എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഓടിക്കൂടി; അനുഭവം പങ്കുവച്ച് സ്വാതി നിത്യാനന്ദ്
മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് നാമം ജപിക്കുന്ന വീട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോവുകയാണ്. അതേസമയം ചരിത്ര നിമിഷങ്ങള്‍ക്കായിരിക്കും വരും ദിവസങ്ങളില്‍ നാം ജപിക്കാത്ത വീട് സാക്ഷ്യം വഹിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഹണി റോസ്
മഴവില്‍ മനോരമയുടെ ഫെയ്‌സ്ബുക്ക് പേജാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. പങ്കുവച്ച കുറിപ്പ് പ്രകാരം ആരതിയുടെ ജീവിതം മാറ്റി മറിക്കുന്നൊരു ദുരന്തമാണ് വരാനിരിക്കുന്നത്. പരമ്പരയുടെ ചിത്രീകരണത്തിനായി നായിക സ്വാതി നിത്യാനന്ദിന് കടന്നു പോകേണ്ടി വന്നത് വളരെ കഠിനമായ മേക്കപ്പായിരുന്നു. അതേക്കുറിച്ചുള്ള സ്വാതിയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.

അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതല്‍ വ്യക്തമായി പറയാന്‍ നിര്‍വ്വാഹമില്ല. അഭിനേതാവ് എന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു. മലയാള സീരിയലില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. മേക്കപ്പ് വളരെ ശ്രമകരമായിരുന്നുവെന്ന് സ്വാതി പറയുന്നു.

''മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാന്‍ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താല്‍ മൂന്ന് മണിക്കൂറോളം കഴിയുമ്പൊ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകള്‍ കാണിക്കുന്നുണ്ട്. അതിനായി മുഖത്തിന്റെ മോള്‍ഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകള്‍ പെര്‍ഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുള്‍ ക്രൂ സപ്പോര്‍ട്ടീവായി നിന്നു''. സ്വാതി പറയുന്നു

''കഥയിലെ ആ ഇന്‍സിഡന്റ് സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. പെര്‍ഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതല്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകള്‍ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക''. എന്നും സ്വാതി പറയുന്നു.

നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത ന ടിയാണ് സ്വാതി നിത്യാനന്ദ്. തിരുവനന്തപുരത്തുകാരിയായ സ്വാതിയെ താരമാക്കി മാറ്റിയത് ഭ്രമണം എന്ന പരമ്പരയായിരുന്നു. ഇപ്പോള്‍ നാമം ജപിക്കാത്ത വീട് എന്ന പരമ്പരയിലെ ആരതിയായി മിന്നും പ്രകടനമാണ് സ്വാതി കാഴ്ചവെക്കുന്നത്. ചെമ്പട്ടായിരുന്നു ആദ്യം അഭിനയിച്ച പരമ്പര. കഴിഞ്ഞ വര്‍ഷമായിരുന്നു സ്വാതിയുടെ വിവാഹം നടന്നത്. താരത്തിന്റെ വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ടിലൂടെയാണ് സ്വാതി ചെമ്പട്ടിലെത്തുന്നത്.


Click it and Unblock the Notifications