സ്‌റ്റേജില്‍ വച്ച് കൂവല്‍ അല്ല, ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്; ഇറങ്ങി ഓടി, നിന്നത് സംക്രാന്തിയിലാണ്!

ചിരിപ്പിക്കാന്‍ അശ്ലീലം പറയേണ്ടതില്ലെന്നും നല്ല തമാശകള്‍ പറഞ്ഞു വേണം ചിരിപ്പിക്കാനെന്നും നസീര്‍ സംക്രാന്തി

മലയാളികള്‍ക്ക് സുപരിചിതനാണ് നസീര്‍ സംക്രാന്തി. വര്‍ഷങ്ങളായി മിമിക്രി വേദികളിലെ നിറ സാന്നിധ്യമാണ് നസീര്‍ സംക്രാന്തി. പിന്നീട് സിനിമയിലും സീരിയലുകൡലുമെല്ലാം അദ്ദേഹം സജീവമായി മാറുകയായിരുന്നു. തട്ടീം മുട്ടീം പരമ്പരയിലെ കമലാസനന്‍ എന്ന കഥാപാത്രമായി മാറുന്നതോടെയാണ് നസീറിന്റെ കരിയര്‍ മാറി മറയുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഹിറ്റ് കോമഡി റിയാലിറ്റി ഷോ ആയ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ് നസീര്‍ സംക്രാന്തി എന്ന ആരാധകരുടെ നസീര്‍ക്ക.

തന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നസീറിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ പരിപാടി കുളമായപ്പോള്‍ ഇഷ്ടികയ്ക്ക് ഏറു കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് നസീര്‍ സംക്രാന്തി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

 ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്

കൂവല്‍ കിട്ടിയിട്ടുള്ള പരിപാടി ഈയ്യടുത്തുണ്ടായിട്ടില്ല. ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്. ഇപ്പോഴല്ല കുറേ നാളുകള്‍ മുമ്പാണ്. എന്റെ ആദ്യകാലത്താണ്. ഞാന്‍ അന്ന് നാടകത്തില്‍ അഭിനയിക്കുമായിരുന്നു. മാട്ട നാടകം എന്നാണ് പറയുക. പെട്ടെന്ന് തട്ടിക്കൂട്ടുന്നതായിരിക്കും. പ്രൊഫഷണല്‍ അല്ലാത്ത, നമ്മള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്. അങ്ങനെ നാടകം കളിക്കാന്‍ പോയിരുന്നു ഒരിക്കല്‍. ഇഷ്ടികക്കളത്തില്‍ വച്ചായിരുന്നു പരിപാടി. ഒരു ഇഷ്ടിക വന്നതും ഞാന്‍ തല പിന്നിലേക്ക് ആക്കിയത് കൊണ്ട് ഏറു കൊണ്ടില്ല. അല്ലെങ്കില്‍ എന്റെ നെറ്റിയിലിരുന്നേനെ. അത് നേരെ കര്‍ട്ടനിലാണ് പോയി കൊണ്ടത്.

ഓടി

അവിടെ നിന്നും അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് ഞാന്‍ നിന്നത്. പുറകില്‍ കൂടെ ഇറങ്ങി ഓടിയത്. നാലഞ്ച് കിലോമീറ്റര്‍ ഓടി. രാത്രി രണ്ട് മണിയെങ്ങാണ്ട് ആയിട്ടുണ്ടാകും. അത് എന്റെ മനസില്‍ ഇപ്പോഴുമുള്ള ഏറാണ്. ഒരുത്തന്‍ ഇങ്ങനെ ഉന്നം നോക്കിയിട്ട് എറിയുന്നത് കണ്ടതു കൊണ്ടാണ് മാറാന്‍ പറ്റിയതെന്നും നസീര്‍ സംക്രാന്തി പറയുന്നുണ്ട്.

