എന്റെ അനിയത്തി ഗര്‍ഭിണിയാണ്; അവള്‍ക്ക് വേണ്ടിയൊരുക്കിയ ആഘോഷമാണ്, സന്തോഷം പങ്കുവെച്ച് മൃദുല വിജയ്
മൃദുല വിജയിയും യുവകൃഷ്ണയും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ജൂലൈയിലായിരുന്നു. കഴിഞ്ഞ വര്‍ഷം മൃദുലയുടെ അനിയത്തിയും സീരിയല്‍ നടിയുമായ പാര്‍വതി വിജയിയും വിവാഹം കഴിച്ചിരുന്നു. കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടിയാണ് പാര്‍വതി. പെട്ടെന്നുള്ള നടിയുടെ വിവാഹം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ പാര്‍വതി അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം.
പാര്‍വതിയ്ക്ക് ബേബി ഷവര്‍ പാര്‍ട്ടി നല്‍കിയതിന്റെ വിശേഷങ്ങള്‍ പറഞ്ഞ് മൃദുല എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നിറവയറിലുള്ള പാര്‍വതിയെ കുറിച്ചും കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷവും മൃദുല പറഞ്ഞത്.

'എന്റെ അനിയത്തി ഗര്‍ഭിണിയാണ്. ഇപ്പോള്‍ എട്ട് മാസമായി. എങ്കില്‍ പിന്നെ ഒരു ബേബി ഷവര്‍ നടത്തിയാലോ എന്ന് ആലോചിക്കുകയായിരുന്നു. അങ്ങനെ ഞാനും അനിയത്തിയും അവളുടെ ഭര്‍ത്താവും അച്ഛനും അമ്മമാരുമൊക്കെ ചേര്‍ന്ന് ബേബി ഷവര്‍ നടത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് മൃദുല വീഡിയോയുമായി എത്തിയത്. നടിയ്‌ക്കൊപ്പം അനിയത്തി പാര്‍വതിയും ഭര്‍ത്താവ് അരുണും വീഡിയോയില്‍ ഉണ്ടായിരുന്നു. വല്ലപ്പോഴും മാത്രമേ താനിപ്പോള്‍ പുറത്ത് ഇറങ്ങാറുള്ളു. ഇന്ന് ഈ വസ്ത്രമൊക്കെ ധരിച്ച് ഇറങ്ങിയപ്പോള്‍ ഒത്തിരി സന്തോഷമായെന്നാണ് പാര്‍വതി പറയുന്നത്.

അച്ഛനാവാന്‍ പോവുന്നതിന്റെ സന്തോഷം അരുണും പങ്കുവെച്ചിരുന്നു. ബേബി ഉണ്ടായാല്‍ വര്‍ക്കിന് പോകുമ്പോള്‍ കൊണ്ട് പോകുമെന്ന് അരുണ്‍ പറഞ്ഞതായി പാര്‍വതി വ്യക്തമാക്കുന്നു. അതേ സമയം മൃദുലയുടെ ഭര്‍ത്താവും നടനുമായ യുവകൃഷ്ണ ഇല്ലാത്തതിന്റെ കാരണവും നടി പറഞ്ഞു. ഉണ്ണിയേട്ടന്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. പാര്‍വതിയുടെ ജന്മദിനം കൂടിയായത് കൊണ്ട് ഈ ദിവസം തന്നെ പാര്‍ട്ടി നടത്താമെന്ന് നേരത്തെ ഞങ്ങളിത് പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. പക്ഷേ സുന്ദരി, മഞ്ഞില്‍വിരിഞ്ഞ പൂവ് എന്നിങ്ങനെ രണ്ട് സീരിയലുകളിലാണ് ഉണ്ണിയേട്ടന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

അതുകൊണ്ട് ഒട്ടും സമയം കിട്ടുന്നില്ലെന്നാണ് മൃദുല പറയുന്നത്. എന്ന് കരുതി പ്ലാന്‍ ചെയ്ത് വെച്ച പരിപാടി മാറ്റി വെക്കാനും സാധിക്കില്ല. കാരണം ഒരാള്‍ വരുമ്പോള്‍ മറ്റൊരാള്‍ക്ക് പോവേണ്ടി വരും. ഞാനും ഉണ്ണിയേട്ടനും മാത്രമല്ല പാര്‍വതിയുടെ ഭര്‍ത്താവ് അരുണും സീരിയലില്‍ ക്യാമറ വര്‍ക്കുകള്‍ ചെയ്യുകയാണ്. വൈകാതെ സിനിമയിലേക്ക് കൂടി അരുണ്‍ ക്യാമറ ചലിപ്പിക്കും. എല്ലാവരും ഈ ഫീല്‍ഡില്‍ ആയത് കൊണ്ട് ഒരുമിച്ചുള്ള ഡേറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കൊച്ചിന്റെ അച്ഛനും അമ്മയും ഉണ്ട്. അത് തന്നെ മതിയെന്നാണ് മൃദുല പറയുന്നത്.

ഒരു അമ്മൂമ്മ ആവാന്‍ പോവുന്നതിന്റെ സന്തോഷം മൃദുലയുടെ അമ്മ പങ്കുവെച്ചിരുന്നു. ഇതുപോലെയുള്ള ആഘോഷം തനിക്കും വേണമെന്ന് ആഗ്രഹിച്ചിരുന്നു. അന്നത് നടന്നില്ല. ഇപ്പോള്‍ മക്കളിലൂടെ എല്ലാം നടക്കുന്നതിന്റെ സന്തോഷത്തിലാണെന്നും താരമാതാവ് പറയുന്നു. ബേബി ഷവറിനൊപ്പം അനിയത്തിയുടെ ജന്മദിനവും ആഘോഷിച്ചിരുന്നു. പാര്‍വതിയുടെ ഇരുപത്തിമൂന്നാം ജന്മദിനമായിരുന്നു. ഇത്രയും നല്ല രണ്ട് പെണ്‍കുട്ടികളെ കിട്ടിയ ഈ മാതാപിതാക്കള്‍ ഭാഗ്യം ചെയ്തവര്‍ ആണെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ പലരും പറയുന്നത്.


Click it and Unblock the Notifications