അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് നാദിറ; കളിയാക്കിയവരെ തുരത്തിയടിച്ച് താരം
മത്സരാര്‍ത്ഥികളുടെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ മാറ്റി മറിക്കാന്‍ സാധിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് വീട്ടിലേക്ക് കയറിവര്‍ തിരിച്ചിറങ്ങുന്നത് താരങ്ങളായാണ്. അകത്തേക്ക് കയറും മുമ്പുണ്ടായിരുന്നൊരു ലോകമായിരിക്കില്ല തിരിച്ചിറങ്ങുമ്പോള്‍ അവരെ കാത്തിരിക്കുന്നത്. അങ്ങനെ ബിഗ് ബോസിലൂടെ ജീവിതം മാറിപ്പോയവരില്‍ മു്ന്നിലുള്ള ആളാണ് നാദറി മെഹ്‌റിന്‍.
ബിഗ് ബോസിലൂടെ നാദിറയുടെ ജീവിതത്തിലുണ്ടായത് പോലൊരു മാറ്റം അവകാശപ്പെടാന്‍ സാധിക്കുന്നവര്‍ അപൂര്‍വ്വമാണ്. താരമാവുക എന്നതിലും അപ്പുറത്തുള്ള മാറ്റങ്ങളാണ് നാദിറയ്ക്ക് സംഭവിച്ചത്. ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്. കേരളത്തിലെ സാധാരണക്കിടയില്‍ എല്‍ജിബിടുക്യു കമ്യൂണിറ്റിയോടുള്ള സമീപനത്തില്‍ വരെ കാര്യമായ മാറ്റമുണ്ടാക്കാന്‍ നാദിറയ്ക്ക് സാധിച്ചിട്ടുണ്ട്.

തന്റെ വ്യക്തിജീവിതത്തിലും നാദിറയ്ക്ക് ഒരുപാട് നല്ല കാര്യങ്ങളാണ് ഷോയ്ക്ക് ശേഷം വന്നു ചേര്‍ന്നത്. നാദിറയെ കാണാനായി ബിഗ് ബോസ് വീട്ടിലേക്ക് സഹോദരി വന്ന നിമിഷം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ്. തന്നെ തള്ളപ്പിറഞ്ഞ വീട്ടിലേക്കുള്ള നാദിറയുടെ തിരിച്ചുവരവിനും വീട്ടുകാരുടെ അംഗീകാരത്തിനുമൊക്കെ ബിഗ് ബോസ് കാരണമായി. ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ് നാദിറ.
നാദിറയുടെ ഡാന്‍സും ഫോട്ടോഷൂട്ടുകളുമൊക്കെ വൈറലായി മാറാറുണ്ട്. നാദിറയുടെ യൂട്യൂബ് ചാനലും ഹിറ്റാണ്. അതേസമയം ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം നാദിറയെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത് കാണാം. നാദിറയുടെ സെക്ഷ്വാലിറ്റി തന്നെയാണ് ഇത്തരക്കാരുടെ ഇപ്പോഴും തുടരുന്ന വെറുപ്പിന് കാരണം. ഇപ്പോഴിതാ നാദിറ പങ്കുവച്ച പുതിയ വീഡിയോയ്‌ക്കെതിരേയും ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ മനോഹരമായൊരു ഡാന്‍സ് വീഡിയോയാണ് നാദിറ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് നാദിറയുടെ ഡാന്‍സിന് കയ്യടികളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ താരത്തെ അവഹേളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത്തരക്കാര്‍ക്ക് നാദിറ അതേ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. കമന്റുകളും നാദിറയുടെ പ്രതികരണങ്ങളും വൈറലായി മാറുകയാണ്.
അരെ ലീലാമണി എന്നായിരുന്നു ഒരു കമന്റ്. ലീലമണി ആരാ നിന്റെ അമ്മയോ? എന്നായിരുന്നു ഇതിനുള്ള നാദിറയുടെ മറുപടി. ഈ കമന്റും നാദിറയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നജീബിക്ക സീന്‍ എന്നായിരുന്നു മറ്റൊരു കമന്റ്. നിന്റെ വീട്ടില്‍ പോയി നോക്ക്, അവിടേം കാണാം സീന്‍ എന്നായിരുന്നു നാദിറയുടെ മറുപടി. എല്ലാവര്‍ക്കും മറുപടി ആയിട്ട് അവരുടെ വീട്ടില്‍ പോയി നോക്കാന്‍ പറയുന്നു. ഞങ്ങളുടെ ആരുടേയും വീട്ടില്‍ ഉള്ളവര്‍ വേഷം കെട്ടി നടക്കയല്ല നിന്നെപ്പോലെ. ഒന്നും പറയാനില്ലേല്‍ ചിലര്‍ ങ്ങ് വീട്ടുകാരെ പറഞ്ഞ് കലിപ്പ് തീര്‍ക്കും എന്നായിരുന്നു ഇതിനുള്ള മറുപടി. ആണോ ചേച്ചി, അല്‍പ്പം മാറി ഇരുന്ന് കരയൂ എന്നായിരുന്നു നാദിറയുടെ പ്രതികരണം.

ഇക്കാ സീന്‍ തന്നെ കെട്ടോ എന്നായിരുന്നു മറ്റൊരു കമന്റ്. നിന്റെ വീട്ടിലെ സീന്‍ എങ്ങനാ എന്നായിരുന്നു അതിനുള്ള നാദിറയുടെ മറുപടി എത്ര മെലിഞ്ഞിട്ടും പെണ്ണാകുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നീ ഒന്ന് ഹോസ്പിറ്റലില്‍ കാണിച്ചു നോക്ക്. ചിലപ്പോള്‍ ശരിയാകുമായിരിക്കും എന്നായിരുന്നു നാദിറ പ്രതികരിച്ചത്. ഒരു ചിമ്പാന്‍സി ലുക്ക് എന്ന കമന്റിന് സര്‍ജറി ചെയ്താല്‍ മതി നീ മാറിക്കോളും എന്നായിരുന്നു നാദിറയുടെ മറുപടി. ചാടുന്ന തത്തയ്ക്ക്, ആടുന്നു ന്‍ഡി എന്ന പറഞ്ഞയാളോട് വാപ്പാക്ക് അതാണോ പണി എന്നായിരുന്നു നാദിറ ചോദിച്ചത്. ധിം തരികിട തോം എന്ന കമന്റിന് നിന്റെ വാപ്പ പഠിപ്പിച്ചു വിട്ടതാണോ എന്ന മറുപടിയാണ് നാദിറ നല്‍കുന്നത്.
ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ മറുപടി നല്‍കുന്നുണ്ട്. അള്ളാ നജീബിക്ക എന്നായിരുന്നു മറ്റൊരു കമന്റ്. നിന്റെ വാപ്പയോ? അത് നിന്റെ ഉമ്മാനോട് പോയി ചോദിക്കെടാ എന്നായിരുന്നു അതിനുള്ള നാദിറയുടെ മറുപടി.


Click it and Unblock the Notifications