അതേസമയം റിയാലിറ്റി ഷോ വിധി കര്‍ത്താവയതോടെ ആളുകള്‍ കാണുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും റേഞ്ച് മാറിയെന്നും അത് വലിയ കാര്യമാണെന്നും നസീര്‍ സംക്രാന്തി പറയുന്നു. എനിക്ക് സ്റ്റേജില്‍ കയറി സ്‌കിറ്റ് ചെയ്യാന്‍ ഭയങ്കര ആഗ്രഹമാണ്. പക്ഷെ ഇപ്പോള്‍ ജഡ്ജ് ആയി ഇരുന്ന ശേഷം അത് ചെയ്യാനൊരു ബുദ്ധിമുട്ടുണ്ടെന്നും താരം പറയുന്നു. എന്റെ മനസില്‍ സ്റ്റേജില്‍ പോയി കളിക്കണം എന്നാണ്. ആളുകള്‍ ചിരിപ്പിക്കുന്നത് കാണുമ്പോള്‍ തന്റെ ഉള്ള് കിടന്ന് തിളയ്ക്കുകയാണെന്നും നസീര്‍ സംക്രാന്തി പറയുന്നു്.

ഇക്ക ഇനി സ്‌കിറ്റ് കളിക്കരുത്


പക്ഷെ ഇക്ക ഇനി സ്‌കിറ്റ് കളിക്കരുതെന്നാണ് ആളുകള്‍ പറയുന്നത്. ഇക്ക ജഡ്ജ് ആയി, ഇനി അത്തരത്തിലുള്ള പരിപാടികള്‍ വരുമ്പോള്‍ പോയി ചെയ്താല്‍ മതിയെന്നാണ് ആളുകള്‍ പറയുന്നതെന്നും താരം പറയുന്നു. എന്നാലും ത്‌ന്റെ മനസില്‍ സ്‌കിറ്റ് കളിക്കണം എന്നാണെന്നും അതിനായി ചാനലുകളില്‍ നിന്നെല്ലാം വിൡക്കുന്നുണ്ടെന്നും പക്ഷെ ഇതാണ് പ്രശ്‌നമെന്നും നസീര്‍ സംക്രാന്തി വ്യക്തമാക്കുന്നു. എന്നാല്‍ ഇത് നിന്നാല്‍ താന്‍ അങ്ങോട്ട് തന്നെ ഓടുമെന്നും നസീര്‍ സംക്രാന്തി പറയുന്നു.

അശ്ശീല തമാശകള്‍

കോമഡി പറയുമ്പോള്‍ മറ്റൊരാളെ വിഷമിപ്പക്കരുതെന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. താന്‍ സ്റ്റേജില്‍ അശ്ശീല തമാശകള്‍ പരമാവധി പറയാറില്ല, കാരണം ഇത് കുടുംബമായിട്ട് കാണുന്ന പരിപാടിയാണെന്നാണ് നസീര്‍ പറയുന്നത്. ചാനല്‍ ആണെങ്കില്‍ അങ്ങനെ എന്തെങ്കിലും കൊണ്ടു വന്നാല്‍ പറ്റില്ല മാറ്റിക്കോ എന്ന് താന്‍ പറയാറുണ്ട്. ബംപര്‍ ചിരിയിലും ചിലര്‍ അത്തരം തമാശയുമായി വരാറുണ്ടെന്നും എന്നാല്‍ ഇതിവിടെ വേണ്ടെന്ന് താന്‍ അവരോട് പറയാറുണ്ടെന്നും താരം പറയുന്നു. കുട്ടികളടക്കം ഇരുന്ന് കാണുന്ന പരിപാടിയായതിനാലാണ് അതെന്നാണ് നസീര്‍ പറയുന്നത്.

ചിരിപ്പിക്കാന്‍ അശ്ലീലം പറയേണ്ടതില്ലെന്നും നല്ല തമാശകള്‍ പറഞ്ഞു വേണം ചിരിപ്പിക്കാനെന്നും നസീര്‍ സംക്രാന്തി അഭിപ്രായപ്പെടുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X