For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ രാത്രി തന്നെ വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കരഞ്ഞോ? രസകരമായ സംഭവത്തെക്കുറിച്ച് മുക്ത!

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മുക്ത. നിരവധി സിനിമകളിലൂടെ മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധ നേടിയ താരമാണ് മംമ്ത. ഒരു കാലത്ത് സജീവമായിരുന്ന മുക്ത പിന്നീട് വിവാഹിതയാവുകയായിരുന്നു. മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും മറ്റും മുക്ത മനസ് തുറന്നിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മുക്ത മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കൈകോര്‍ത്തു പിടിച്ച് യുവമിഥുനങ്ങളെപ്പോലെ; ബന്ധം പരസ്യമാക്കി ഹൃത്വിക് റോഷനും സബ ആസാദും

  സ്റ്റേജ് പരിപാടികള്‍ക്ക് പോവുമ്പോള്‍ റിമി ചേച്ചിക്കൊപ്പം റിങ്കുവിനെ കണ്ടിട്ടുണ്ട്. നമുക്ക് സെറ്റാവാന്‍ പറ്റുമെന്ന് തോന്നിയപ്പോഴാണ് ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതെന്നാണ് വിവാഹത്തെക്കുറിച്ച് മുക്ത പറയുന്നത്. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു. തന്റെ പെണ്ണുകാണല്‍ ചടങ്ങിനിടെ നടന്ന രസകരമായൊരു സംഭവവും മുക്ത ഓര്‍ത്തെടുക്കുന്നുണ്ട്.

  പെണ്ണുകാണാന്‍ വന്ന സമയത്ത് എന്റെ കസിന്‍സെല്ലാം വിസില്‍ വിളിച്ചിരുന്നു. ആരും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അതെന്നാണ് മുക്ത പറയുന്നുണ്ട്. വിവിവാഹം കഴിഞ്ഞ് റിങ്കുവിന്റെ വീട്ടില്‍ ചെന്ന അന്ന് താന്‍ ചമ്മന്തിയുക്കായിട്ടുണ്ടെന്നും മുക്ത പറയുന്നു. തനിക്ക് പാചകമൊക്കെ അറിയാമായിരുന്നു. വീട്ടിലെ ജോലികളെല്ലാം ഞങ്ങള്‍ ചെയ്യുമായിരുന്നുവെന്നും മുക്ത പറയുന്നു. ഭക്ഷണം ഉണ്ടാക്കാന്‍ ഏറെയിഷ്ടമാണെന്നും താരം പറയുന്നു. അതേസമയം, കല്യാണം കഴിഞ്ഞ് ചെന്നാല്‍ അടുക്കള ജോലികളിലൊക്കെ സഹായിക്കണം എന്നാണ് മുക്തയുടെ അഭിപ്രായം. നമ്മള്‍ അടുക്കളയില്‍ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് പറയുന്നത് സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം പറയുന്നുണ്ട്.

  വിവാഹ ദിവസത്തിന്റെ അന്ന് രാത്രി ചേച്ചി നടത്തിയ പ്രാങ്കിനെക്കുറിച്ചും മുക്ത മനസ് തുറക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ അന്ന് രാത്രി എനിക്ക് വീട്ടില്‍ പോവണം എന്ന് ഞാന്‍ പറയുന്നുണ്ടെന്ന് പറഞ്ഞ് അമ്മയെ ഫോണ്‍ വിളിക്കുകയായിരുന്നുവെന്നാണ് മുക്ത പറയുന്നത്. ചുമ്മാ പറ്റിച്ചതായിരുന്നുവെന്നാണ് താരം പറയുന്നത്. നമുക്ക് മുത്തിന്റെ വീട്ടില്‍ പോവാമെന്ന് പറഞ്ഞു. മുത്ത് കരയുന്നു, തിരിച്ച് വരുമെന്നൊക്കെ പറഞ്ഞു എന്നൊക്കെയായിരുന്നു ചേച്ചിയുടെ ബില്‍ഡപ്പ്. മുത്ത് അവിടെ കിടന്ന് കരയുവാ, ഞങ്ങളെന്താണ് ചെയ്യുകയെന്നായിരുന്നു ചേച്ചി ചോദിച്ചത്. ഇത് കേട്ടതും തന്റെ അമ്മ ഡ്രസൊക്ക മാറി താഴേക്ക് വന്നപ്പോള്‍ താന്‍ താഴെയുണ്ടായിരുന്നുവെന്നാണ് മുക്ത പറയുന്നത്.

  മകള്‍ക്ക് അഞ്ച് വയസായാല്‍ അവളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെത്തന്നെ നിന്നോളാനാണ് അമ്മ പറഞ്ഞിട്ടുള്ളത്. ചേട്ടനും ഞാനെപ്പോഴും കൂടെയുള്ളതാണ് ഇഷ്ടം. അവളുടെ കാര്യങ്ങളെല്ലാം ചെയ്ത് കൂടെ നില്‍ക്കാനാണ് എനിക്കും താല്‍പര്യം എന്നാണ് താരം പറയുന്നത്. ഈയ്യടുത്ത് മുക്ത സീരിയലിലൂടെ മടങ്ങി വന്നിരുന്നു. കൂടത്തായി എന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. പരമ്പരയിലെ തന്റെ നെഗറ്റീവ് കഥാപാത്രം കണ്ട് അമ്മ എന്തിനാണ് അങ്ങനെ ചെയ്തത്? മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു അവള്‍ ചോദിച്ചതെന്നും മുക്ത പറയുന്നുണ്ട്.

  Recommended Video

  Muktha and Kanmani Exclusive interview | എനിക്ക് നയൻതാര ചേച്ചിയെ പോലെ ആയാൽ മതി | FIlmiBeat

  അമ്മയുടെ പാതയിലൂടെ മകള്‍ കണ്‍മണിയും സിനിമയിലെത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ പത്താം വളവ് എന്ന ചിത്രത്തിലാണ് കണ്‍മണി അഭിനിയച്ചിരിക്കുന്നത്. കണ്‍മണിയുടെ പേരില്‍ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യുവേഴ്‌സ് കണ്‍മണി ഒഫീഷ്യല്‍ എന്ന പേരിലാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. രസകരമായ വീഡിയോകളും ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു മുക്തയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് താമരഭരണിയിലൂടെ തമിഴിലെത്തുകയായിരുന്നു. 2015 ലായിരുന്നു വിവാഹം. ഇതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

  Read more about: muktha
  English summary
  Muktha On How Rimi Tomi Pranked Her Mother On Her First Day In Her Husband's Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X