For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെയല്ല അനുശ്രീ ഇട്ടിട്ട് പോയത്, തമാശയാക്കാനുള്ളതല്ല കുടുംബജീവിതം; വിഷ്ണുവിനെതിരെ സോഷ്യൽ മീഡിയ

  |

  കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് നടി അനുശ്രീ. ബാലതാരമായി സീരിയലിൽ എത്തിയ അനുശ്രീക്ക് ആരാധകർ ഏറെയാണ്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ അനുശ്രീയെ സ്നേഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. കുറച്ചു നാളുകളായി സീരിയലുകളിൽ നിന്ന് വിട്ടു നിൽക്കുന്ന അനുശ്രീ ഈയിടെ ആയി ദാമ്പത്യ ജീവിതത്തിലെ പ്രശ്‍നങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

  വിഷ്ണുവുമായുള്ള പ്രണയ വിവാഹവും പിന്നീട് ഇരുവരും വേർപിരിഞ്ഞതുമൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴും ഇവർ വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്. വീണ്ടും ഒന്നിച്ചേക്കാം, പ്രശ്‌നങ്ങൾ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നൊക്കെയാണ് ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയിൽ അനുശ്രീ പറഞ്ഞത്.

  Also Read: വീഴ്ചകളിൽ നിന്ന് കരകയറിയത് അങ്ങനെയാണ്! സഹായിച്ചവരെ ഒന്നും ഞാൻ മറക്കാറില്ല: കുഞ്ചാക്കോ ബോബൻ പറഞ്ഞത്

  അതിനിടെ മറ്റൊരു വീഡിയോയിലൂടെ തന്റെ ഭാഗം വിശദീകരിച്ചെത്തിയ വിഷ്ണു സന്തോഷ് ഇനി ഒരിക്കലും അനുശ്രീക്ക് ഒപ്പം ഒരു ജീവിതം ഉണ്ടാവില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ വിഷ്ണുവിന്റെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയും രംഗത്ത് എത്തുകയാണ്.

  നേരത്തെ വേർപിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ രംഗത്ത് എത്തിയപ്പോൾ വിഷ്ണു പ്രതികരിക്കണം എന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു. അനുശ്രീയുടെ വെളിപ്പെടുത്തലുകൾ കണ്ട് പലരും നടിയെ വിമർശിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സുഹൃത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിഷ്ണു നടത്തിയ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

  തന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നാണ് തനിക്കും അനുശ്രീയ്ക്കും ഇടയില്‍ സംഭവിച്ചത് എന്താണ് എന്ന് വിഷ്ണു പറയുന്നത്. പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, വഴക്കിട്ടിരുന്നില്ല. താനും അനുശ്രീയും പിരിയാന്‍ കാരണം അനുശ്രീയുടെ അമ്മയാണ് തുടങ്ങിയ കാര്യങ്ങളാണ് വിഷ്ണു പറഞ്ഞത്.

  എന്നാല്‍ കുടുംബ ജീവിതത്തെ കുറിച്ച് വിഷ്ണു ഗൗരവമായി സംസാരിക്കുമ്പോൾ ചിരിച്ചും ട്രോള്‍ ചെയ്തും ഒട്ടും സീരിയസ് അല്ലാതെ ഇരിക്കുകയാണ് ഒപ്പമുള്ള സുഹൃത്തുക്കള്‍. വിഷ്ണു തന്റെ ഭാഗം പറയുമ്പോള്‍ നീ ചെയ്തത് തന്നെയാണ് ശരി എന്ന അര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് അവർ. ഇതാണ് സോഷ്യൽ മീഡിയ വിമർശനത്തിന് കാരണമായത്.

  തന്റെ കുടുംബജീവിതം മറ്റുള്ളവര്‍ക്ക് തമാശ തോന്നും വിധം വിഷ്ണു കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന്, അവരുടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ വേണ്ടി പറയുന്നു എന്നാണ് ആദ്യ വിമർശനം. ദൈവമേ ഇത് വണ്‍ മില്യണ്‍ അടിക്കണേ എന്ന പ്രാര്‍ത്ഥനയോടെയാണ് സുഹൃത്ത് വന്നിരിക്കുന്നത്. ഇത്രയ്ക്ക് തമാശയാണോ വേര്‍പിരിയല്‍ എന്നാണ് വീഡിയോ കണ്ട് ചിലർ ചോദിക്കുന്നത്.

  Also Read: 'ദിലീപ് ഡേറ്റ് തരാമെന്ന് പറഞ്ഞു പറ്റിച്ചു, മമ്മൂട്ടിക്ക് പിന്നാലെയും നടന്നു; വയ്യെങ്കിലും കൈനീട്ടാൻ വയ്യ!'

  ഇത് നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല. ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കില്ല, നിങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചേനെ. വളരെ ഗൗരവത്തോടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ രസിച്ച് ഇരിക്കുകയാണ് അവര്‍. വിഷ്ണുവിന് പ്രതികരിക്കാൻ ആയിരുന്നെങ്കിൽ ഒറ്റയ്ക്ക് ഒരു വീഡിയോ ചെയ്താലും മതിയായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

  വീഡിയോയില്‍ വളകാപ്പിന് അനുശ്രീയെ കറുത്ത സാരിയുടുപ്പിച്ച് എന്തൊക്കയോ ചടങ്ങ് ചെയ്തു, അങ്ങനെ ചടങ്ങുകള്‍ ഉണ്ടോ എന്ന് അറിയില്ല, ബ്രാഹ്‌മണര്‍ക്ക് ഇടയില്‍ അങ്ങിനെ ഒരു ചടങ്ങ് ഉണ്ടെങ്കില്‍ പറഞ്ഞ് തരണം എന്ന് വിഷ്ണു പറഞ്ഞിരുന്നു. ബ്രാഹ്‌മണരുടെ വളകാപ്പ് ചടങ്ങ് കറുത്ത സാരിയുടുപ്പിച്ചാണ് നടക്കുന്നതെന്നും ദൃഷ്ടിദോഷം മാറാന്‍ വേണ്ടിയാണെന്നും ഒരാള്‍ അതിനോട് പ്രതികരിച്ചിട്ടുണ്ട്.

  അനുശ്രീയ്ക്ക് പക്വതക്കുറവ് ഉണ്ട്, എടുത്ത് ചാട്ടവും കൂടുതലാണ്. എന്നാല്‍ ഭാര്യയെ ഒട്ടും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഭര്‍ത്താവ് ആണ് വിഷ്ണു. വെറുതെയല്ല അവള്‍ ഇട്ടിട്ട് പോയത് എന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. പറയുന്നതിൽ ഒന്നും അത്ര ക്ലാരിറ്റിയില്ല എന്ന വിമർശനവും പലരും ഉന്നയിക്കുന്നുണ്ട്. വിഷ്ണുവിന്റെ പ്രതികരണത്തിന് താഴെയും കൂടുതലും അനുശ്രീയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും.

  Read more about: anusree
  English summary
  Netizen's Slams Vishnu Santhosh For His Viral Video Explaining His Split With Anusree Prakrithi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X