അന്നെനിക്ക് ബ്രോയാണ്; വൈകാതെ ഡിവോഴ്‌സാകുമെന്ന് സുഹൃത്തുക്കൾ തന്നെ പറഞ്ഞു; മൃദുലയും യുവയും പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണ് ഇവർക്കുള്ളത്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മൃദുലയും യുവയും പങ്കുവയ്ക്കാറുണ്ട്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇവർ വിവാഹിതരായത്. പ്രേക്ഷകർ ആഘോഷമാക്കിയ വിവാഹമാണ് ഇവരുടേത്.

2021 ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. യുവയും മൃദുലയും വിവാഹിതരാകുന്നു എന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ പ്രണയവിവാഹമാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകളും ജനിച്ചു. ധ്വനി എന്ന് പേരിട്ട മകൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് യുവയും മൃദുലയും.

Mridula Vijay, Yuva Krishna

അതിനിടെ ഇപ്പോഴിതാ മൃദുലയും യുവയും ഒന്നിച്ചെത്തിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. വിവാഹത്തെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഇരുവരും. വിവാഹം കഴിഞ്ഞ ഉടനെ ഗർഭിണി ആയത് ഒട്ടും പ്ലാൻഡ് അല്ലാതെ സംഭവിച്ചതാണെന്ന് യുവയും മൃദുലയും പറയുന്നു. വിവാഹം ആലോചിക്കുന്നതിന് മുൻപ് യുവയുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം ആയിരുന്നുവെന്നും മൃദുല വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

'കല്യാണം കഴിഞ്ഞ് നാലുമാസം കഴിഞ്ഞപ്പോൾ തന്നെ പ്രഗ്നന്റ് ആയി. പ്ലാൻഡ് ഒന്നുമായിരുന്നില്ല, സീരിയൽ ചെയ്യുന്ന സമയമായിരുന്നു. ഷൂട്ടിന്റെ കാര്യത്തിലൊക്കെ ഒരുപാട് പ്രശ്നം വന്നു. ആദ്യത്തെ മാസം ഷൂട്ടിന് പോയി. അത് കഴിഞ്ഞപ്പോൾ അഭിനയം നിർത്തേണ്ടി വന്നു. പിന്നെ വീട്ടിൽ റെസ്റ്റിലായിരുന്നു. ചെറിയ ചെറിയ പരിപാടികൾ മാത്രമേ ചെയ്യുന്നുണ്ടായിരുന്നുള്ളു,' മൃദുല പറയുന്നു.

ഇദ്ദേഹത്തെ പരിചയപ്പെടുന്നതിനു മുൻപ് കാണാൻ കൊള്ളാം, സുന്ദരൻ എന്നതായിരുന്നു ആദ്യത്തെ ഇമ്പ്രഷൻ. എനിക്ക് ബ്രോ ആയിരുന്നു ഇദ്ദേഹം. മെസ്സേജ് ഒക്കെ അയക്കുന്നത് ബ്രോ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ആദ്യം സംസാരിക്കുന്ന സമയത്ത് കല്യാണം കഴിക്കണം എന്നുള്ള പ്ലാനൊന്നും ഉണ്ടായിരുന്നില്ല. ഒരു പരിപാടിക്കിടെ കണ്ടുമുട്ടി പരിചയത്തിലായ ഞങ്ങൾ ഇടക്കൊക്കെ മെസേജ് ചെയ്യും എന്നെ ഉണ്ടായിരുന്നുള്ളു എന്നും മൃദുല പറഞ്ഞു.

മൃദുലയുടെ വിവാഹാലോചന വന്നപ്പോൾ അതുമായി മുന്നോട്ട് പോകാമെന്ന് കരുതിയത് എന്താണെന്ന് യുവ പറഞ്ഞു. 'എന്നെ സംബന്ധിച്ച് ആരെയെങ്കിലും വിവാഹം കഴിക്കുക എന്നൊരു പ്ലാൻ ആയിരുന്നില്ല. കുറച്ചെങ്കിലും പരിചയമുള്ള അറിയുന്ന ഒരാളെ വിവാഹം കഴിക്കണം എന്നതായിരുന്നു ആഗ്രഹം. അത്യാവശ്യം ടാലന്റുള്ള ഒരാളായിരിക്കണം അതിപ്പോൾ ഇൻഡസ്ട്രിയിൽ നിന്നായാൽ അത്രയും നല്ലത് എന്നായിരുന്നു ചിന്ത,'

Mridula Vijay, Yuva Krishna

'പക്ഷേ അതിനെ എല്ലാവരും നിരുത്സാഹപ്പെടുത്തി. ഇൻഡസ്ട്രിയൽ നിന്ന് ഒരിക്കലും വിവാഹം കഴിക്കരുതെന്ന് എല്ലാവരും പറഞ്ഞു. പരസ്പരം ഈഗോ ഉണ്ടാകും അതുമൂലം പ്രശ്നങ്ങൾ ഉണ്ടാകും അവസാനം ഡിവോഴ്സ് ആകേണ്ടി വരും എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. ഇൻഡസ്ട്രിക്ക് പുറത്തുനിന്നുള്ള ആരെയെങ്കിലും നോക്കുന്നതാകും നല്ലതെന്നായിരുന്നു പൊതുവെ എല്ലാവരുടെയും അഭിപ്രായം. അതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. എല്ലായിടത്തും ഡിവോഴ്സ് ഉണ്ട്. ഇൻഡസ്ട്രിയൽ നിന്നുള്ളവരുടെ എല്ലാവരും അറിയുന്നു എന്നേ ഉള്ളൂ,' യുവ പറയുന്നു.

കല്യാണത്തിന് മുൻപ് യുവയ്ക്ക് ഭയങ്കര ജാഡയാണെന്നാണ് താൻ കരുതിയതെന്നും മൃദുല അഭിമുഖത്തിൽ പറഞ്ഞു. കല്യാണം കഴിഞ്ഞതിനു ശേഷം ആളെ കൂടുതൽ മനസ്സിലാക്കാൻ പറ്റി. ഭയങ്കര കൂൾ ആയിട്ടുള്ള ആളാണ്, ഭയങ്കര സ്നേഹമുള്ള ആളാണ്, എത്ര ദേഷ്യപ്പെട്ടാലും തിരികെ ദേഷ്യപ്പെടില്ലെന്നും മൃദുല പറഞ്ഞു. ഭയങ്കര പൊസസീവ് ആയ ഭാര്യയാണ് താനെന്നും യുവ മറ്റു നായികമാർക്കൊപ്പം അടുത്ത് അഭിനയിക്കുമ്പോൾ പൊസസീവ്‌നെസ്സ് തോന്നാറുണ്ടെന്നും മൃദുല കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X