സിംഗിള്‍ അല്ല, കമ്മിറ്റഡാണ്! നേരത്തെ അറിയുന്ന ആളാണ്; വിവാഹത്തെക്കുറിച്ച് മാളവിക

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ താരമാണ് മാളവിക കൃഷ്ണദാസ്. അഭിനയത്തിലും അവതാരകയായുമെല്ലാം മാളവിക കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക. വിവാഹത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം മാളവിക മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വിദ്യാഭ്യാസത്തെക്കുറിച്ചാണ് മാളവിക പറയുന്നത്. താന്‍ എച്ച് ആറില്‍ പിജി ചെയ്യുകയാണിപ്പോള്‍. 2 വര്‍ഷത്തെ കോഴ്സാണെന്നും ഡിസ്റ്റന്റായാണ് പഠിക്കുന്നതെന്നും മാളവിക പറഞ്ഞു. കൊമേഴ്‌സായിരുന്നു പഠിച്ചത്. ഒരിക്കലും നിരാശ തോന്നേണ്ടി വരാത്ത കോഴ്സാണ്. എല്ലായിടത്തും കൊമേഴ്സ് വേണമെന്നാണ് മാളവിക പറയുന്നത്. താന്‍ സയന്‍സില്‍ നിന്നും കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ കൊടുത്താണ് കൊമേഴ്സിലേക്ക് മാറിയത്. കൊമേഴ്സ് വിത്ത് മാത്ത്സായിരുന്നു പഠിച്ചത്. പിന്നെ ബിബിഎ ചെയ്യുകായിരുന്നു. ഇപ്പോള്‍ എച്ച്ആര്‍ മേഖലയില്‍ ജോലി ചെയ്യാനാണ് താന്‍ പ്ലാനിടുന്നതെന്നും മാളവിക വ്യക്തമാക്കുന്നുണ്ട്.

Malavika Krishnadas

പിന്നാലെ മാളവിക സംസാരിക്കുന്നത് ജീവിതത്തില്‍ ഇനിയെന്ത് എന്ന് ആലോചിച്ച് കണ്‍ഫ്യൂസ്ഡ് ആയ സന്ദര്‍ഭത്തെക്കുറിച്ചായിരുന്നു. ജീവിതത്തില്‍ അടുത്തത് എന്ത് എന്നോര്‍ത്ത് കണ്‍ഫ്യൂഷനായ സന്ദര്‍ഭങ്ങള്‍ കുറേയുണ്ടെന്നാണ് മാളവിക പറയുന്നത്. പ്ലസ് ടുവിന് ഏത് വിഷയം തിരഞ്ഞെടുക്കുമെന്നോര്‍ത്ത് നല്ല കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഡിഗ്രി ആയപ്പോഴും അതുണ്ടായിരുന്നുവെന്നും മാളവിക പറയുന്നു. അതുപോലെ തന്നെ ഡാന്‍സിലേക്ക് പോണോ, പഠനത്തില്‍ ശ്രദ്ധിക്കണോയെന്നതായിരുന്നു പിന്നീട് വന്ന കണ്‍ഫ്യൂഷന്‍. എല്ലാവരുടെ ജീവിതത്തിലും കണ്‍ഫ്യൂഷനുണ്ടാവും. അതുപോലെ എന്റെ ജീവിതത്തിലും കണ്‍ഫ്യൂഷനുണ്ടായിട്ടുണ്ടെന്നാണ് മാളവിക പറയുന്നത്.

നായിക നായകന്‍ എന്ന ഷോയെക്കുറിച്ചും അത് ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും മാളവിക മനസ് തുറന്നു. നായിക നായകന് ശേഷം താന്‍ കുറേക്കൂടി ബോള്‍ഡ് ആയെന്നാണ് മാളവിക പറയുന്നത്. ആ ഷോ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്ത്ിയെന്നാണ് താരംപറയുന്നത്. ക്യാരക്ടറിലും കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആങ്കറിങ്ങ് ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ തുടങ്ങിയതെന്നും മാളവിക പറയുന്നു. 5 വര്‍ഷം കഴിഞ്ഞുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിനും മാളവികയുടെ പക്കല്‍ ഉത്തരമുണ്ട്. എച്ച് ആറിലോ മീഡിയയിലോ ഒക്കെയായി, ഫിനാന്‍ഷ്യലി ഇന്‍ഡിപെന്റന്‍ഡായ, വിവാഹം കഴിഞ്ഞ് നല്ലൊരു പങ്കാളിക്കൊപ്പം കഴിയുമായിരിക്കുമെന്നാണ് മാളവിക പറയുന്നത്.

കോളേജാണ് എന്നെ മാറ്റിയത്. എസ്എച്ച് കോളേജില്‍ നിന്നാണ് ഞാന്‍ ആങ്കറിങ്ങ് ചെയ്ത് തുടങ്ങിയത്. അവിടത്തെ ജീവിതമാണ് എന്നെ ഇങ്ങനെ വായാടിയാക്കിയതെന്നാണ് മാളവികയുടെ അഭിപ്രായം. മുന്‍പൊക്കെ സംസാരിക്കുമ്പോള്‍ ഒരു പിടുത്തം ഉണ്ടാവുമായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറിയെന്നും താരം പറയുന്നു. അ്‌തേമസയം സോഷ്യല്‍ മീഡിയയിലേയും മറ്റും നെഗറ്റീവ് കമന്റുകളെ താന്‍ രണ്ട് രീതിയിലായാണ് കാണുന്നതെന്നാണ് മാളവിക പറയുന്നത്. ഒന്ന് നമുക്ക് ഇംപ്രൂവാകാനുള്ള അവസരമാണ്, രണ്ടാമത്തതേത് നമ്മളെ തളര്‍ത്തുന്ന രീതിയാണ്. എന്ത് ചെയ്താലും നെഗറ്റീവ് പറയുന്നവരുടെ മെസ്സേജ് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും പെട്ടെന്ന് തന്നെ അതില്‍ നിന്നും മാറുകയും ചെയ്യുമെന്നും മാളവിക വ്യക്തമാക്കി. താന്‍ ഇപ്പോള്‍ സീരിയലുകള്‍ ചെയ്യുന്നില്ലെന്നും അവസരങ്ങള്‍ വന്നിരുന്നുവെന്നും താരം പറയുന്നു. സീരിയലുകളില്‍ നിന്നും മാത്രമല്ല രണ്ട് മൂന്ന് സിനിമകളും വന്നിരുന്നു. എന്നാല്‍ അത് തനിക്ക് ചേരില്ലെന്ന് തോന്നിയതോടെ എടുത്തില്ലെന്നാണ് മാളവിക പറയുന്നത്.

വിവാഹത്തെക്കുറിച്ചും മാളവിക മനസ് തുറക്കുന്നുണ്ട്. വിവാഹം തീരുമാനിച്ചതായാണ് മാളവിക പറയുന്നത്. പ്രണയമൊന്നുമല്ല, അറേഞ്ച്ഡാണ്. ഒരു പ്രൊപ്പോസല്‍ വന്നു, ഫാമിലിക്കും എനിക്കും നല്ലതാണെന്ന് തോന്നിയെന്നും എനിക്കും അറിയുന്ന ആളാണെന്നും മാളവിക പറയുന്നു. എന്നാല്‍ ആരാണ് എന്താണ് എന്നൊന്നും ഞാനിപ്പോള്‍ പറയുന്നില്ല. പതുക്കെ പതുക്കെയായി അതേക്കുറിച്ച് അറിയിക്കാം എന്നാണ് മാളവിക പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X