ബഷീറും മഷൂറയും പിണക്കത്തിൽ? അമ്മയായ ശേഷമാണോ ഈ മാറ്റം! ചർച്ചയായി ബഷീറിന്റെ പുതിയ വീഡിയോ

ബി​ഗ് ബോസ് ഫെയിം ബഷീർ ബഷിയേയും കുടുംബത്തേയും മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ബഷീറും ഭാര്യമാരും. ബഷീറിന്റെയും ഭാര്യമാരായ സുഹാനയുടെയും മഷൂറയു‍ടെയും വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയാണ് ബഷീറിന്റെ കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി എത്തിയത്. രണ്ടാം ഭാര്യ മഷൂറയിലൂടെ ബഷീറിന് ഒരു കുഞ്ഞ് കൂടി ജനിച്ചു. രണ്ടു ഭാര്യമാരിലായി മൂന്ന് മക്കളാണ് ബഷിക്ക് ഉള്ളത്. എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് ബഷീർ പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും ബഷീറും മാഷൂറയും സുഹാനയും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പേരിൽ തുടങ്ങിയ യൂട്യൂബ് ചാനലും ഇൻസ്റ്റാഗ്രാം പേജുമൊക്കെ വൈറലായി മാറിയിരുന്നു. കുഞ്ഞിന്റെ യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ കിട്ടിയതും കുടുംബം ആഘോഷമാക്കുകയുണ്ടായി.

mashura basheer, basheer bashi

ഇടയ്ക്കിടെ യാത്ര പോകുന്നവരാണ് ബഷീറും കുടുംബവും. ഭാര്യമാരും മക്കളുമായുള്ള യാത്ര വിശേഷങ്ങൾ ബഷീറിന്റെ യൂട്യൂബ് ചാനലിലെ പ്രധാന കണ്ടന്റ് ആണ്‌. എന്നാൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മഷൂറയ്ക്ക് വിശ്രമവും മറ്റും ആയിരുന്നത് കൊണ്ട് തന്നെ കുറച്ചു നാളത്തേക്ക് കുടുംബം ഒന്നിച്ചുള്ള യാത്രകൾ ഇവർ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം മൈസൂരിലേക്ക് ഒരു യാത്ര നടത്തിയിരിക്കുകയാണ് ഇവർ.

ബഷീറിന്റെ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമായാണ് ഇത്തവണത്തെ യാത്ര. ഇതിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്. പിന്നാലെ എപ്പോഴും ആക്റ്റീവായി കാണാറുള്ള മഷൂറ ഇത്തവണ സൈലന്റായതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന മഷുവിന് ഇത്തവണ മിണ്ടാട്ടമില്ലല്ലോ എന്ന് ബഷീറും വീഡിയോയിൽ ചോദിക്കുന്നുണ്ട്. ചോദ്യം കേട്ടെങ്കിലും പ്രത്യേകിച്ച് പ്രതികരണമില്ലാതെ നടന്നുനീങ്ങുകയായിരുന്നു മഷൂറ.

ഉമ്മ ആശുപത്രിയിലായിരുന്നു, അതിന്റെയൊക്കെ വിഷമത്തിലാണെന്ന് ബാബി പറയുന്നുണ്ട്. എന്നാൽ മഷൂവിന് എന്തോ സൗന്ദര്യപ്പിണക്കം ഫീല്‍ ചെയ്യുന്നുണ്ട്. എല്ലാ കുടുംബത്തിലും ഉണ്ടാവുന്നതാണ് അതൊക്കെ. അതൊക്കെയുണ്ടെങ്കിലേ സ്‌നേഹം കൂടുകയുള്ളൂ. അമ്മ ആയപ്പോള്‍ മഷുവിന് പക്വത കൂടിയതാണ്. മഷൂറയ്ക്ക് എന്ത് പറ്റിയെന്നറിയാന്‍ വന്നതാണ്. ഇപ്പോള്‍ മഷു ഒട്ടും ആക്റ്റീവല്ല, ഇങ്ങനെ കാണാന്‍ രസമില്ല. കുട്ടിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാവും തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

mashura basheer, basheer bashi

കാര്യങ്ങളെല്ലാം ശരിയാവും, കിലുക്കാംപെട്ടി പോലെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആള്‍ ഇങ്ങനെ സൈലന്റാവല്ലേ. എല്ലാവരും ഒന്നിച്ചുള്ള ട്രിപ്പ് ഇഷ്ടമാവാത്തത് കൊണ്ടാണോ, എബ്രൂനെ എപ്പോഴും മഷു തന്നെയാണല്ലോ എടുക്കുന്നത്. ആര്‍ക്കും കൈമാറുന്നേയില്ലല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.

കുഞ്ഞിന്റെ ജനനശേഷം യൂട്യുബിലും മഷൂറ അത്ര ആക്ടീവല്ല. ഇതു സംബന്ധിച്ചും നേരത്തെ ആരാധകർ ചോദ്യങ്ങളുമായി എത്തിയിരുന്നു. അമ്മയായതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. എപ്പോഴും എബ്രുവിന്റെ കാര്യങ്ങളിലാണ് ശ്രദ്ധ. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ നിധിയല്ലേ. ഇപ്പോള്‍ വീഡിയോ ഒന്നും എടുക്കാന്‍ അധികം സമയം കിട്ടുന്നില്ല. വൈകാതെ തന്നെ ആക്റ്റീവാകുമെന്ന് അതിന് മറുപടിയായി മഷൂറ പറഞ്ഞത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X