ലിവറൊക്കെ കഴുകിയിട്ടാണോ വന്നത്? ലിവറല്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയുമെന്ന് നവ്യ നായര്‍
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായാണ് നവ്യ മലയാളി മനസില്‍ ഇടം നേടുന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി അഭിനയിക്കാന്‍ നവ്യയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു നവ്യ നായര്‍. നീണ്ടു പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ തിരികെയെത്തുന്നത്.
തിരിച്ചുവരവില്‍ ഇരുകയ്യും നീട്ടിയാണ് സിനിമാ ലോകം നവ്യയെ സ്വീകരിച്ചത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. ചിത്രവും ചിത്രത്തിലെ നവ്യയുടെ പ്രകടനവുമെല്ലാം കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ടെലിവിഷനിലും സജീവമായി മാറിയിരിക്കുകയാണ് നവ്യ. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് നവ്യ.

ഈയ്യടുത്ത് പരിപാടിയില്‍ നവ്യ നടത്തിയ ഒരു പരാമര്‍ശവും അതിന് മുകേഷ് നല്‍കിയ മറുപടിയുമൊക്കെ വൈറലായി മാറിയിരുന്നു. ഒരു മത്സരാര്‍ത്ഥിയുടെ പ്രകടനത്തിന്റെ വിധി പറയുന്നതിനിടെയായിരുന്നു നവ്യയുടെ പരാമര്‍ശമുണ്ടായത്. പഴയ കാലത്ത് മുനിമാരൊക്കെ ആന്തരിക അവയങ്ങള്‍ പുറത്തെടുത്ത് കഴുകുമായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. ആ ഞാനും കണ്ടിട്ടുണ്ട്. കൊല്ലത്ത് രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ചിലര്‍ ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത് കഴുകുന്നത് എന്നായിരുന്നു ഇതിന് ജയറാം നല്‍കിയ മറുപടി.
ഈ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നവ്യ നായര്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നിരിക്കുന്നത്.
'അന്ന് അങ്ങനെയൊരു കാര്യം പറഞ്ഞത് ഒരു പുസ്തകം വായിച്ചിട്ടായിരുന്നു. അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്നമാണെന്ന് എനിക്ക് മനസിലാകുന്നത്. വായിച്ചത് കൊണ്ടാണല്ലോ ഈ പ്രശ്നം എനിക്കുണ്ടായത്. പരിപാടിയുടെ സമയത്ത് എന്നെ ട്രോളിയത് മുകേഷേട്ടനാണ്. ചേട്ടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തും എന്നെ ട്രോളിയത്'' എന്നാണ് നവ്യ പറയുന്നത്.
ശരിക്കും ഇതൊക്കെയല്ലേ രസം എന്നാണ് നവ്യ ചോദിക്കുന്നത്. ട്രോളൊക്കെ ഞാന്‍ തന്നെ കണ്ടിട്ട് ചിരിക്കുകയായിരുന്നുവെന്നും താരം പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ആ വീഡിയോസ് എല്ലാവരും എനിക്കിങ്ങോട്ട് അയക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റൊക്കെ ഇടുമെങ്കിലും, ഞാനത്ര ആക്ടീവല്ലാത്ത ആളാണ്. ഈ സംഭവം വയറലായിയെന്ന് ഞാനറിയുന്നത് ആളുകള്‍ വാട്ട്സപ്പില്‍ ഫോര്‍വേഡ് ചെയ്ത് തരുമ്പോഴാണെന്നും നവ്യ പറയുന്നു.

അവസാനം ഞാന്‍ വായിച്ച പുസ്തകത്തിന്റെ ഫോട്ടോയെടുത്ത്, ആ വീഡിയോ ആര് അയച്ച് തന്നാലും അവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയെന്നാണ് നവ്യ പറയുന്നത്. ഇപ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഫ്രണ്ട്സൊക്കെ ചോദിക്കും എങ്ങനെയാ ഓര്‍ഗന്‍സൊക്കെ കഴുകി വൃത്തിയാക്കിയാണോ വന്നതെന്ന്.ലിവറൊക്കെ കഴുകിയോ എന്നും ചോദിക്കുമെന്നാണ് നവ്യ പറയുന്നത്.
അവരോട് ഇന്ന് ലിവര്‍ കഴുകിയില്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയുമെന്നാണ് നവ്യ പറയുന്നത്. ഇന്ന് കൊടുത്ത എല്ലാ അഭിമുഖത്തിലും ഈ ചോദ്യം ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഞാന്‍ ഇവിടെ വന്നത് തന്നെ ലിവറിനെ കുറിച്ചും കുടലിനെ കുറിച്ചും ആധികാരികമായി സംസാരിക്കാനാണ് എന്നും നവ്യ തമാശരൂപേണ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications