'തേജസേട്ടൻ ആദ്യമായി തന്ന സമ്മാനം അതാണ്'; അമ്മായിഅമ്മയെയും നാത്തൂനേയും പരീക്ഷിച്ച് മാളവിക; വീഡിയോ

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മാളവിക കൃഷ്ണദാസ്. വർഷങ്ങളായി ടെലിവിഷനിലൂടെയും മറ്റും പ്രേക്ഷകർ കാണുന്ന മുഖമാണ് മാളവികയുടേത്. റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വലിയ ജനപ്രീതി നേടിയ സൂപ്പർ ഡാൻസർ ജൂനിയറിലൂടെ ആയിരുന്നു തുടക്കം. പിന്നീട് വിവിധ റിയാലിറ്റി ഷോകളിൽ മത്സരാർഥിയായും അവതാരകയായുമെല്ലാം മാളവിക എത്തി. എന്നാൽ നായികാ നായകൻ എന്ന റിയാലിറ്റി ഷോയാണ് മാളവികയ്ക്ക് നിരവധി ആരാധകരെ സമ്മാനിച്ചത്.

ഷോയിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ച മാളവികയ്ക്ക് അതിനു ശേഷം സിനിമയിൽ നിന്നടക്കം അവസരങ്ങൾ ലഭിച്ചിരുന്നു. നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് മാളവിക കൃഷ്ണദാസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു മാളവികയുടെ വിവാഹം. നായിക നായകനിൽ മാളവികയ്ക്കൊപ്പം മത്സരിച്ച തേജസ് ജ്യോതിയാണ് താരത്തെ വിവാഹം ചെയ്തത്.

Malavika Krishnadas

വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകളൊക്കെ വലിയ ശ്രദ്ധനേടിയിരുന്നു. മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ തേജസ് ഇപ്പോൾ ജോലിക്കായി വിദേശത്താണ്. വിവാഹ​ശേഷം ആദ്യമായാണ് തേജസ് ജോലിക്കായി വിദേശത്തേക്ക് പോയത്. അതിന്റെ വിഷമം മാളവിക പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമ്മായിഅമ്മയ്ക്കും നാത്തൂനുമൊപ്പമുള്ള പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് മാളവിക. രണ്ടുപേരോടും തന്നെക്കുറിച്ചുള്ള ഓരോ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു മാളവിക.

'ഞാനിപ്പോഴുള്ളത് തേജസേട്ടന്റെ വീട്ടിലാണ്. എന്നെ ഇവിടെ ആര്‍ക്കാണ് നന്നായി അറിയുന്നതെന്ന് പരീക്ഷിക്കുകയാണ് ഞാന്‍. തേജസേട്ടന്റെ അമ്മയോടും ചേച്ചിയോടടുമാണ് ചോദ്യങ്ങള്‍. എന്റെ അമ്മയാണ് വിധികര്‍ത്താവ്. ജഡ്ജിനെ മാനിപ്പുലേറ്റ് ചെയ്യാനൊക്കെ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചേച്ചിയുടെ മകളാണ് ക്യാമറയ്ക്ക് പിന്നിലുള്ളത്. അവളാണ് ഇവരോട് ചോദ്യം ചോദിക്കുന്നത്. അവള്‍ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്നും നമുക്ക് നോക്കാം', എന്ന് പറഞ്ഞാണ് മാളവിക വീഡിയോ ആരംഭിച്ചത്.

എന്റെ കാര്യം തന്നെ എനിക്കറിയില്ല, പിന്നെയല്ലേ മാളൂന്റെ കാര്യമെന്നായിരുന്നു തേജസിന്റെ ചേച്ചിയുടെ കമന്റ്. മാളവികയുടെ ജനന തീയതി ആയിരുന്നു ആദ്യ ചോദ്യം. ചേച്ചി മാത്രമാണ് അത് ശരിയാക്കിയത്. ചായയാണോ കാപ്പിയാണോ ഇഷ്ടം, ഷൂ സൈസ് എത്രയാണ് എന്ന ചോദ്യങ്ങൾക്ക് രണ്ടുപേരും ശരിയുത്തരം നൽകി. ഇഷ്ടപ്പെട്ട നിറം ഏതാണെന്ന ചോദ്യത്തിന് നീല എന്ന് ചേച്ചി മറുപടി നൽകി. മാളവിക അത് ശരിവെച്ചു. അതുകൊണ്ടാണ് റിസപക്ഷന് നീലനിറം തന്നെ തിരഞ്ഞെടുത്തതെന്നും കാറും ഫോണുമെല്ലാം നീല കളറിലാണെന്നും മാളവിക പറഞ്ഞു.

കുന്നും മലകളുമൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്. ബീച്ചിലൊക്കെ പോവാറുണ്ടെങ്കിലും കൂടുതലിഷ്ടം കുന്നും മലകളുമാണ്. ഞാനൊരു മോണിംഗ് പേഴ്‌സണാണ്. പഠിക്കുന്ന സമയത്തൊക്കെ രാവിലെ എഴുന്നേറ്റ് പഠിക്കാറുണ്ട്. ഞാനും തേജസേട്ടനും ഒരുപോലെ ആഗ്രഹിക്കുന്ന സ്ഥലം സ്വിറ്റ്‌സര്‍ലന്‍ഡാണ്. ഹണിമൂണിനെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ അത് പറഞ്ഞിരുന്നു എന്നും ചോദ്യങ്ങൾക്കിടയിൽ മാളവിക പറഞ്ഞു.

Malavika Krishnadas

തേജസ് ആദ്യമായി തന്ന ഗിഫ്റ്റിനെക്കുറിച്ചും മാളവിക ഇരുവരോടും ചോദിച്ചിരുന്നു. ചേച്ചി മാത്രമാണ് അതിന്റെ ഉത്തരം പറഞ്ഞത്. തേജസേട്ടന്‍ ഷിപ്പിലുണ്ടായിരുന്ന സമയത്ത് എനിക്കൊരു റിംഗിന്റെ ഫോട്ടോ അയച്ചുതന്നിരുന്നു. അതിന് ശേഷം ചോക്ലേറ്റ്‌സും ടെഡിയും ഗ്രീറ്റിംഗ് കാര്‍ഡുമൊക്കെയായി ഗിഫ്റ്റുകൾ തരാറുണ്ടായിരുന്നു എന്ന് മാളവിക പറഞ്ഞു. തനിക്ക് വന്ന അസുഖങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരുടെയും ഉത്തരം തെറ്റായിരുന്നു. ഡെങ്കിപ്പനിയും ചിക്കൻപോക്‌സും ആയിരുന്നു മാളവിക ഉദ്ദേശിച്ചത്.

എന്നാൽ രണ്ടുപേര്‍ക്കും ഈക്വലിയായി തന്നെ അറിയാമെന്ന് പറഞ്ഞാണ് മാളവിക വീഡിയോ അവസാനിപ്പിച്ചത്. ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമായിരുന്നു അമ്മയും ചേച്ചിയും തമ്മില്‍ ഉണ്ടായിരുന്നത്. തേജസേട്ടനെക്കുറിച്ച് ഞാനെന്താണ് വീഡിയോ ചെയ്യാത്തതെന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെ ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷേ, തേജസേട്ടന്‍ തിരക്കിലാണ്. ഫ്രീ ടൈം കിട്ടിയാല്‍ ഞങ്ങളൊന്നിച്ചുള്ള വീഡിയോയുമായി എത്തുന്നതായിരിക്കും എന്നും മാളവിക ആരാധകരോടായി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X