്ച് മൃദുല, പരമ്പരയില്‍ നിന്നും പിന്മാറും
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മൃദല വിജയിയും യുവ കൃഷ്ണയും. സീരിയിലുകൡലൂടെ പ്രിയപ്പെട്ടവരായി മാറിയ ഇരുവരും തമ്മിലുള്ള വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. ആരാധകരും ടെലിവിഷന്‍ ലോകവും ആഘോഷമാക്കിയതായിരുന്നു മൃദുലയുടേയും യുവയുടേയും വിവാഹം. പരമ്പരകളിലൂടെ ജന മനസില്‍ സ്ഥാനം നേടിയ ഇരുവരും സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷ വാര്‍ത്തയാണ് മൃദലയും യുവയും പങ്കുവച്ചിരിക്കുകയാണ്. തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരികയാണെന്ന സന്തോഷ വാര്‍ത്തയാണ് മൃദുലയും യുവയും അറിയിച്ചിരിക്കുന്നത്. മൃദുല ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രെഗ്നന്‍സി ടെസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മൃദുല പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. താരദമ്പതികള്‍ക്ക് ആശംസകളുമായി സീരിയില്‍ ലോകത്തു നിന്നുമുള്ളവരും ആരാധകരുമൊക്കെ എത്തിയിരിക്കുകയാണ്.

തങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണെന്നാണ് മൃദുല പറയുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും വേണമെന്നും മൃദുല പറയുന്നുണ്ട്. അതേസമയം ഡോക്ടര്‍ തനിക്ക് വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന വിവരവും മൃദുല പങ്കുവെക്കുന്നുണ്ട്. മഴവില്‍ മനോരമയിലെ തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ നായിക വേഷമാണ് മൃദുല അവതരിപ്പിക്കുന്നത്. ഈയ്യടുത്തായിരുന്നു പരമ്പര ആരംഭിച്ചത്. നേരത്തെ മൃദുല നായികയായി എത്തിയ പൂക്കാലം വരവായ് എന്ന പരമ്പര ഈയ്യടുത്തായിരുന്നു അവസാനിച്ചത്. പിന്നാലെ ആരംഭിച്ച പരമ്പരയായിരുന്നു തുമ്പപ്പൂ. മൃദുലയുടെ വാക്കുകളിലേക്ക്
''ഹായ് ഫ്രണ്ട്‌സ്, ഞങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഞാന്‍ തുമ്പപ്പൂ സീരിയലില്‍ നിന്നും പിന്മാറുകയാണ്. അതേസമയം ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ആയ മൃദ്വ വ്‌ളോഗ്‌സിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും'' എന്നാണ് മൃദുല പറയുന്നത്. പിന്നാലെ ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. റെബേക്ക സന്തോഷ്, അലീന പടിക്കല്‍, ദിയ മേനോന്‍, ഷിയാസ് കരീം, തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.
ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് മൃദുലയും യുവയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയപ്പെട്ടവനായത്. അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. ജൂലൈയിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. അതേസമയം മൃദുലയുടെ സഹോദരിയും നടിയുമായ പാര്‍വതി വിജയയും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പാര്‍വതിയുടെ ബേബി ഷവര്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ മൃദുല സജീവ സാന്നിധ്യമായി തന്നെയുണ്ടായിരുന്നു.
Recommended Video
അതേസമയം മൃദുലയും യുവയും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നുവോ എന്ന് പലരും ചോദിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പവും ഒരേ മേഖലയില്‍ നിന്നുമുള്ളവരായതിനാലുമായിരുന്നു ഈ ചോദ്യങ്ങള്‍. എന്നാല്‍ തങ്ങളുടേത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നായിരുന്നു മൃദുലയും യുവയും പറഞ്ഞത്. ഇരുവരും അഭിനയിക്കുന്ന പരമ്പരകളില്‍ രണ്ടു പേരുടേയും അമ്മയായി അഭിനയിക്കുന്ന രേഖ രതീഷ് വഴിയായിരുന്നു വിവാഹാലോചന വന്നതെന്നും പിന്നീട് കുടുംബക്കാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നുവെന്നും മൃദുലയും യുവയും നേരത്തെ തന്നെ പറഞ്ഞിരുന്നു.


Click it and Unblock the Notifications