എന്റെ കണ്ണിൽ നോക്കി പറഞ്ഞ ആ വാക്കുകൾ! അങ്ങനെയാണ് ഇഷ്ടം തോന്നിയത്; മനസുതുറന്ന് മൃദുല
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് യുവകൃഷ്ണയും മൃദുല വിജയിയും. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണ് ഇവർക്കുള്ളത്. നിത്യ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയുമായി മൃദുലയും യുവയും പങ്കുവയ്ക്കാറുണ്ട്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇവർ വിവാഹിതരായത്. പ്രേക്ഷകർ ആഘോഷമാക്കിയ വിവാഹമാണ് ഇവരുടേത്.
ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞത് മുതൽ ആരാധകർ ആവേശത്തിലായിരുന്നു. 2021 ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാർ തമ്മിൽ ആലോചിച്ചു നടത്തിയ അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വർഷം ഇവർക്ക് ഒരു മകളും ജനിച്ചു. ധ്വനി എന്ന് പേരിട്ട മകൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് യുവയും മൃദുലയും.

മകൾ ജനിച്ച ശേഷം വീണ്ടും മൃദുല മിനിസ്ക്രീൻ സജീവമായിട്ടുണ്ട്. റാണി രാജ എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയ മൃദുല ഇപ്പോൾ സ്റ്റാർ മാജിക്കിലെ അടക്കം സജീവ സാന്നിധ്യമാണ്. ഇടയ്ക്ക് യുവയും ഷോയിലേക്ക് എത്തുന്നുണ്ട്. മകളുമായിട്ടാണ് മൃദുല ഷോയിലേക്ക് തിരിച്ചെത്തിയത്. ഇതിന്റെ വീഡിയോയൊക്കെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഷോയിൽ യുവയുമായുള്ള തന്റെ പ്രണയകാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മൃദുല.
അറേഞ്ചഡ് മാര്യേജിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഒരിഷ്ടം തോന്നിയിരുന്നു എന്നാണ് മൃദുലയുടെ വെളിപ്പെടുത്തൽ. പ്രണയകാലത്ത് റെമോ ആയിരുന്നു യുവയെന്നും മൃദുല പറഞ്ഞു. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് തിരിച്ച് എന്നെ വീട്ടിലേക്ക് വിട്ടത് യുവയാണ്. കാറില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം അഞ്ച് മണി സമയത്തായിരുന്നു അത്. വേറെ കുറച്ച് ഇഷ്യൂസൊക്കെയായി ഞാന്‍ അത്ര നല്ല അവസ്ഥയിലായിരുന്നില്ല അന്നേരം.
പൊതുവെ അങ്ങനെ പുറത്തേക്കൊന്നും പോവാറില്ലായിരുന്നു. ഏട്ടനെ വിശ്വാസമുള്ളത് കൊണ്ടാണ് അമ്മ അന്ന് പോവാന്‍ സമ്മതം തന്നത്. നിനക്ക് ഏത് സമയത്ത് വേണമെങ്കിലും എന്നെ വിളിക്കാം. ഞാന്‍ എപ്പോഴും കൂടെയുണ്ടാവും. എന്നും ഒപ്പമുണ്ടാവുമെന്നുമായിരുന്നു അന്ന് എന്നെ വിടുമ്പോള്‍ പറഞ്ഞത്. എന്റെ കണ്ണില്‍ നോക്കിയാണ് ഏട്ടന്‍ സംസാരിച്ചത്. അങ്ങനെയാണ് ഉള്ളിലൊരു ഇഷ്ടം വന്നതെന്നായിരുന്നു മൃദുലയുടെ വാക്കുകൾ.

ഇറങ്ങാന്‍ നേരത്തായിരുന്നു താൻ ഇത് പറഞ്ഞതെന്ന് യുവയും ഓർത്തു. അതുകഴിഞ്ഞ് ഞങ്ങള്‍ മെസ്സേജ് അയക്കുമായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒന്നൂടെ കണ്ടു. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ചയുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹത്തിലേക്ക് കടന്നതെന്നും യുവയും മൃദുലയും പറഞ്ഞു
വിവാഹ ശേഷം അഭിനയിക്കുമെന്ന് മൃദുലയും, അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും യുവ പറഞ്ഞിരുന്നു. പ്രസവ സമയത്തെ ഇടവേളയ്ക്ക് ശേഷം മൃദുല തിരികെ എത്തിയപ്പോള്‍ പൂർണ പിന്തുണയുമായി യുവയും കൂടെ ഉണ്ടായിരുന്നു. അന്ന് എങ്ങനെയാണോ കെയര്‍ ചെയ്തിരുന്നത് അതിപ്പോൾ കൂടിയെന്നേ ഉള്ളൂ. പ്രസവ സമയത്ത് ഏട്ടനും ലേബര്‍ റൂമില്‍ കൂടെയുണ്ടായിരുന്നു. ഏട്ടന്റെ ശബ്ദമാണ് ഞാന്‍ കേട്ടത്. പോസ്റ്റ്പാര്‍ട്ടം സമയത്തും ഏട്ടന്‍ തന്നെ ചേര്‍ത്തുപിടിച്ചിരുന്നുവെന്നും മൃദുല ഷോയിൽ പറയുകയുണ്ടായി. മൃദുലയുടെ വാക്കുകൾ ആരാധകർക്കിടയിൽ വൈറലാണ്.


Click it and Unblock the Notifications











