കുഞ്ഞിനേയും കൂട്ടി മൃദുല വീണ്ടും ലൊക്കേഷനിലേക്ക്; വൈറലായി വീഡിയോ

താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം എന്നത് പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹവും പ്രണയവും ജീവിതവുമൊക്കെ ആരാധകര്‍ക്ക് അറിയാന്‍ ഇഷ്ടമുള്ള കാര്യങ്ങളാണ്. അതുപോലെ തന്നെ വിവാഹ ശേഷം താരങ്ങള്‍ നേരിടുന്ന പ്രധാന ചോദ്യമാണ് വീണ്ടും അഭിനയിക്കുമോ എന്നത്. പ്രത്യേകിച്ച് നടിമാര്‍.

വിവാഹ ശേഷം നടിമാര്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഒരുകാലത്ത് പതിവായിരുന്നുവെങ്കില്‍ ഇന്ന് പല നടിമാരും വിവാഹത്തോടെ കരിയര്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല. വിവാഹ ശേഷം ഇനി അഭിനയിക്കുമോ എപ്പോഴാണ് തിരികെ വരിക എന്ന ചോദ്യം നേരിട്ട ഒരുപാട് നടിമാരുണ്ട്. ഒരു കുഞ്ഞ് കൂടെ ജനിച്ചാല്‍ ഈ ചോദ്യങ്ങളുടെ ശക്തി കൂടുകയും ചെയ്യും.

റസ്റ്റ് നിര്‍ദ്ദേശിച്ചതിനാല്‍

കഴിഞ്ഞ കുറേനാളുകളായി ഈ ചോദ്യം നേരിടുന്ന താരമാണ് നടി മൃദുല. താരത്തിന്റെ വിവാഹം ഈയ്യടുത്തായിരുന്നു. പിന്നാലെ താരം കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ഇതോടെ മൃദുല അഭിനയത്തിലേക്ക് തിരികെ വരുമോ എന്ന് ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നു.
വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായിരുന്നുവെങ്കിലും ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍ റസ്റ്റ് നിര്‍ദ്ദേശിച്ചതിനാല്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മൃദുല.

കഴിഞ്ഞ കുറച്ച നാളുകളായി, ധ്വനി ബേബി വന്നതിന് ശേഷം, ഇനി എപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് എന്ന ചോദ്യം മൃദുലയോട് ആരാധകര്‍ നിരന്തരം ചോദിക്കുകയായിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്.

അഭിനയത്തിലേക്ക് തിരികെ

അഭിനയത്തിലേക്ക് തിരികെ എത്തുകയാണ് മൃദുല. താന്‍ ലൊക്കേഷനിലേക്ക് തിരിച്ചെത്തുന്നതായി ഇന്‍സ്റ്റഗ്രാം സറ്റോറിയിലൂടെ അറിയിച്ചിരിക്കുകയാണ് മൃദുല. അമ്മയാണ് പൊതുവെ ലൊക്കേഷനില്‍ എല്ലാം മൃദുലയ്ക്കൊപ്പം വരുന്നത്. ഇത്തവണ ഞങ്ങള്‍ക്കൊപ്പം ഒരു അംഗം കൂടെയുണ്ട് എന്ന് പറഞ്ഞ് ധ്വനിയേയും വീഡിയോയില്‍ കാണിക്കുന്നുണ്ട് മൃദുല. താരത്തിന്റെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

താന്‍ ഷൂട്ടിന് വേണ്ടി റെഡിയാകുന്നതിന്റെ വീഡിയോ കൂടെ മൃദുല പങ്കുവച്ചിട്ടുണ്ട്. അതേസമയം താന്‍ ഏത് ഷോയിലൂടെയാണ് തിരികെ വരുന്നതെന്ന് താര്യം വ്യക്തമാക്കിയിട്ടില്ല. സീരിയല്‍ അഭിനയത്തിലൂടെയാണോ തന്റെ തിരിച്ചുവരവെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നേരത്തെ സ്‌ററാര്‍ മാജിക്ക് ഷോയില്‍ നിന്നും തന്നെ വിളിച്ചിരുന്നുവെന്നും കുഞ്ഞ് ഓക്കയായാല്‍ താന്‍ തിരികെ വരുമെന്നും മൃദുല വ്യക്തമാക്കിയിരുന്നു. ഇതാണോ ഇപ്പോള്‍ നടക്കുന്നതെന്നും മൃദുല അറിയിച്ചിട്ടില്ല. താരത്തെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നതന്റെ സന്തോഷത്തിലാണ് മൃദുല.

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ

നേരത്തെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മകള്‍ ധ്വനിയും അഭിനയത്തിലേക്ക് കടന്നിരുന്നു. യുവ കൃഷ്ണ അഭിനയിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ ആണ് 38 ദിവസം പ്രായമുള്ളപ്പോള്‍ ധ്വനി അഭിനയിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതെല്ലാം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇനി വാവയെയും കൊണ്ട് യാത്രകള്‍ ചെയ്യണം. ആദ്യം വര്‍ക്കലയിലേക്ക് പോയി നോക്കി. പുറത്തിറങ്ങി കഴിഞ്ഞാല്‍ അവള്‍ കരയും. മൃദുലയുടെ നേരെ തിരിച്ചുള്ള സ്വഭാവമാണ് ധ്വനി ബേബിയ്ക്ക്. വീട്ടില്‍ നില്‍ക്കുന്നതാണ് അവളെ ഹാപ്പിയാക്കുന്നതെന്നും മൃദുലയും യുവ കൃഷ്ണയും നേരത്തെ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വളരെ സജവീമായ താരജോഡിയാണ് യുവയും മൃദുലയും. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ യുവയും മൃദുലയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസം മുതല്‍ ഞാന്‍ അഭിനയിക്കാന്‍ പോയെന്നാണ് മൃദുല പറയുന്നത്. ആ കാര്യത്തില്‍ യുവ ഭയങ്കര സപ്പോര്‍ട്ടാണ്. പ്രസവം കഴിഞ്ഞതിന് ശേഷം ഇനി വര്‍ക്കൊക്കെ പതിയെ തുടങ്ങാമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്ന് മൃദുല നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X