For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണമോ അധികാരമോ ഉള്ളതുകൊണ്ട് ആ ഭാഗ്യം ലഭിക്കണമെന്നില്ല; തന്റെ സ്വപ്‌നം വെളിപ്പെടുത്തി സ്‌നിഷ

  |

  നീലക്കുയില്‍ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ നടിയാണ് സ്‌നിഷ ചന്ദ്രന്‍. പരമ്പരയിലെ കസ്തൂരിയെന്ന നായികയെ വളരെ പെട്ടെന്നു തന്നെ ജനങ്ങള്‍ നെഞ്ചേറ്റി. തങ്ങളുടെ പ്രിയപ്പെട്ട ആരോ എന്നത് പോലെ മലയാളികള്‍ സ്‌നിഷയെ സ്‌നേഹിച്ചു. ഇപ്പോള്‍ മറ്റൊരു ഹിറ്റ് പരമ്പരയായ കാര്‍ത്തിക ദീപത്തിലൂടെ വീണ്ടും കൈയ്യടി നേടുകയാണ് സ്‌നിഷ.

  ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

  അഭിനയത്തോടൊപ്പം തന്നെ യാത്രകളേയും ഒരുപാട് സ്‌നേഹിക്കുന്ന താരമാണ് സ്‌നിഷ. തന്റെ യാത്രഖളെ കുറിച്ചും സ്വപ്‌നയാത്രയെ കുറിച്ചുമെല്ലാം സ്‌നിഷ മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്‌നിഷ മനസ് തുറന്നിരിക്കുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രയെ കുറിച്ചും കൊവിഡ് പ്രതിസന്ധി മുടക്കിയ യാത്രകളെ കുറിച്ചും സ്വപ്‌നയാത്രയെ കുറിച്ചുമെല്ലാം സ്‌നിഷ തുറന്നു സംസാരിക്കുന്നുണ്ട്.

  യാത്ര ചെയ്യുമ്പോഴും പുതിയ കാഴ്ചകള്‍ ആസ്വദിക്കുമ്പോഴുമുണ്ടാകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. നയന മനോഹാരിതയ്ക്കപ്പുറം ശരീരത്തിനും മനസ്സിനും നല്‍കുന്ന പുത്തനുണര്‍വ് കൂടിയാണ് ഓരോ യാത്രയും എന്നാണ് താരം പറയുന്നത്. ഇന്ത്യക്കകത്തും പലയിടങ്ങളിലും യാത്ര പോകുവാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. കൂടുതലും ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളായിരുന്നു. ഭംഗിയും ചരിത്രകഥകളും നിറഞ്ഞ ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളും തനിക്ക് പ്രിയപ്പെട്ടതാണ് എന്നാണ് സ്‌നിഷ പറയുന്നത്..

  തനിക്ക് സോളോ ട്രിപ്പും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടുമൊപ്പവുമുള്ള യാത്രകളെല്ലാം സ്‌നിഷയ്ക്ക് ഇഷ്ടമാണ്. ഇതെല്ലാം തരുന്നത് വ്യത്യസ്തമായ അനുഭൂതിയാണെന്നും താരം പറയുന്നു. താന്‍ നടത്തിയ ധനുഷ്‌കോടി-രാമേശ്വരം യാത്രയെ കുറിച്ചും സ്‌നിഷ മനസ് തുറക്കുന്നുണ്ട്. കേട്ട കാര്യങ്ങള്‍ കണ്ട് ആസ്വദിക്കുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. രാമേശ്വരം ജീവിതത്തിന് ശേഷമുള്ള ജീവിതത്തേയും ധനുഷ്‌കോടി മരണത്തിന് ശേഷമുള്ള ജീവിതത്തേയും ഓര്‍മ്മിപ്പിക്കുമെന്നാണ് താരം പറയുന്നത്.

  കൊവിഡ് പ്രതിസന്ധി മൂലം മുടങ്ങിപ്പോയ യാത്രകളെ കുറിച്ചും നടി മനസ് തുറന്നു. കോറോണയുടെ രണ്ടാവരവ് എല്ലാവരെയും പോലെ എനിക്കും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചെറുയാത്രകള്‍ ഞാനും സുഹൃത്തുക്കളുമൊക്കെ പ്ലാന്‍ ചെയ്തിരുന്നു. അതെല്ലാം ഇപ്പോള്‍ ഒഴിവാക്കേണ്ടി വന്നു. ഇപ്പോള്‍ എവിടെയും പോകാനാവാതെ വീടിനുള്ളിലാണ്. ഗവണ്‍മെന്റും ആരോഗ്യമന്ത്രാലയവും എടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് താരം പറയുന്നത്.

  താനൊരു ശിവ ഭക്തയാണെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവും കൈലാസം കാണുക എന്നതാണെന്നും സ്‌നിഷ പറഞ്ഞു. എന്നാല്‍ അതൊരു മഹാഭാഗ്യമാണെന്നും ധനമുണ്ടായത് കൊണ്ടോ അധികാരമുണ്ടായത് കൊണ്ടോ ആ ഭാഗ്യം ലഭിക്കണമെന്നില്ലെന്നും സ്‌നിഷ പറയുന്നു. യോഗമുള്ളവര്‍ക്ക്് അതാതു സമയത്ത് അതിനുള്ള അവസരം ലഭിക്കുമെന്നും ആ യാത്രയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  അതേസമയം യാത്ര പോകാന്‍ സാധിക്കാത്തതു കൊണ്ട് വിഷമം ഉണ്ടെങ്കിലും ഓരോത്തരുടെയും ജീവന്‍ സുരക്ഷിതമായലല്ലേ യാത്ര പോകാന്‍ സാധിക്കുകയുള്ളൂ എന്നും നടി ചോദിക്കുന്നു. കോവിഡിന്റെ അതിരൂക്ഷവ്യാപനം തടയാനായി എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതരായി വീടിനുള്ളില്‍ കഴിയണമെന്നും സ്‌നിഷ ഓര്‍മ്മിപ്പിക്കുന്നു.

  Read more about: serial
  English summary
  Neelakuyil Serial Fame Snisha Chandran Opens Up About Her Travel Memories And Dreams, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X