യുവകൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി! വിവാഹശേഷം മൃദുലയുടെ ആദ്യ പോസ്റ്റ്; കമന്റില്‍ അലീനയും റബേക്കയും
താരവിവാഹങ്ങള്‍ എന്നും ആരാധകര്‍ക്കും കൂടിയുള്ള ആഘോഷങ്ങളാണ്. തങ്ങളുടെ പ്രിയതാരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നത് കാണാനായി അവര്‍ കാത്തിരിക്കുകയും ആ നിമിഷം ആഘോഷിക്കുകയും ചെയ്യു. അങ്ങനെ ഈയ്യടുത്ത് മലയാളികള്‍ കാത്തിരുന്ന താരവിവാഹമായിരുന്നു സീരിയില്‍ താരങ്ങളായ മൃദുല വിജയിയുടേയും നടന്‍ യുവകൃഷ്ണയുടേയും വിവാഹം. കൊവിഡ് പ്രതിസന്ധി മൂലം വിവാഹത്തിന് വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇരുവരും ഒന്നാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
മാസ്ക്ക് മാറ്റി ചിത്രത്തിന് പോസ് ചെയ്ത രാഖി സാവന്ത്, ചിത്രം വൈറലാകുന്നു
ആറ് മാസം മുമ്പായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പിന്നാലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വിവാഹ സത്കാരവും നടത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനെത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മൃദുലയും യുവയും. വിവാഹത്തിന്റെ ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള മൃദുലയുടെ ആദ്യത്തെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നേരത്തെ വിവാഹത്തിന് പിന്നാലെ യുവയും മൃദുലയും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതുവരെ തങ്ങളെ സ്‌നേഹച്ചിവര്‍ക്കെല്ലാം താരങ്ങള്‍ നന്ദി പറഞ്ഞു. സന്തോഷമുണ്ട്, തിരക്കിലാണ്, ഇതുവരെ പിന്തുണച്ചത് പോലെ എന്നും തങ്ങളുടെ കൂടെയുണ്ടാകണമെന്നും താരങ്ങള്‍ പറഞ്ഞു. കൊവിഡ് ആയതിനാല്‍ അധികമാരേയും വിളിക്കാന്‍ സാധിച്ചില്ലെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷം ഹണിമൂണ്‍ പ്ലാനുകള്‍ എന്തെങ്കിലുമുണ്ടോ എന്നും മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് യാത്രകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നും എല്ലാം ശാന്തമായതിന് ശേഷം പ്ലാന്‍ ചെയ്യുമെന്നുമാണ് ഇരുവരും പറഞ്ഞത്. പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തുകയായിരുന്നു മൃദുല. വിവാഹത്തിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ഒടുവില്‍ യുവകൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി മാറിയെന്നായിരുന്നു താരം കുറിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

ഇതോടെ കമന്റുമായി താരങ്ങളുമെത്തുകയായിരുന്നു. ആശംസകള്‍ ചേച്ചി എന്നായിരുന്നു നടി റബേക്ക സന്തോഷിന്റെ കമന്റ്. ആശംസകള്‍ നേര്‍ന്ന് നടന്‍ അനൂപ് കൃഷ്ണനുമെത്തിയിരുന്നു. അടുത്ത് ചെസ്റ്റ് നമ്പര്‍ താനും രോഹിത്തും ആണെന്നായിരുന്നു അലീന പടിക്കലിന്റെ കമന്റ്. പിന്നാലെ റബേക്കയും എന്നും അലീന കമന്റില്‍ പറഞ്ഞിരുന്നു. കമന്റിന് റബേക്ക മറുപടിയും നല്‍കുന്നുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
Recommended Video

പൂക്കാലം വരവായി പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും ശ്രദ്ധിക്കപ്പെട്ടു. മൃദ്വ എന്ന പേരിലാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. മൃദുലയുടെ വിവാഹ വസ്ത്രത്തില്‍ ഈ പേര് തുന്നിച്ചേര്‍ത്തിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ആശംസകള്‍ നേരുന്നുണ്ട്.


Click it and Unblock the Notifications